എല്ലായിടത്തു നിന്നും റിജക്ഷന്‍, കഷ്ടപ്പെട്ടതിന് എന്തെങ്കിലും ഫലം വേണ്ടേ; വെട്ടം സിനിമയിലെ നായിക പറയുന്നു, നടിയുടെ ജീവിതം!
ഒറ്റ സിനിമയില്‍ അഭിനയിച്ച്, വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷയായ നടിമാര്‍ ഒരുപാടുണ്ട്. അന്യഭാഷയില്‍ നിന്ന് വന്ന നടിമാരാണെങ്കിലും, മലയാളത്തില്‍ ഒരു സിനിമ മാത്രം ചെയ്തു പോയാലും, സിനിമ ഹിറ്റാണെങ്കില്‍ പ്രേക്ഷകര്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും. അങ്ങനെ പ്രേക്ഷകര്‍ അത്രയധികം സ്‌നേഹിച്ച നടിയാണ് വെട്ടം സിനിമയിലെ തീപ്പെട്ടിക്കൊള്ളി!
പ്രിയദര്‍ശനം സംവിധാനം ചെയ്ത്, 2004 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് വെട്ടം. ആദ്യാവസാനം വരെ പ്രേക്ഷകര്‍ ചിരിച്ച് ആസ്വദിച്ച വെട്ടം സിനിമയില്‍ നായികയായി എത്തിയത് മുംബൈക്കാരിയായ ഭാവ്‌ന പനിയാണ്. തീപ്പെട്ടിക്കൊള്ളി എന്ന് വിളിച്ച് ദിലീപ് പരിചയപ്പെടുത്തിയ നായിക പിന്നീട് മലയാളത്തില്‍ നായികയായി അഭിനയിച്ചില്ലെങ്കിലും, മലയാളികള്‍ മറന്നിട്ടില്ല.
നര്‍ത്തകിയായ ഭാവ്‌ന ഇപ്പോള്‍ അതുമായി തിരക്കിലാണെങ്കിലും അഭിനയ ലോകത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ട്. തിരിച്ചുവരാനുള്ള ശ്രമിത്തിന്റെ ഭാഗമായി പല ഓഡിഷനുകളും ചെയ്യുന്നുണ്ടെങ്കിലും എല്ലായിടത്തു നിന്നും നിരസിക്കപ്പെടുകയാണത്രെ. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം കുറിക്കുന്നത്.
ക്ലോസ് അപ്പം ഷോട്ടിലുള്ള തന്റെ ഏതാനും ഫോട്ടോകള്‍ കോര്‍ത്തുവച്ചുള്ള, കളറിലും ബ്ലാക്കാന്‍ വൈറ്റിലുമുള്ള ഫോട്ടോ കൊളാഷിനൊപ്പമാണ് ഭാവ്‌ന പനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നിങ്ങള്‍ ഓഡിഷന് പോയി ഡള്‍ ആയി ഇതുപോലെ കാണുന്നു, എന്നാല്‍ എല്ലായിടത്തു നിന്നും റിജക്ഷന്‍ മാത്രം. എങ്കില്‍ കഷ്ടപ്പെട്ടതിന് എന്തെങ്കിലും ഫലം കാണാന്‍, ഇതുപോലെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് എങ്കിലും ഇടാന്‍ സാധിക്കണം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
നടിയുടെ ജീവിതം, ടിവി കൊമേര്‍ഷ്യല്‍, അഭിനേതാവിന്റെ ജീവിതം, ഓഡിഷന്‍ എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്. ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
2001 ല്‍ തേരെ ലിയേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഭാവ്‌ന പനിയുടെ തുടക്കം. തുടര്‍ന്ന് കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്ന കൂട്ടത്തിലാണ് മലയാളത്തിലും വെട്ടം എന്ന സിനിമ ചെയ്തത്. പിന്നീട് ഹിന്ദി സിനിമകളില്‍ സജീവമായ നടി, പ്രിയദര്‍ശന്റെ തന്നെ ‘ആമയും മുയലും’ എന്ന സിനിമയില്‍ ഒരു ഗാന രംഗത്ത് കാമിയോ റോള്‍ ചെയ്തിരുന്നു. 2019 ന് ശേഷം പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാവ്‌ന പനി കഥക്, ഒഡിസി, കണ്ടംപററി നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ്.
@All rights reserved Typical Malayali.
Leave a Comment