ഈശ്വരാ! എങ്ങനെ സഹിക്കുമിത്! ആറ്റുനോറ്റ് കിട്ടിയ പൊന്നുംകുടത്തോട് മുരളീധരനും ശൈലജയും ചെയ്തത് നടുക്കും

തലയിൽ ദമ്പതികളെയും ഏഴു വയസുകാരൻ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തക്കലക്ക് സമീപം കരകണ്ട കോണത്തിൽ നാല്പത് വയസ്സ് ഉള്ള മുരളീധരൻ ഭാര്യ ശൈലജ മകൻ ജീവ എന്നിവരാണ് മരിച്ചത്.ജീവയെ കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാർ ജീവനൊടുക്കുകയായിരുന്നു.സംഭവത്തിൽ നടുക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.2010 ലാണ് മുരളീധരനും ശൈലജയും തമ്മിൽ വിവാഹം കഴിച്ചത്.ആറു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 2016 ലാണ് ഇരുവർക്കും മകൻ പിറന്നത്.വളരെ സന്തോഷമുള്ള ജീവിതമാണ് ഇവർ നയിച്ചത്.ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയിരുന്ന മുരളീധരൻ കോവിഡ് കാലത്തിന് ശേഷം നാട്ടിലുണ്ടായിരുന്നു.വീട്ടിലിരുന്നാണ് ജോലി ചെയ്തത്.മൂന്നു വർഷം മുൻപാണ് ദമ്പതികൾ ശൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത് ഒന്നര മാസം മുൻപ് തക്കലക്ക് സമീപം മണലിൽ ഏറെ ആഗ്രഹിച്ചു കൊണ്ട് വീട് പണിതു താമസിച്ചു.ആറു വർഷം കാത്തിരുന്ന് കിട്ടിയ പൊന്നുമോനെ ജീവനായിരുന്നു ഇരുവർക്കും.കഴിഞ്ഞ ദിവസം വൈകുന്നേരം ശൈലജയുടെ അച്ഛൻ ഗോപാലൻ പതിവ് പോലെ പാലുമായി വന്നപ്പോൾ വീട് പൂട്ടിയ നിലയിൽ ആയിരുന്നു.സംശയം തോന്നിയ അദ്ദേഹം സമീപവാസിയുടെ സഹായത്തോടെ കതക് കുത്തിത്തുറന്നപ്പോഴാണ് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടത്.

ദമ്പതികളെ വീടിനു ഉള്ളിൽ തൂങ്ങി മരിച്ച നിലയിലും കിടപ്പ് മുറിയിലെ കട്ടിലിൽ മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു.മകനെ കൊന്ന ശേഷം ഇവർ മരിച്ചു എന്നാണ് വിലയിരുതുന്നത്.മകന്റെ അസൂഖത്തെ തുടർന്ന് ഉണ്ടായ മനോവിഷമമാണ് മൂവേരും ജീവനൊടുക്കാൻ കാരണം എന്ന് വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു.കഠിനമായ മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിലയിരുത്തുന്നത്.ഏറെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഇവരെ ആറ്റുനോറ്റുണ്ടായ മകന്റെ വളർച്ച വൈകല്യം മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *