മീരയെ ചേര്‍ത്തു പിടിച്ച് സ്നേഹ ചുംബന നല്കുന്ന ഫോട്ടോ…ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല
ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മീര വാസുദേവന്റെയും വിപിന്‍ പുതിയങ്കത്തിന്റെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ട് മീര വാസുദേവന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുടുംബവിളക്കിന്റെ ഛായാഗ്രഹകനായ വിപിനും മീരയും തമ്മില്‍ 2019 മുതലുള്ള പരിചയമാണ്. പിന്നീടത് പ്രണയമായി. വീട്ടുകാരുടെ സമ്മതത്തോടെ, മീരയുടെ മകന്റെ സാന്നിധ്യത്തില്‍ വിവാഹവും കഴിഞ്ഞു.
എന്നാല്‍ വിവാഹത്തെ തുടര്‍ന്ന് നിരവധി നെഗറ്റീവ് കമന്റുകളും കളിയാക്കലുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. മീരയുടെ മൂന്നാമത്തെ വിവാഹമാണിത് എന്നതും, വിപിന്‍ മീരയെക്കാള്‍ പ്രായം കുറവാണ് എന്നതുമായിരുന്നു അതിനുള്ള പ്രധാന കാരണം. എന്നാല്‍ ഒരു നെഗറ്റീവ് കമന്റുകളോടും പ്രതികരിക്കാന്‍ മീര തയ്യാറായില്ല. അതേ സമയം, ജീവിതം എങ്ങനെയൊക്കെ സന്തോഷത്തോടെ ജീവിക്കാം എന്നതിനെ കുറിച്ചൊക്കെ പറയുന്ന പല പോസിറ്റീവ് ക്വാട്സുകളും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടേയിരുന്നു.
ഇപ്പോഴിതാ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമൊക്കെ മറുപടി നല്കി എത്തിയിരിക്കുകയാണ് വിപിന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല എന്ന് കാണിക്കുന്ന, മനോഹരമായ ചിത്രങ്ങളാണ് വിപിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. മീരയെ ചേര്‍ത്തു പിടിച്ച് സ്നേഹ ചുംബന നല്കുന്ന ഫോട്ടോ, മീരയുടെ മകന് അരിഹയെയും ടാഗ് ചെയ്തുകൊണ്ടാണ് പങ്കുവച്ചത്.
ആശംസകളും സ്നേഹവും അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ വന്നതായി കാണാം. നടന് സജിന്‍ ജോണ്‍, റനീഷ റഹ്മാന്, നിരഞ്ജന് നായര്‍ എന്നിങ്ങനെ പോകുന്നു സ്നേഹം അറിയിച്ചുകൊണ്ടെത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റ്. ഇങ്ങനെ തന്നെ ജീവിച്ചു കാണിക്കുക എന്നാണ് സ്നേഹിക്കുന്ന ആരാധകരുടെ കമന്റുകള്‍.
ആലത്തൂര്‍ സ്വദേശിയായ വിപിന്‍ ഒരു ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവാണ്. ദേശീയ ശ്രദ്ധ നേടിയ പായ് ദ മാറ്റിന്റെ ക്യാമറമാനാണ് വിപിന്‍ നിരവധി സീരിയലുകള്‍ക്കും, സിനിമകള്‍ക്കും ഇതിനോടകം വിപിന്‍ ഛായാഗ്രഹകനായി പ്രവൃത്തിച്ചു.
മോഡല്‍ രംഗത്തു നിന്നും വന്ന മീര വാസുദേവന്‍, ബോളിവുഡ്, തമിഴ്, സിനിമകളില്‍ സജീവമായിരുന്നു. തന്മാത്ര എന്ന ചിത്രത്തിലൂടയാണ് മലയാളികക്ക് പ്രിയങ്കരിയായത്. സിനിമകളില്‍ നല്ല റോളുകള്‍ ചെയ്യുമ്പോള്‍ തന്നെ മീര സീരിയലുകളിലും സജീവമായിരുന്നു. കുടുംബവിളക്കിന് ശേഷം ഇപ്പോള്‍ സീ കേരളം ചാനലിലെ മധുരനൊമ്പരക്കാറ്റ് എന്ന സീരിയല്‍ ചെയിതുകൊണ്ടിരിക്കുകയാണ് നടി.
@All rights reserved Typical Malayali.
Leave a Comment