നടി ഹണി റോസിന്റെ വൈറ്റ് ഹൗസ് ഇതാ മുറ്റം മുതല്‍ അടുക്കള വരെ വെളുത്ത നിറം മൂലമറ്റത്തെ അത്യാഡംബര വീട് കാണാം

ആളുകൾക്ക് എന്നെ പേടിയാണെന്ന് തോന്നുന്നു മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ കൊതി തോന്നും ഹണി റോസ്.കഥ, കഥാപാത്രം ഒക്കെ നോക്കിയാണ് സിനിമ തെരെഞ്ഞെടുക്കുന്നത്. വീട്ടുകാരുടെ അഭിപ്രായം ചോദിക്കാറുണ്ട്. അവർ വേണ്ട എന്ന് പറഞ്ഞാൽ ആ സിനിമ എടുക്കാറില്ല. അങ്ങനെ ഉണ്ടായ സംഭവങ്ങൾ ഉണ്ട്
മലയാള സിനിമയില്‍ ഇപ്പോള്‍ ഉള്ളതില്‍ മുന്‍നിര നായികമാരില്‍ ഒരാളാണ് ഹണി റോസ്. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് ഹണി. ഇപ്പോഴിതാ തന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്ന് തുറന്നുപറയുകയാണ് നടി. ആളുകൾക്ക് എന്നെ പേടിയാണ് എന്ന് തോന്നുന്നു എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നാണ് നടിയുടെ അഭിപ്രായം.ആളുകൾക്ക് എന്നെ പേടിയാണ് എന്ന് തോന്നുന്നു എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ഒരു ലവ് ലെറ്റർ പോലും എനിക്ക് കിട്ടിയിട്ടില്ല . ആളുകൾ ലവ് ലെറ്റർ കിട്ടിയതിനെക്കുറിച്ചും, ഗിഫ്റ്റ് കിട്ടിയതി നെകുറിച്ചും പറയുന്നത് കേൾക്കുമ്പോൾ അതിശയിച്ചിട്ടുണ്ട്. എനിക്ക് ഒരു മഷി ഇട്ടു നോൽക്കാൻ പോലും കിട്ടിയിട്ടില്ല. ഒരു വിഷമം മാറ്റാൻ വേണ്ടി നിങ്ങൾ ഒന്ന് തന്നിട്ട് പോകൂ എന്നും അവതാരകയോട് ഹണി പറയുന്നു. തന്റെ പേരിലുള്ള അമ്പലത്തെക്കുറിച്ചും നടി പറയുന്നുണ്ട്. ഇനി ഞാൻ അമ്ബലം എങ്ങാനും കാണാൻ പോയി അവസാനം അവർ എന്നെ അവിടെ ദേവി ആക്കിയാലോ.
വിജയിയെ തനിക്ക് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെന്നും, ഇത് വരെ അതിനു ശ്രമിച്ചിട്ടില്ല, പക്ഷെ കാണാൻ ആഗ്രഹം ഉണ്ടെന്നും ഹണി പറഞ്ഞു. ഉദ്‌ഘാടനം എന്നോർക്കുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം, കുറെ ആളുകൾ കുറെ ഹാപ്പി ഫേസ് പോസിറ്റീവ് വൈബ് ഒക്കെയാണ് ഓർമ്മ വരുന്നത്. ബോഡി ഷെയ്‌മിങ് ഞാൻ മാത്രമല്ല ഒട്ടുമിക്ക മലയാളികളും ഫേസ് ചെയ്യുന്ന കാര്യമാണ്. ഹോട്ട് എന്ന് കേൾക്കുമ്പോൾ സുന്ദരന്മാരും സുന്ദരികളും മനസ്സിൽ വരും. ചെറിയ വിഷയങ്ങളിൽ പോലും തനിക്ക് വിഷമം വരുന്ന ആളാണ് എന്നും ഹണി പറഞ്ഞു. എന്റെ കൂടെ ഉള്ള ആളുകൾ എല്ലാവരും നല്ല മനുഷ്യർ ആണ് അവരെയാണ് എനിക്ക് കിട്ടിയത്.
നമ്മൾ ഇത്തിരി ഡൌൺ അയാൾ പോലും കൂടെ ഉള്ള ആളുകൾ ആശ്വസിപ്പിക്കും. ഹണി പറഞ്ഞു.

മോൺസ്റ്റർ സിനിമയിലെ ഡബിൾ മീനിങ് ഉള്ള ഡയലോഗുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഹണി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ലക്കി സിങ് എന്ന കഥാപാത്രം അത്യാവശ്യം നല്ല ചൊറയുള്ള ഒരാളാണ്. അങ്ങനെ ഉള്ള കഥാപാത്രം നമ്മുടെ സൊസൈറ്റിയിൽ ഒരുപാട് പേരുണ്ട്. നമ്മൾ ഇപ്പോൾ ഒന്ന് റോഡിൽ കൂടി നടന്നാൽ അപ്പോൾ കേൾക്കാം എന്തൊക്കെ കമന്റുകളും കാര്യങ്ങളും ഉണ്ട് എന്ന്. അങ്ങനെ ഒരു ആളെ പോർട്രയിറ്റ് ചെയ്യാൻ ആണേങ്കിൽ അത്തരം സംസാരം വേണം. പടം ഇറങ്ങി കഴിഞ്ഞപ്പോൾ അത് ഒഴിവാക്കാം എന്ന അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ അത് ഒരു ക്രിയേറ്ററുടെയും റൈറ്ററുടെയും അവകാശം ആണ് എനിക്ക് അതിൽ ബന്ധമില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *