ആ ആഗ്രഹം ബാക്കിയായി ആരാധകരെ കണ്ണീരിലാതാരംഴ്ത്തി നമ്മുടെ പ്രിയ ഈശ്വര എങ്ങിനെ വിശ്വസിക്കും

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കൻ മയ്യനാട്. ഇദ്ദേഹത്തിന്റെ ആദ്യരാത്രി എന്ന സ്കിറ്റ് ഇന്നും യുട്യൂബിൽ ഏറെ കാഴ്ചക്കാരുള്ള ഐറ്റമാണ്. പിന്നീട് ബിബിൻ ജോർജ് നായകനായ മാർഗംകളി എന്ന സിനിമയുടെ തിരക്കഥ എഴുതി. ഈ കൊറോണക്കാലത്ത് ഏറെക്കാലത്തെ അധ്വാനമായ വീട് സഫലമായ സന്തോഷത്തിലാണ് ശശാങ്കനും കുടുംബവും. അവരുടെ വീട്ടുവിശേഷങ്ങളിലേക്ക്.കൊല്ലം മയ്യനാടാണ് സ്വദേശം. ഒരു കലാകുടുംബമാണ്. അച്ഛൻ ശശിധരൻ ക്‌ളാസിക്കൽ ഡാൻസറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും. ഞങ്ങൾ മൂന്നു ആൺമക്കളാണ്‌. ഞാൻ രണ്ടാമനാണ്. ശരത്, സാൾട്ടസ് എന്നാണ് മറ്റുള്ളവരുടെ പേര്. എന്റെ ശരിക്കുള്ള പേര് സംഗീത് എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ശശാങ്കൻ. വീട്ടിൽ കലാമികവ് ഒന്നുമില്ലാത്തത് എനിക്കുമാത്രമായിരുന്നു.

ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോൾ ഞാൻ ഇളിഭ്യനായി നിൽക്കും. അങ്ങനെ പിടിച്ചു നിൽക്കാൻ വേണ്ടിയാണു മിമിക്രി പരിശീലിച്ചു തുടങ്ങിയത്. അത് പിന്നീട് രക്ഷയായി.കലാകുടുംബമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയുണ്ടായിരുന്നു. ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ജനിച്ചത്. മഴക്കാലത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണു അച്ഛൻ വീട് പുതുക്കിപ്പണിതത്. അങ്ങനെ പെയിന്റ് അടിക്കാത്ത കോൺക്രീറ്റ് വീട്ടിലേക്ക് ജീവിതം മാറി.ഇക്കഴിഞ്ഞ ജനുവരി 30 നായിരുന്നു ഏറെക്കാലത്തെ സ്വപ്നമായ പുതിയ വീടിന്റെ പാലുകാച്ചൽ. മിനിസ്‌ക്രീനിൽ എത്തിയ ശേഷമുണ്ടായ സമ്പാദ്യം ഉറുമ്പു കൂട്ടിവയ്ക്കും പോലെ കരുതിവച്ചാണ് മയ്യനാട് കുടുംബവീടിനടുത്ത് 5 സെന്റ് സ്ഥലം വാങ്ങി വീടുപണിതത്‍. രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള എന്നിവയുള്ള ഒരുനില വീടാണ്. ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള അവസരവും ഇട്ടിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *