പൃഥ്വി ഓക്കേ വല്ലാതെ മാറി – പഴയ ആളെ അല്ല ! അത് നോക്കുമ്പോ ടോവിനോ എത്രയോ ഭേദം – തുറന്നു പറഞ്ഞു ബൈജു

മലയാള സിനിമയിലെ പ്രിയങ്കരനായ താരമായി മാറിയ നടനാട് ബൈജു. വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി സിനിമയിലെത്തിയ ബൈജു നിരവധി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളി മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ നടനായിരുന്നു. ഒരുപിടി ശ്രദ്ധേയമായി കഥാപാത്രങ്ങളെ മലയാളികൾക്കു മുമ്പിൽ എത്തിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ബൈജു. നായകനായും സഹനടനായും വില്ലനായും കോമഡി താരമായും ഒക്കെ മലയാള സിനിമകളിൽ തിളങ്ങിയിട്ടുള്ള ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള നൽകിയിരുന്നു.എന്നാൽ തിരിച്ചുവരവിന് ശേഷം ഒരുപിടി ശക്തമായ കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ അദ്ദേഹം. തന്റെ പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു ബൈജു സിനിമയിലേക്ക് ചുവടുവെച്ചത്. സന്തോഷ് കുമാർ എന്നാണ് ബൈജുവിന്റെ യഥാർത്ഥ പേര്. ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ആയിരുന്നു ബൈജു ശ്രദ്ധേയനായി മാറിയത്. ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും ലൂസിഫർ എന്ന ചിത്രത്തിലേ ശക്തമായ ഒരു വേഷത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് താരം.2014 പുത്തൻ പണം എന്ന സിനിമയിലൂടെയാണ് ബൈജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. ഇപ്പോഴിതാ യുവതാരങ്ങളായ ജയസൂര്യയെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും ടോവിനോയെക്കുറിച്ചും ഒക്കെ ബൈജു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ആട് 2 എന്ന ജയസൂര്യ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവമാണ് ബൈജു പങ്കുവെച്ചത്. ജയസൂര്യയും താനുമായുള്ള ഒരു ഷോട്ട് ചിത്രീകരിക്കുന്നതിനിടയിൽ ജയസൂര്യ പെട്ടെന്ന് തന്റെ കാലിലേക്ക് വീണു എന്നും താൻ പേടിച്ചു പോയെന്നും പിന്നീടാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാൻ വേണ്ടിയായിരുന്നു കാലിൽ വീണതെന്നും ബൈജു പറയുന്നു.

ചേട്ടന്റെ കൂടെ ആദ്യമായാണ് അഭിനയിക്കുന്നത് എന്നും അനുഗ്രഹിക്കണമെന്നും ജയസൂര്യ അന്ന് പറഞ്ഞിരുന്നു അത്രേ. അനുഗ്രഹം വേണമെങ്കിൽ റൂമിൽ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലിൽ വീഴണോ എന്ന് താൻ ഹാസ്യ രൂപേണെ ചോദിച്ചുവെന്നും ബൈജു പറഞ്ഞു. അതുപോലെ ലൂസിഫറിൽ അഭിനയിച്ചപ്പോഴും ഇത്തരം ചില അനുഭവങ്ങൾ ഉണ്ടായെന്നും ബൈജു പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുകയാണെങ്കിൽ, നമ്മുടെ കയ്യിൽ നിന്ന് ഒരു സംഭവം ഇട്ടു ചെയ്യാൻ രാജു സമ്മതിക്കില്ല എന്നാണ് ബൈജു പറഞ്ഞത്.പൃഥ്വിരാജ് എന്ന സംവിധായകൻ എന്താണോ പറയുന്നത് അത് അങ്ങോട്ട് ചെയ്യുക. നമ്മൾ അധികം എന്തെങ്കിലും ചെയ്താൽ ചേട്ടാ അത് വേണ്ട എന്ന് തുറന്നു പറയും. ചെറുപ്പത്തിൽ താൻ കണ്ട ആളല്ല ഇപ്പോൾ പൃഥ്വിരാജ് എന്നും ബൈജു കൂട്ടിച്ചേർത്തു. അതുകൊണ്ട് ലാലേട്ടന് പോലും ലൂസിഫറിൽ കൈയിൽനിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടാകുമോ എന്ന് തനിക്ക് തോന്നുന്നില്ല എന്നും ബൈജു പറയുന്നു. ശേഷം ടോവിനോ തോമസ് ആണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനെന്നും അദ്ദേഹം പറയുന്നു.ടോവിനോ യാതൊരുവിധ തലക്കനവും ഇല്ലാത്ത ഒരു സാധാരണ പയ്യൻ ആണെന്നും പലരെക്കാളും ഒരുപാട് ഭേദമാണെന്നും ബൈജു പറഞ്ഞു. സിനിമ ലോകത്ത് അതേസമയം തലക്കനമുള്ളവരും ഉണ്ടെന്നും അതൊക്കെ താനേ വന്നു പോകുന്നതാണെന്നും കുറച്ചു കഴിയുമ്പോൾ മാറിക്കോളും എന്നും ബൈജു കൂട്ടിച്ചേർത്തു. മിന്നൽ മുരളിയിൽ തനിക്ക് ലഭിച്ച വേഷം വളരെ നല്ലതായിരുന്നു എന്നും നല്ല റീച്ച് കിട്ടിയ പടമായിരുന്നു അതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *