ബാലയ്യയുടെ തനിനിറം പൊളിച്ചടുക്കി ഹണി റോസ്

ബോയ് ഫ്രണ്ട് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. ഹണിക്ക് കരിയര്‍ ബ്രേക്ക് കിട്ടിയ ചിത്രമായിരുന്നു ട്രിവാണ്ട്രം ലോഡ്ജ്, പിന്നീടങ്ങോട്ട് തുടര്‍ച്ചയായി സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഹണി അടുത്തിടെ ബാലയ്യക്കൊപ്പം മികച്ച അഭിനയം ആണ് കാഴ്ചവച്ചത്. ഹണിയുടെ പുത്തൻ വിശേഷങ്ങൾ.ഒരു നടിയാകണം എന്ന ആഗ്രഹം കൊണ്ടാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ഹണി റോസ്. പഠിത്തത്തിൽ അത്ര താത്‌പര്യം തനിക്ക് ഉണ്ടായിരുന്നില്ല എന്നാൽ അഭിനയത്തിന് ഒപ്പം തന്നെ ബിഎ കംപ്ലീറ്റ് ചെയ്യാൻ ആയെന്നും, ഒൻപതിൽ പഠിക്കുമ്പോൾ ആണ് അഭിനയത്തിലേക്ക് വരുന്നതെന്നും ഹണി പറഞ്ഞു. മോഹൻലാലിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന ചോദ്യത്തിന് മലയാള സിനിമ കണ്ടതിൽ വച്ചേറ്റവും വലിയ ലെജൻഡ് എന്നാണ് ഹണി പറയുന്നത്. കുറച്ചു സിനിമകളെ ചെയ്യാൻ ആയുള്ളൂ എങ്കിലും വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. അദ്ദെഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഹണി പറഞ്ഞു.

ബാലയ്യയെ കുറിച്ച്‌.. അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യുന്നതിന് മുൻപേ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട എക്സ്പീരിയൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരുപാട് ദേഷ്യം ഉള്ള ആളാണ് എന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ഒരാളെ അല്ലാ എന്നും ഹണി പറയുന്നു.ആദ്യത്തെ ദിവസം തന്നെ നമ്മൾ കേട്ട പോലെ ഒന്നും അല്ലായിരുന്നു അദ്ദേഹം എന്ന്പ്രൂവ് ചെയ്തു. എപ്പോഴും സംസാരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഭയങ്കര എനെർജെറ്റിക് ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകൾ പോലെയാണ് ലൈഫും. ഭയങ്കര അതിശയമാണ് അദ്ദേഹത്തിന്റെ എനർജി കണ്ടിട്ട്, എങ്ങനെ ഇത്രയും എനർജി ആയിരിക്കുന്നു എന്ന് നമ്മൾക്ക് തോന്നാറുണ്ട്. തെലുഗ് മൂവീസ് ആയതുകൊണ്ടുതന്നെ ഇങ്ങനെ അടുത്തിരുന്നു നമ്മൾക്ക് പറഞ്ഞു തരും. ഭയങ്കര ഹെൽപ്പിംഗ് മെന്റാലിറ്റി ഉള്ള ജെനുവിൻ ആയ ആളാണ് ബാലയ്യ. ആക്ഷൻ പറഞ്ഞാലും എന്റെ അടുത്തൂന്നു മാറാതെ ഡയലോഗ്സ് പറഞ്ഞു തരുമെന്നും ഹണി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *