ചെറുപ്രായത്തിൽ കോടീശ്വരിയായ തരിണി! ഒന്നും കാണാതെ ജയറാം മുതിരുമോ; പക്ഷേ ഒരു പച്ച മനുഷ്യനാണ് ജയറാം എന്ന് ആരാധകരും

പ്രേക്ഷകർക്ക് മാതൃകയാക്കാൻ ഉതകുന്ന അല്ലെങ്കിൽ പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേതും പാർവതിയുടെയും. ആ കുടുംബത്തിന്റെ ഐക്യം തന്നെയാണ് അവരുടെ ഏറ്റവും വലിയ ആകർഷണവും. ജീവിതപങ്കാളികളെ തെരഞ്ഞെടുക്കാൻ മക്കൾക്ക് എല്ലാ വിധ സ്വാതത്ര്യം കൊടുക്കുന്ന അച്ഛനമ്മമാർ ഇന്നും സമൂഹത്തിൽ കുറവാണ്. എന്നാൽ തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കാനും എപ്പോൾ വേണം വിവാഹം എന്ന് തീരുമാനിക്കാനും മക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണ് പാർവതിയും ജയറാമും നൽകിയത്. അത് മാളവികയുടെയും കാളിദാസിന്റെയും ജീവിതം തന്നെ പറയും. മാളവികയുടേത് മാട്രിമോണിയൽ വഴി വന്ന ആലോചന ആയിരുന്നു എങ്കിലും നവനീതിനെ അടുത്തറിയാൻ മാളവികക്ക് സമയം കുടുംബം കൊടുത്തു എന്നതാണ് സത്യം. വിവാഹത്തിന് ഏറെ മുൻപേ തന്നെ നവനീതും മാളവികയും ഡേറ്റിങ് ചെയ്തിരുന്നു. മാത്രവുമല്ല കടുംബസമേതംലണ്ടനിൽ വെക്കേഷൻ ദിങ്ങൾക്കായി പോയപ്പോൾ നവനീതിനെ മീറ്റ് ചെയ്തതുമൊക്കെ വാർത്തകളിൽ നിറഞ്ഞു നിന്നു. ഇപ്പോൾ അടുത്ത വാർത്തയാകാവുന്നത് ജയറാമിന്റെ മകന്റെ ജീവിതം ആണ്.

സ്ത്രീധനത്തിന് പാടെ എതിരുനിൽക്കുന്ന ജയറാം മകളുടെ വിവാഹത്തിനും ആഭരണങ്ങളിൽ ഒരു ആഡംബരവും കാണിച്ചില്ല. സാദാ ഒരു പെൺകുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയ ചക്കിയുടെ വിവാഹം കേരളത്തിലെ പെൺകുട്ടികൾക്ക് മാതൃക ആക്കാവുന്നതാണ് എന്നായിരുന്നു മാളവികയുടെ മേക്ക്അപ് ആർട്ടിസ്റ്റ് കൂടിയായ വികാസ് പറഞ്ഞത്.

മകളുടെ വിവാഹത്തിന് ജയറാം കാണിച്ചത് മരുമകളുടെ കാര്യത്തിലും ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. എന്തെന്നാൽ സ്ത്രീധനത്തിന് എതിരു നിൽക്കുന്ന ജയറാം ഒരുപക്ഷെ മകൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും പെണ്ണ് കണ്ടെത്തിരിയുന്നു എങ്കിൽ സമ്മതിക്കുമായിരുന്നോ, മരുമകൾ കോടീശ്വരിയാണ് അതാണ് ജയറാം സമ്മതിച്ചത്. എന്നൊക്കെയുള്ള സംസാരം ഇടക്ക് വന്നിരുന്നു. എന്നാൽ അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ തന്നെയാണ് അത് മലയാളികൾക്ക് പല സന്ദർഭങ്ങളിൽ നിന്നും ബോധ്യം ആയതാണ്. വിസ്മയയുടെ മരണസമയത്തും, ഉത്രയുടെ മരണസമയത്തും ജയറാം നടത്തിയ പ്രസ്താവനകൾ അതിനുള്ള ഉദാഹരണം എന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

തരിണി 16-ാം വയസ്സിൽ ആണ് ഫാഷൻ്റെ ലോകത്തേക്ക് ചുവടുവച്ചത്. ദൃഢനിശ്ചയത്തിൻ്റെ ഫലമായിരുന്നു താരത്തിന്റെ പ്രശസ്തിയിലേക്ക് ഉള്ള യാത്ര എന്നാണ് പൊതുവെയുള്ള സംസാരം . ഉറച്ച തീരുമാനത്തോടെ, സൗന്ദര്യമത്സരങ്ങളിൽ സജീവമായി. മിസ് തമിഴ്‌നാട് 2019 കിരീടം നേടിയതും തരിണിയുടെ നേട്ടത്തിൽ എടുത്തുപറയേണ്ടതാണ്.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കോടികളുടെ ആസ്തിയാണ് തരിണിക്ക് ഉള്ളത് എന്നാണ് ദേശീയ മാധ്യങ്ങളുടെ റിപ്പോർട്ട്. ചെന്നൈയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന തരിണിയേയും സഹോദരിയേയും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അമ്മ വളര്‍ത്തിയത് പിങ്ക് വില റിപ്പോർട്ട് ചെയ്യുന്നു. പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ കോടികൾ ആസ്തിയുണ്ട് തരിണിയ്ക്ക്. കൂടാതെ, ജന്മനാടായ ചെന്നൈയില്‍ ഒരു ആഡംബരവീടും ഓഡി കാറും സ്വന്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *