അത്രയും സത്യസന്ധൻ, എന്റെ നല്ല സുഹൃത്ത്, ആദ്യം സൗഹൃദം പിന്നെ വിവാഹം; ശിവനെക്കുറിച്ച് പറയാൻ ഉർവശിക്ക് നൂറുനാവാണ്
തന്റെ ഭർത്താവ് എന്നതിൽ ഉപരി ശിവ പ്രസാദ് തനിക്ക് നല്ലൊരു സുഹൃത്താണെന്ന് ഉർവശി. ഒരുകോടി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശിവന്റെ സ്വഭാവത്തെക്കുറിച്ചും തങ്ങൾക്ക് ഇടയിലുള്ള സൗഹൃദത്തെ കുറിച്ചുകൂടി ഉർവശി പറഞ്ഞത്.
എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെ കുറിച്ച് പറയുന്നത്. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നെയാണ് വിവാഹം നടന്നത്. ശിവന്റെ മുഖംമൂടിയില്ലാത്ത സത്യസന്ധമായ മുഖമാണ് ഉര്‍വശിയെ ആകര്‍ഷിച്ചത് എന്നൊരിക്കൽ ഉർവശി പറഞ്ഞിട്ടുണ്ട്.
ഒരാളുടെ പ്ലസ് പോയിന്റ് നോക്കി മാത്രമല്ലല്ലോ പ്രണയിക്കുന്നതെന്നാണ് ഉർവശി പറയുന്നത്. നമ്മൾ പ്ലാൻ ചെയ്യുന്നത് ഒന്നുമല്ല ജീവിതമെന്നും താരം കൂട്ടിച്ചേർക്കുന്നു. ഭർത്താവിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനും ദാമ്പത്യജീവിതത്തെക്കുറിച്ചും ഉള്ള ചോദ്യത്തിനും എസ് കെ എന്നിനോടും സംസാരിക്കുകയാണ് താരം.
അദ്ദേഹത്തിന്റെ ജീവിതത്തിൽ കണ്ട കഥാപാത്രങ്ങളെ ഒക്കെ വച്ചാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ആ സമയത്തൊക്കെ ഞാൻ അഭിനയിക്കാൻ പോകുമായിരുന്നു. എന്റെ ഷെഡ്യൂൾ വന്ന സമയം ഞാൻ അഭിനയിക്കുന്നു എന്ന് മാത്രം. ഞങ്ങൾ എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ്. എല്ലാം പരസ്പരം തുറന്നുപറയും. ഇണക്കം മാത്രമല്ല പിണക്കവും ഞങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്.
പ്ലാൻ ചെയ്തു പഠിക്കാൻ പറ്റുന്ന സംഭവം അല്ല ജീവിതം. നമ്മുടെ കൈയ്യിൽ അല്ലല്ലോ ഒന്നും. നമ്മൾ ഒന്നും പ്ലാൻ ചെയ്തിട്ടല്ല ജീവിക്കുന്നത്. മുഴുവൻ ജീവിതവും ചേർന്നതാണല്ലോ ഒരു ആധ്യാത്മ വിദ്യാലയം. അതിനിടയിൽ കടന്നുപോകുന്ന കുറെ കാര്യങ്ങൾ. അതിൽ നമ്മൾ നേരത്തെ അഭിമുഖമോ മറ്റോ ചെയ്തിട്ടല്ലല്ലോ കടക്കുന്നത്- ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉർവശി നൽകിയ മറുപടി.
എന്റെ ഭർത്താവ് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്. എന്റെ സഹപ്രവർത്തകർക്കെല്ലാം ഇതറിയാം എന്നാണ് ഉർവ്വശി ഒരിക്കൽ പറഞ്ഞത്. ലോക്‌ഡോൺ സമയത്തും ഞാൻ ചുറുചുറുക്കോടെ നിന്നു എങ്കിൽ അതിനൊരൊറ്റ കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം പ്രൊഫഷണൽ കാര്യങ്ങളുമായി മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന് നന്ദി. എന്നും അടുത്തിടെ ഒരു അവാർഡ് ഫങ്ഷനിൽ ഉർവശി പറഞ്ഞിരുന്നു.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ് എന്നും മനോജ് വ്യക്തമാക്കിയിരുന്നു.അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നും താരം തുറന്നു പറഞ്ഞു.
1979 ൽ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ഉർവശി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനങ്ങളുമായി മികച്ചു നിന്നു.
@All rights reserved Typical Malayali.
Leave a Comment