ഉമ്മച്ചി അവരെ വായിനോക്കി കമൻ്റ് അടിച്ചു മരുമകളും അമ്മായിയമ്മയും വായിനോക്കുന്നതിൽ ഒറ്റക്കെട്ട് മമ്മൂക്ക ഇല്ലാത്ത സമയം സുൽഫത്ത് ഒപ്പിച്ച പണി

സോഷ്യൽ മീഡിയയിൽ അടുത്തിടെയായി നിത്യസാന്നിധ്യമാണ് മമ്മൂട്ടി. വേറിട്ട ലുക്കുകളിലുള്ള മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിലെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയ കീഴടക്കിയത് മമ്മൂട്ടിയുടെ പുത്തൻ പുതുയ ലുക്കിലുള്ള ചില ചിത്രങ്ങളാണ്. മുടിയും താടിയും നീട്ടി വളർത്തിയ തികച്ചും വേറിട്ട ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്ക് പിന്നാലെ ഭാര്യ സുൽഫത്തിനൊപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകരെ പോലെ തന്നെ സിനിമാ ലോകവും ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകൻ ഒമർ ലുലു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.വിങ്സ് മീഡിയ ഫോട്ടോഗ്രഫിയാണ് ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ഭാര്യയുമൊത്ത് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ മമ്മൂട്ടി ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ‘ഞങ്ങളുടെ മമ്മൂക്കയും സുൽഫുത്തയും’ എന്ന തലക്കെട്ടോടെയാണ്. ഫൈസൽ മീഡിയ പകർത്തിയ മമ്മൂട്ടിച്ചിത്രങ്ങളും തരംഗമായിരിക്കുകയാണ്. വിങ്സ് മീഡിയ പകർത്തിയ കാവ്യ ദിലീപ് താരദമ്പതികളുടെ ചിത്രവും സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.വേറിട്ട ലുക്കുകൾ
കറുപ്പണിഞ്ഞ് പിരിച്ചുവെച്ച മീശയുമൊക്കെയായി വ്യത്യസ്തമായ ലുക്കിൽ മോഹൻലാലിനൊപ്പമുള്ള ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച സൈബറിടം കീഴടക്കിയിരുന്നത്.

അതിനു തൊട്ടു തലേന്നായി തൂവെള്ള കുർത്തയും മുണ്ടും അണിഞ്ഞ് പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ കണ്ട സോഷ്യൽ മീഡിയ പറഞ്ഞത് ‘ഇത് മമ്മൂട്ടിയല്ല പത്മശ്രീ കെജെ മമ്മൂദാസാണെ’ന്നായിരുന്നു.​കട്ടത്താടിയും നീളന്‍ മുടിയും.കട്ടത്താടിയും നീളന്‍ മുടിയുമാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ ലുക്കിൻ്റെ വ്യത്യസ്തത. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് എത്തിയപ്പോഴായിരുന്നു നടൻ മോഹൻലാലിനെ കണ്ടതും ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയതും. ഈ ചിത്രങ്ങളൊക്കെ സൈബറിടത്തിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.റിലീസിനൊരുങ്ങി ചിത്രങ്ങൾ.ലോക്ക്ഡൗണ്‍ മുതല്‍ മമ്മൂട്ടി വീട്ടില്‍ തന്നെ കഴിയുകയാണ്. താരം ആദ്യമായി പുറത്തിറങ്ങിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ലോക്ക് ഡൌണ തുടങ്ങിയതിൽ പിന്നെ താരം പ്രത്യക്ഷപ്പെട്ടത് സൈലം എജ്യുക്കേഷൻ ആപ്പിൻ്റെ പരസ്യചിത്രത്തിന് വേണ്ടിയായിരുന്നു. വണ്‍, ദ പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *