അന്ന് ആശ ലണ്ടനിലാണ്, ഡിവോഴ്സ് ആയി നിൽക്കുന്ന സമയം; എന്റെയും കുഞ്ഞിന്റെയും ജീവിതം അറിയാം; ആ പാട്ടും നിമിത്തമായി

മലയാളികളുടെ പ്രിയപ്പെട്ട കുട്ടന്‍ തമ്പുരാന്‍ ആണ് ഇന്നും മലയാളികൾക്ക് മനോജ് കെ ജയൻ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. സല്ലാപത്തിലെ ദിവാകരനും അനന്തഭദ്രത്തിലെ ദിഗംബരനേയുമെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മനോജ് കെ ജയന്‍ നല്ലൊരു കുടുംബനാഥന്‍ കൂടിയാണ്. കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്ന് എപ്പോഴും പറയാറുണ്ട് അദ്ദേഹം.

നടി ഉർവശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം എന്നും വാർത്തയായിരുന്നു. ഉർവശിയുമായി വേർപിരിഞ്ഞ ശേഷമാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുമുണ്ട്. ഇപ്പോഴിതാ വിവാഹത്തിലേക്ക് എത്താൻ നിമിത്തമായ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ ജയൻ. ഇഷ്ട ഗാനങ്ങളെ കുറിച്ച് ഫ്‌ളവേഴ്‌സ് ടിവിയിൽ സംസാരിയ്ക്കായിരുന്നു അദ്ദേഹം.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഒന്ന് കാഴ്ചയിലെ കുട്ടനാടൻ കായലിലെ എന്ന ഗാനവും മറ്റൊന്ന് എങ്ങ് നിന്ന് വന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനവുമായിരുന്നു. പഞ്ചവര്ണക്കിളിക്ക് നല്ല ബന്ധം തന്റെ ജീവിതവുമായി ഉണ്ട്- മനോജ് പറഞ്ഞ അറിയാകഥയിലേക്ക്.

ബ്ലെസിയും ഞാനും ആയി നല്ല ആത്മബന്ധമാണ്. പക്ഷെ ആദ്യ സിനിമയിൽ എന്നെ വിളിച്ചില്ല. ഞാൻ അന്ന് അനന്തഭദ്രം ചെയ്തുകൊണ്ടിരിക്കുന്ന സമയവും. പക്ഷെ പിന്നീട് ഞാൻ അതിന്റെ ഭാഗമായി എന്നതാണ് രസം. അപ്രതീക്ഷിതമായിട്ടാണ് എനിക്ക് കോൾ വന്നത്.

ഒരു അ‍ഞ്ച് ദിവസം ഷൂട്ടിന് വരാമോയെന്ന് ചോദിച്ചു. പക്ഷെ എനിക്ക് ഒരു രക്ഷയുമില്ല. ആ സമയത്ത് മണി അടക്കമുള്ളവരുമായുള്ള കോമ്പിനേഷൻ സീനുകളുടെ ഷൂട്ടാണ് അനന്തഭദ്രത്തിൽ നടക്കുന്നത്. ഞാൻ ആദ്യം ഒന്ന് മടിച്ചു. കലാഭവൻ മണി ചെയ്യേണ്ട വേഷമാണ് ഞാൻ കാഴ്ചയിൽ ചെയ്തത്. ഞാൻ ഇത് മണിയോട് പറഞ്ഞു, അപ്പോൾ ചേട്ടാ ചെയ്യാൻ പറ്റും എങ്കിൽ ഒന്ന് ചെയ്യ് ചേട്ടാ എന്നാണ് എന്നോട് അവൻപറഞ്ഞത് . അങ്ങനെ നോക്കിയാൽ മണിയുടെ അനുവാദം വാങ്ങി ഞാൻ ചെയ്ത സിനിമ അതാണ്. എന്നാൽ ട്വിസ്റ്റ് മറ്റൊന്നാണ്.

കാഴ്ചയിൽ കുട്ടനാടൻ കായയിലെ എന്ന ഗാനം ആലപിച്ചത് ,മണിയാണ്. ചരിത്രം നോക്കിയാൽ മണി അവന് അല്ലാതെ മറ്റൊരാൾക്ക് വേണ്ടി പാടിയിട്ടുണ്ട് എങ്കിൽ അത് എനിക്ക് മാത്രമാണ്. അങ്ങനെ മധുവിന്റെ വോയിസ് മമ്മുക്കയ്ക്കും മണിയുടെ വോയിസ് ഗാനങ്ങൾക്ക് എനിക്കും കിട്ടി. ഒറ്റ ദിവസത്തെ ഷൂട്ട് ആയിരുന്നു എന്റേത്. ഭയങ്കര സ്പീഡിൽ ആണ് ഷൂട്ട് ചെയ്തേ.

ഗാനരംഗത്തിൽ ചിലയിടങ്ങളിൽ മമ്മൂക്ക ഡാൻസ് ചെയ്യുന്നുണ്ട്. പൊതുവെ ഡാൻസെന്ന് കേട്ടാൽ മമ്മൂക്കക്ക് കലിപ്പാണ്. അതുകൊണ്ട് തന്നെ എല്ലാവരും എന്നോട് വന്നിട്ടാണ് മമ്മുക്കയോട് സംസാരിക്കാൻ പറയുന്നത്. അങ്ങനെ ഞാൻ നിര്ബന്ധിച്ചാണ് ചെറിയ സ്റ്റെപ്പ് മമ്മുക്ക വച്ചത്.

അതുപോലെ കൽക്കട്ട ന്യൂസിലെ എങ്ങ് നിന്നുവന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനം എന്റെ ഫേവറേറ്റാണ്. അതും മധു ബാലകൃഷ്ണനാണ് പാടിയത്. എന്റെ ഭാര്യ ആശയ്ക്ക് എന്നോട് ഭയങ്കര ഇഷ്ടം തോന്നാൻ കാരണമായതും ഈ പാട്ടാണ്. ആശ അന്ന് യുകെയിലായിരുന്നു. അവർ അന്ന് ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുന്ന സമയവും. അപ്പോൾ എന്റെ ഒരു ഇന്റർവ്യു ആശ കണ്ടു.

മോളുമായി ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന സമയമാണ്, എനിക്ക് മോളുമായുള്ള ബന്ധത്തെക്കുറിച്ചൊക്കെ ഞാൻ അതിൽ പറയുന്നുണ്ട്. അഭിമുഖത്തിൽ എന്നോട് ഒരു പാട്ടുപാടാൻ പറഞ്ഞപ്പോൾ ഞാൻ പാടിയത് എങ്ങ് നിന്നുവന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനമാണ്. ആശയെ വിവാഹം കഴിച്ചശേഷം അന്ന് ഞാൻ ആ പാട്ട് നന്നായി പാടിയെന്ന് ആശ എന്നോട് പറഞ്ഞു. അങ്ങനെ എന്റെ ജീവിതത്തിലേക്ക് ആശ വരാൻ ഒരു കണക്ഷൻ ആ പാട്ടിനുണ്ട്- മനോജ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *