തങ്കുവിന്റെ ഭാര്യാ സങ്കല്പം ഇങ്ങനെ അത് കേട്ട് തങ്കുവിനോട് നടി ശ്രീവിദ്യയുടെ മറുപടി ഇങ്ങനെ ഞെട്ടിത്തരിച്ച് ആരാധകര്‍

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിൽ ഒന്നാണ് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. സിനിമ, സീരിയൽ, മിമിക്രി രം​ഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്മാരാണ് പരിപാടിയിൽ ഭാ​ഗമായിരിക്കുന്നത്. തങ്കച്ചന്റെ വിവാഹം താരത്തിന്റെ ആരാധകരുടെ ഏറ്റവും വലിയ സ്വപ്നമാണ്. അടുത്തിടെ തങ്കച്ചൻ ഉടൻ വിവാഹിതനാകുമെന്ന തരത്തിൽ അവതാരിക ലക്ഷ്മി നക്ഷത്ര അറിയിച്ചിരുന്നു. ലക്ഷ്മിയുടെ യുട്യൂബ് ചാനലിൽ തങ്കച്ചൻ അതിഥിയായി എത്തിയപ്പോഴാണ് തങ്കച്ചന്റെ വിവാഹ വിശേഷങ്ങളെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തിയത്.Actress Srividya’s response to Tangu shocked fans after hearing about Tangu’s wife concept.
തങ്കച്ചന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിയെ വീഡിയോയിൽ കണ്ടുവെന്നെല്ലാം ലക്ഷ്മി പറയുന്നതും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ കാണാം. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ തങ്കച്ചന്റേയും സിനിമാ താരം ശ്രീവിദ്യയുടേയും വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്വാസിക വിജയ് അവതാരികയായ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കവെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം തങ്കച്ചൻ പങ്കുവെക്കുന്നത് കാണാം. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു സ്വാസിക ആദ്യം ചോദിച്ചത്. താൽപര്യമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. തുടർന്ന് ഭാര്യ സങ്കൽപം എന്താണെന്ന് ചോദിച്ചപ്പോൾ തങ്കച്ചന്റെ മറുപടി ഇതായിരുന്നു..

ഞാൻ പറ‍ഞ്ഞാൽ കേൾക്കുന്ന പെൺക്കുട്ടിയായിരിക്കണം…. ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകരുത്. എന്നെ മനസിലാക്കാൻ പറ്റണം. കലയെ സ്നേഹിക്കുന്ന കുട്ടിയായാൽ സന്തോഷം’ എന്നായിരുന്നു മറുപടി. തങ്കുവിന്റെ സങ്കൽപങ്ങൾ കേട്ടശേഷം ശ്രീവിദ്യ പറഞ്ഞത് വിവാഹം നടക്കാൻ പോകുന്നില്ല എന്നാണ്. തങ്കുവിന്റെ മനസ് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും ശ്രീവിദ്യ പറയുകയുണ്ടായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *