നിങ്ങളുടെ ഭാഗ്യമാണ് ഈ മകള്‍! പിറന്നാള്‍ ദിനത്തില്‍ അമ്മയെ ഞെട്ടിച്ച് ഇച്ചാപ്പി!
യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ശ്രീലക്ഷ്മി. ഇച്ചാപ്പി ദ വേള്ഡിലൂടെയായാണ് അവര്‍ വിശേഷങ്ങള്‍ പങ്കിടുന്നത്. വിവിധ ചാനല്‍ പരിപാടികളിലൂടെയായും ഇച്ചാപ്പി തന്റെ ജീവിതകഥ തുറന്നുപറഞ്ഞിരുന്നു. വെല്ലുവിളികളോട് പൊരുതി ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഇച്ചാപ്പിയെ ഏറെയിഷ്ടമാണ് ആരാധകര്‍ക്ക്. പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുകള്‍ നല്കി അമ്മയെ ഞെട്ടിച്ചതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ വീഡിയോ. പിറന്നാള്‍ ദിവസമൊന്നും അമ്മ ഓര്‍ത്തിരിക്കാറില്ല. കേക്ക് ഓര്‍ഡര്‍ ചെയ്ത്, അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ സമ്മാനമായി നല്‍കുകയായിരുന്നു ഇച്ചാപ്പി. അച്ഛനും അമ്മയും അവരുടെ പിറന്നാളൊന്നും ഓര്ത്തിരിക്കുന്നവരല്ല. അതുകൊണ്ട് തന്നെ അമ്മയ്ക്ക് കുറച്ച് സര്‍പ്രൈസ് നല്കി ഞെട്ടിക്കാമെന്ന് കരുതിയെന്നും ഇച്ചാപ്പി പറയുന്നുണ്ട്.
ഹാപ്പി ബര്‍ത്ത് ഡേ പാടി കേക്ക് നല്കിയപ്പോള് നിറചിരിയായിരുന്നു അമ്മയുടെ മുഖത്ത്. ഇന്ന് അമ്മയുടെ പിറന്നാളാണെന്നായിരുന്നു ഇച്ചാപ്പി പറഞ്ഞത്. ഞാന്‍ ഇതൊന്നും അറിഞ്ഞില്ല മോളേയെന്നായിരുന്നു കേക്ക് മുറിക്കുന്നതിനിടെ അമ്മ പറഞ്ഞത്. മകളുടെ സര്‍പ്രൈസില്‍ അതീവ സന്തുഷ്ടവതിയാണ് അമ്മയെന്ന് ആ മുഖത്തുണ്ട്. അമ്മ സന്തോഷവതിയല്ലേയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു മറുപടി. കേക്ക് മുറിച്ചതിന് ശേഷമായാണ് ഇച്ചാപ്പി അമ്മയ്ക്ക് സമ്മാനങ്ങള്‍ നല്കിയയത്. ഇതിലെന്താണെന്ന് ഊഹിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ മിഠായി ആണോ എന്നായിരുന്നു അമ്മ ചോദിച്ചത്.
പെട്ടി തുറന്നപ്പോഴായിരുന്നു അമ്മ വാച്ച് കണ്ടത്. അന്ന് നമ്മളൊരു കടയില്‍ പോയപ്പോള്‍ അമ്മയൊരു വാച്ച് നോക്കിയില്ലാരുന്നോ, അതാണ് ഇതെന്നായിരുന്നു ഇച്ചാപ്പി പറഞ്ഞത്. അന്ന് ഞങ്ങള്‍ക്കിത് വാങ്ങിക്കാനായില്ല. കൊള്ളാമല്ലോയെന്ന് പറഞ്ഞ് അമ്മ അത് നോക്കുന്നത് കണ്ടിരുന്നു. കാലങ്ങള്‍ക്കിപ്പുറം അത് ഞങ്ങള്‍ക്ക് വാങ്ങിക്കാനായി. നല്ല വാച്ചാണെന്നായിരുന്നു അമ്മ പറഞ്ഞത്.
വാച്ച് കൈയ്യില്‍ കെട്ടിയതിന് ശേഷമായാണ് ഇച്ചാപ്പി അടുത്ത സമ്മാനം നല്കി അമ്മയെ ഞെട്ടിച്ചത്. ഇഷ്ടപ്പെട്ട കളറിലുള്ള സാരിയും നൈറ്റിയുമായിരുന്നു പിന്നീട് നല്‍കിയത്. എന്റെ മോള് മാത്രമേ ഇങ്ങനെ തന്നിട്ടുള്ളൂ, വേറെയാരും ബര്‍ത്ത് ഡേയ്ക്കൊന്നും ഒന്നും തന്നിട്ടില്ല. കുഞ്ഞായിരുന്നപ്പോഴെങ്ങാനും ആഘോഷിച്ചിട്ടുണ്ടെങ്കിലേയുള്ളൂ, പിന്നീടിപ്പോഴാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. അച്ഛന് ജോലിക്ക് പോയിരിക്കുകയാണ്, അല്ലെങ്കില്‍ ഒന്നൂടെ സൂപ്പറായേനെ എന്നായിരുന്നു ഇച്ചാപ്പി അമ്മയോട് പറഞ്ഞത്.
ഇങ്ങനെയൊരു മോളെ കിട്ടിയത് തന്നെ അമ്മയുടെ ഭാഗ്യമാണ്. അച്ഛന്റെ അമ്മയുടെയും അഭിമാനമാണ് ഈ മകള്‍. അഭിനയിക്കാന്‍ അമ്മയ്ക്ക് അറിയില്ല, അതാണ് എക്സൈറ്റ്മെന്റൊന്നും അമ്മ കാണിക്കാത്തത്. ഇനിയും ഇതുപോലെയുള്ള സര്‍പ്രൈസുകള്‍ നല്കാന് മകള്‍ക്ക് കഴിയട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ഇതാദ്യമായാണ് പിറന്നാള്‍ ദിനത്തില്‍ ഇത്രയധികം പേരുടെ ആശംസ അമ്മയ്ക്ക് ലഭിക്കുന്നതെന്നായിരുന്നു ഇച്ചാപ്പിയുടെ മറുപടി.
@All rights reserved Typical Malayali.
Leave a Comment