ഇത്തവണ മൂഡ്സ്വിങ്സ് കുറവായിരുന്നു; ദൈവം മൂന്നാമതൊരാളെ തന്നാൽ വേണ്ടെന്ന് വയ്ക്കില്ല സ്വീകരിക്കാൻ റെഡിയാ!
ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ അതാണ് പേളി മാണി. വര്ഷങ്ങളുടെ പരിചയം ഉണ്ട് മലയാളികൾക്ക് പേളിയെ. ഇന്ന് ഒരുപക്ഷെ ഇത്രയും പോസിറ്റിവിറ്റി നിറയ്ക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. അത്രത്തോളം പോസിറ്റീവ് എനര്ജിയാണ് പേളി പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നത്. കോവിഡ് സമയത്താകും ഒരു പക്ഷേ പേളി എന്ന എന്റർടെയ്‌നർ മലയാളികൾക്ക് എത്രത്തോളം ഹാപ്പി മൊമമന്റ്‌സ് നൽകിയിട്ടുണ്ട് എന്ന് അറിയുന്നത്.
ഇന്ന് രണ്ടുപെണ്മക്കളുടെ അമ്മയാണ് പേളി.തന്റെ കരിയറിൽ കൂടി ശ്രദ്ധിക്കുന്ന പേളി ഇന്ന് യൂട്യൂബിലാണ് കൂടുതൽ സജീവം. തന്റെ ചാനലിലൂടെ ഒട്ടുമിക്ക സിനിമകളുടെ പ്രമോഷനും, സെലിബ്രിറ്റി ചാറ്റ് ഷോയും പേളി നടത്താറുണ്ട്, ഒപ്പം സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളും. അത്തരത്തിൽ പേളിയുടെ ഒരു പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്.
ഇനിയൊരു ബേബി ഉണ്ടാകുമോ, എന്തിനായിരുന്നു നിലുവിനെ സ്‌കൂളിൽ അയച്ചപ്പോൾ ഇത്രയും ഇമോഷണൽ ആയത് എന്നുള്ള ചോദ്യങ്ങൾക്ക് കൂടി പ്രതികരിക്കുകയാണ് ശ്രീനിയും പേളിയും.
ഇനിയൊരു ബേബി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇരുവരും നൽകിയ മനോഹരമായ മറുപടി
ഇതൊരു ചോദ്യമായി പോലും നീ കൺസിഡർ ചെയ്യരുത്. ഇത് കേട്ടിട്ട് എന്തിനാണ് നീ ഇത്രയധികം ചിന്തിക്കുന്നത് എന്നാണ് മനസിലാകാത്തത്.
ശ്രീനി: അതൊന്നും നമ്മുടെ കൈയ്യിൽ അല്ല, ദൈവത്തിന്റെ കൈയിലാണ്.
പേളി: നമ്മുടെ കൈയ്യിൽ ഇല്ലെന്നോ, കൈയ്യിലിരുപ്പ്. നോ ചാൻസ്. പിന്നെ ശ്രീനി പറഞ്ഞപോലെ മുകളിൽ ഇരിക്കുന്ന ആള് പ്ലാൻ ചെയ്യുന്നതാണ് എല്ലാം, നമ്മുടെ ലൈഫിൽ ഇനിയൊരാൾ വന്നാൽ വരട്ടെ. അല്ലാതെ നമ്മൾ ആയിട്ട് വേണ്ടെന്നും വച്ചിട്ടില്ല വേണം എന്നും വച്ചിട്ടില്ല. നോ എന്നും യെസ് എന്നും പറയില്ല, ദൈവം തന്നാൽ സ്വീകരിക്കും.
നിലുവിനെ സ്‌കൂളിൽ അയച്ചപ്പോൾ എന്തിനായിരുന്നു ഇത്രയും ഇമോഷണൽ ആയത്?
നമ്മൾ ഹോം സ്‌കൂൾ ചെയ്യാൻ ആയിരുന്നു പ്ലാൻ ചെയ്തത്. മമ്മിയും ചോദിച്ചു നേരെ യുകെജിയിലേക്ക് വിട്ടാൽ പോരെ എന്തിനാണ് പ്ളേ സ്‌കൂൾ എന്ന്. പലവട്ടം ഞാൻ ആലോചിച്ചു. ഞാൻ ഇല്ലാതെ ആദ്യമായി ആണ് അവൾ മാറി നിൽക്കുന്നത്. അതുകൊണ്ടാണ് എനിക്ക് അന്ന് അത്രയും സങ്കടം വന്നത്, പിന്നെ ഇത് വൺ വേ റോഡ് ആണല്ലോ. ഇതിൽ നമ്മൾക്ക് റിവൈൻഡ് അടിക്കാൻ ആകില്ല. പിന്നെ ഇനി വലിയ ക്‌ളാസ് വരെ ആകുമ്പോൾ അങ്ങനെയാണ്. ഒരുപക്ഷേ നിറ്റാര സ്‌കൂളിൽ പോകുമ്പോൾ ഇത്രയും ഫീലിംഗ്സ് ഉണ്ടാകില്ല. കാരണം നില എന്റെ ആദ്യത്തെ കണ്മണിയാണ്. എന്റെ ഇമോഷൻസ് എല്ലാം കൂടുതൽ ആയിരിക്കും. പിന്നെ നിറ്റാര എത്തുമ്പോഴേക്ക് ഈ സ്‌കൂൾ എന്നതൊക്കെ നമുക്ക് ശീലമായി മാറും,
അന്ന് വ്ലോഗ് എടുക്കണ്ട എന്ന് പ്ലാൻ ചെയ്‌തെയാണ്. ഒരു മെമ്മറി ആയി സൂക്ഷിക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ ശ്രീനി അത് കവർ ചെയ്തു. എന്റെ മൂഡ് ശരിക്കും അന്ന് വളരെ മോശവും ആയിരുന്നു. ഞാൻ അത് പറഞ്ഞതാണ്, പക്ഷേ അത് ഒന്ന് കവർ ചെയ്തു വ്ലോഗ് ആയിരുന്നില്ല. അവൾക്ക് വേണ്ടി അന്ന് എല്ലാം ഞാൻ ചെയ്യുമ്പോൾ എന്തോ തൊണ്ടയിൽ ഒരു ഭാരം ആയിരുന്നു. കുറെ നല്ല മെസേജസ് ആണ് ആ വീഡിയോയിൽ കിട്ടിയത്. കുറെ അമ്മ മാരുടെ സ്റ്റോറീസ് അതിൽ വായിച്ചിട്ട് എനിക്ക് തന്നെ സങ്കടം വന്നു- പേളി പറയുന്നു.
മമ്മൂട്ടിയ്ക്ക് ചെക്ക് വെക്കാൻ മോഹൻലാലോ?; ബറോസും ബസൂക്കയും ഒരുമിച്ചെത്തുമോ?
ടെലിവിഷൻ ഇൻഡസ്ട്രി പോലും നിലച്ചുനിന്ന സമയത്താണ് പേളിയുടെ ഓരോ വീഡിയോയും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. അവതരണത്തിൽ മാത്രമല്ല അഭിനയത്തിലും താൻ പുലി ആണെന്ന് തെളിയിക്കുകയിരുന്നു പിന്നീട് താരം. മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡ് ചിത്രത്തിൽ വരെ അഭിനയിച്ച പേളിയുടെ നിഷ്കളങ്കമായ സംസാര രീതിയും കുട്ടിത്തം നിറഞ്ഞ അവതരണവും ആകാം മലയാളിക്ക് ഇത്രത്തോളം ഇഷ്ടം പേളിയോട് തോന്നാൻ കാരണവും.
@All rights reserved Typical Malayali.
Leave a Comment