പ്രിയദര്ശന് രണ്ടാം വിവാഹത്തിലേക്ക്..? കല്യാണപ്പാട്ടിട്ട് വിശേഷമറിയിച്ച് നടി..
പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. ഹാസ്യ പശ്ചാത്തലത്തിലുളളതും ശക്തമായ പ്രമേയം പറഞ്ഞതുമായ ചിത്രങ്ങളും ഇവരുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു കാലാപാനി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ ഇപ്പോഴും മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കാലാപാനിക്ക് ലഭിക്കാറുളളത്. കാലാപാനിയിലെ ഒരു രംഗത്തെക്കുറിച്ച് അടുത്തിടെ സംവിധായകന് പ്രിയദര്ശന് തുറന്നുപറഞ്ഞിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1996ലായിരുന്നു കാലാപാനി പുറത്തിറങ്ങിയിരുന്നത്. മലയാളി താരങ്ങള്‍ക്കു പുറമെ തമിഴ്, ഹിന്ദി ഭാഷകളില്‍നിന്നുളള അഭിനേതാക്കളും സിനിമയില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ചിത്രത്തിലെ ഗോവര്ദ്ധന് മേനോന്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അംഗീകാരങ്ങള്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം പ്രിയദര്‍ശന്റെ മേക്കിങ്ങും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.
കാലാപാനിയുടെതായി ശ്രദ്ധേമായി മാറിയ ഒരു രംഗത്തെക്കുറിച്ചായിരുന്നു അടുത്തിടെ നടന്ന അഭിമുഖത്തില്‍ പ്രിയദര്ശന് വെളിപ്പെടുത്തിയത്. കാലാപാനി എന്ന ചിത്രത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. അതില്‍ തന്നെ മോഹന്‍ലാല്‍ അമരീഷ് പുരി അവതരിപ്പിക്കുന്ന ബ്രീട്ടിഷ് ഇന്ത്യന്‍ പോലീസ് ഓഫീസര്‍ കഥാപാത്രത്തിന്റെ ഷൂ നക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ രംഗം മോഹന്‍ലാല്‍ ഒറിജിനല്‍ ആയി തന്നെ ചെയ്തതാണെന്നും ആ ഷോട്ട് കഴിഞ്ഞപ്പോള്‍ അമരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപിടിച്ച് കരഞ്ഞെന്നും പ്രിയദര്ശന് ഓര്‍ക്കുന്നു.
ലോകത്തൊരു നടനും ചെയ്യാന്‍ മനസ് കാണിക്കാത്ത കാര്യം ആണ് മോഹന്‍ലാല്‍ ചെയ്തത് എന്നാണ് അമരീഷ് പുരി പറഞ്ഞത്. തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ ഉളള മോഹന്‍ലാലിന്റെ മനസ് ആണ് പ്രിയദര്ശന് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
പത്ത് ഭാഷകളില്‍ മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇത് സാധിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമ ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വിഷു സീസണിലായിരിക്കും റിലീസ് ചെയ്യുകയെന്നും അറിയുന്നു
@All rights reserved Typical Malayali.
Leave a Comment