എന്റെ മോന് ഓഗസ്റ്റിൽ പത്തുവയസ്സാ, എനിക്കും പത്തുവയസ്സ്; മാധ്യമപ്രവർത്തകരെ പൊട്ടിച്ചിരിപ്പിച്ച് ഉർവശി
അഭിനയിക്കാൻ പോകുന്നു എന്ന ടെൻഷനോടെ താൻ ഇതുവരെയും അഭിനയിച്ചിട്ടില്ലെന്ന് നടി ഉർവശി. എന്റെ സംവിധായകൻ ആക്ഷൻ എന്നുപറയുമ്പോൾ ഞാൻ അഭിനയിക്കും കട്ട് പറയുമ്പോൾ ഞാൻ ഞാനായി മാറും അതാണ് പതിവ്- ഉർവശി മാധ്യമപ്രവർത്തകരോടായി പറയുന്നു.
ഗ്ലിസറിൻ ഉപയോഗിച്ചല്ല കരയുന്നത്, അതുകൊണ്ടുതന്നെ ഒരുപാട് കരഞ്ഞാൽ വിഷയം ആകും.അത് സംവിധായകനോട് നേരത്തെ തന്നെ പറയുകയും ചെയ്തു അദ്ദേഹം അത് സമ്മതിച്ചു,എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുന്നിലുള്ള ഡയറക്ടർ ആണ് എന്റെ ടീച്ചർ. ഉർവശി വാചാലയായി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ മുൻപിൽ എത്ര താഴാമോ അത്രയും താഴുന്നുണ്ട് ഈ കഥാപാത്രം. കോൺഷ്യസ് ആയി ഞാൻ ഒന്നും ചെയ്തിട്ടില്ല. പിന്നെ ഞാൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. എല്ലാ ജെനെറേഷന്റെ ഒപ്പവും ഞാൻ പടം ചെയ്യുന്നുണ്ട്. ഞാൻ ഇവിടെ നിൽക്കുവല്ലേ. അപ്പോൾ എനിക്കും അവർക്കും ഒരു വയസ്സാണ്. ഓഗസ്റ്റിൽ എന്റെ മോന് പത്തുവയസ്സ് ആകും. എനിക്കും പത്തുവയസ്സാണ് പ്രായം.
എത്രചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാധ്യമപ്രവർത്തക ചോദിക്കുമ്പോൾ എന്തുവാ ജോലി ഇരുന്ന് എണ്ണിക്കോ എന്നാണ് ഉർവശി നൽകിയ മറുപടി. പണ്ടൊക്കെ നമ്മൾ കണ്ടുമറന്ന ഉർവശി പടങ്ങളിലെ അതേ കുസൃതി അവരുടെ മുഖത്തും ഭാവങ്ങളിലും വിടർന്നു.
നിറഞ്ഞ ചിരിയുടെയും കൈയ്യടിയോടെയും ആണ് ഉർവശിയുടെ വാക്കുകളെ മാധ്യമപ്രവർത്തകർ സ്വീകരിച്ചത്. പൊതുവെ കണിശ്ശക്കാരിയാണ്, ഗൗരവക്കാരിയാണ് എന്നൊക്കെ ഉർവശിയെക്കുറിച്ചൊരു സംസാരം നിലനിൽക്കുണ്ട് എങ്കിലും കഴിഞ്ഞദിവസത്തെ പ്രെസ് മീറ്റ് കഴിഞ്ഞതോടെ ആളെത്രമാത്രം ഇന്നസെന്റ് ആണെന്ന് മനസിലാകും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹ്യൂമർസെന്സുള്ള ആളാണ്. അവർക്ക് പകരക്കാർ മറ്റാരും ഇല്ല എന്നാണ് അഭിമുഖം വൈറലായതോടെ ആരാധകർ കുറിച്ചത്. വീണ്ടും സദസ്സിൽ പൊട്ടി ചിരി വിടരുന്ന നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നടന്നു. അതിൽ രസകരമായ ചില സംഭാഷണങ്ങൾ നോക്കാം.
ഉള്ളൊഴുക്കിലെ കഥാപാത്രത്തെകണ്ടപ്പോൾ ഞാൻ കണ്ടിട്ടുള്ള അമ്മച്ചിയെ പോലെ തോന്നി എന്ന് മാധ്യമപ്രവർത്തക പറയുമ്പോൾ അമ്മച്ചിയെ പോലെ തോന്നി എന്നോ? ഒരു പ്രെപ്പറേഷൻസും ഞാൻ എടുത്തിട്ടില്ല. എനിക്ക് അറിയാവുന്ന ഒരു അമ്മയെ പോലെ ആണ് ഞാൻ ഉള്ളൊഴുക്കിൽ അഭിനയിച്ചത്.
എന്നെ നൂറുശതമാനം റെസ്പോണ്സിബിൾ ആക്കിയത് ചേച്ചിയാണ് എന്നായിരുന്നു പാർവതി പറയുന്നത്. സഹപ്രവർത്തകയോടുള്ള ബഹുമാനം നിറഞ്ഞ സംസാരം ആയിരുന്നു താരത്തിന്റേത്. ചേച്ചി ഇല്ലാത്ത നിമിഷങ്ങൾ ഒക്കെയും മിസ് ചെയ്തിട്ടുണ്ട്. ചേച്ചി അത്രയും ജെനറസ് ആണ്. ഇനിയും മുന്പോട്ടുള്ള യാത്രയിൽ അത് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു- പാർവതി പറഞ്ഞു.
അവാർഡിൽ എത്രത്തോളം എക്സൈറ്റഡ് ആണ് എന്നൊരു ചോദ്യത്തിന് ഉർവശി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. എനിക്ക് കിട്ടുന്ന ആദ്യത്തെ അവാർഡ് എന്റെ സംവിധായകൻ പറയുന്ന ഓക്കെ ആണ്. അത് കിട്ടാതെ എത്ര അവാർഡ് കിട്ടിയാലും തൃപ്തി ആകില്ല. എന്റെ സംവിധായകൻ എന്നോട് മിണ്ടി ഇല്ലെങ്കിൽ എനിക്ക് ടെൻഷൻ ആണ്. അവാർഡ് കിട്ടിയാലും കിട്ടി ഇല്ലേങ്കിലും സന്തോഷം. പരാതി ഒന്നും എനിക്കില്ല.
നാഷണൽ അവാർഡിന് പോയപ്പോൾ അവിടെയുള്ള ഒരു പ്രത്യേകം ചില സംവധിയാകർ ചോദിച്ച ഒരു ചോദ്യമുണ്ട്. രണ്ടാം കിട മൂനാകിട മലയാളം സിനിമക്ക് വേണ്ടി എന്തിനാണ് ഇവർ ഇവരുടെ പെർഫോമൻസ് വേസ്റ്റ് ചെയ്യുന്നത് എന്ന്. ഇതെന്നെ കുറച്ചു വേദനിപ്പിച്ച കാര്യമാണ്. മഴവിൽ കാവടിയും അച്ചുവിന്റെ അമ്മ ഉൾപ്പെടെ എന്നെ ഏറെ സന്തോഷിപ്പിച്ച സിനിമകൾ ആണ്. കൊമേഴ്സ്യൽ ഹിറ്റായ ജനപ്രിയ സിനിമകൾ ആയിരുന്നു അതെല്ലാം- തെല്ലൊരു പരിഭവത്തോടെ ഉർവശി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment