കല്യാണം കഴിഞ്ഞു, മൂന്ന് മക്കളായി; കാര്‍ത്തിക മാത്യു ഇപ്പോള്‍ എവിടെയാണ്, എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു?
കാര്‍ത്തിക മാത്യുവിനെ ഓര്‍മയില്ലേ
കാര്‍ത്തിക എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ സാധിക്കില്ല. നായികയായും, സഹോദരിയായും തമിഴ് മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന കാര്‍ത്തിക എന്ന കാര്‍ത്തിക മാത്യു ഇപ്പോള്‍ എവിടെയാണ്?
പെങ്ങള് വേഷങ്ങളാണ് കൂടുതല്‍
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മീശ മാധവന്, കാട്ടുചെമ്പകം, പുലിവാല് കല്യാണം, അപരിചിതന് തുടങ്ങി നിരവധി സിനിമകളില്‍ കാര്‍ത്തിക അഭിനയിച്ചു.
വെള്ളിനക്ഷത്രം എന്ന സിനിമ
ഒരുപാട് സിനിമകള്‍ തമിഴിലും മലയാളത്തിലും ചെയ്തിട്ടുണ്ട് എങ്കിലും തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് വെള്ളിനക്ഷത്രത്തിലെ വേഷമാണ് എന്ന് കാര്‍ത്തിക പറഞ്ഞിരുന്നു. ചിത്രത്തിലെ ‘പൈനാപ്പിള്‍ പെണ്ണേ’ എന്ന് തുടങ്ങുന്ന പാട്ടൊക്കെ കരിയറില്‍ ഒരു അനുഗ്രഹമാണെന്നാണ് കാര്‍ത്തിക പറഞ്ഞത്.
മലയാളികള്‍ മറന്നോ
എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്ക്കുന്ന കാര്‍ത്തിക ഇപ്പോള്‍ എവിടെയാണ്, എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാത്തത്. മലയാളികള്‍ കാര്‍ത്തികയെ മറന്നോ?
പ്രണയ വിവാഹം
2009 ല്‍ ആയിരുന്നു കാര്‍ത്തികയുടെ വിവാഹം. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മെറിന് മാത്യുവുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം യു എസ് എ യിലേക്ക് പോയ നടി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു.
വിവാഹ ശേഷവും അഭിനയിച്ചു
വിവാഹത്തിന് ശേഷമാണ് കാര്‍ത്തിക മഗിഴ്ചി, കൗസ്തഭം, നൂട്ര്ക്ക് നൂറ്, പുലന്‍ വിസാരണൈ 2 പോലുള്ള സിനിമകള്‍ തമിഴിലും – മലയാളത്തിലുമായി ചെയ്തത്. അഭിനയം തൊഴിലാണ്, അതുകൊണ്ട് തന്നെ അത് നിര്‍ത്തണം എന്ന് മെര്വിന് ഒരിക്കലും പറഞ്ഞിരുന്നില്ല എന്ന് കാര്‍ത്തിക പറഞ്ഞിരുന്നു.
എന്തുകൊണ്ട് നിര്‍ത്തി
എന്നാല്‍ 2015 ന് ശേഷം കാര്‍ത്തിക അഭിനയം സ്വിച്ചിട്ടതുപോലെ നിര്‍ത്തി. യുഎസ്എയില്‍ നിന്ന് നാട്ടിലേക്കുള്ള അടിക്കടിയുള്ള യാത്രയും ഷൂട്ടും അത്ര പ്രാക്ടിക്കല്‍ ആയിരുന്നില്ല. അതിനിടയില്‍ കുടുംബ കാര്യങ്ങളിലും കുറച്ചധികം തിരക്കിലായി. അതോടെയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.
എവിടെയാണ് കാര്‍ത്തിക
ഇപ്പോള്‍ മൂന്ന് മക്കളാണ് കാര്‍ത്തികയ്ക്കും മെറിനും. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം യുഎസ്എയിലാണ് നടി. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് സജീവമല്ല എങ്കിലും, ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്
@All rights reserved Typical Malayali.
Leave a Comment