ദുശ്ശീലങ്ങള്‍ സുബിയെ നിത്യരോഗിയാക്കി. മരുന്നും ഭക്ഷണവും കഴിക്കാതെ രോഗം മൂര്‍ച്ഛിച്ചു സുബിയുടെ ജീവനെടുത്തത് ഈ സ്വഭാവങ്ങള്‍

ഭക്ഷണം കഴിക്കാനാകാത്ത ദിവസങ്ങള്‍, ഇതിനിടയില്‍ അമ്മയ്ക്കുവേണ്ടി ആശുപത്രിക്കിടക്കിയില്‍ നിന്നും വീട്ടിലേയ്ക്ക്: രോഗാവസ്ഥകളെക്കുറിച്ച് സുബി പറഞ്ഞ വാക്കുകള്‍.ജീവിതത്തിൽ സുബിയെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മേലെയാണ് അഭിനയ മോഹം. പലപ്പോഴും തൻ്റെ സന്തോഷങ്ങൾ പോലും മാറ്റിവെച്ചാണ് ഓരോ ഷൂട്ടിംഗ് ലൊക്കേഷനുകളിലേയ്ക്കും സുബി എത്തിയിരുന്നത്. ഇന്ന് പ്രിയപ്പെട്ടവരോട് വിടപറഞ്ഞ് പോകുമ്പോൾ ബാക്കിയാകുന്നത് ആ നിറ ചിരിമാത്രമാണ്. സുബി സുരേഷിന്റെ മരണം മലയാളി പ്രേക്ഷകരെ ഒന്നാകെ നടുക്കിയ വാര്‍ത്തയാണ്. കരള്‍രോഗ ബാധിതയായി ഏറെനാള്‍ ചികിത്സയില്‍ ആയിരിക്കുമ്പോഴും ടെലിവിഷന്‍ സിനിമാരംഗത്ത് സജീവമായിത്തന്നെ നിലനിന്നിരുന്ന താരം പെട്ടെന്ന് വിട്ടു പിരിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കും സാധിക്കുന്നില്ല. ഓരോ പരിപാടികളിലൂടെയും സുബി പ്രേക്ഷകന് അത്രമാത്രം പ്രിയപ്പെട്ടതായി മാറി. തന്റെ സന്തോഷങ്ങളെക്കാള്‍ ചുറ്റുമുള്ളവരെയും പ്രിയപ്പെട്ടവരേയും അത്രമാത്രം കരുതലോടെയാണ് സുബി കണ്ടിരുന്നത്.ആറ് മാസങ്ങള്‍ക്ക് മുന്‍പ് സുബി തന്റെ യൂട്യൂബ് ചാനലിലൂടെ എത്തി അമ്മയുടെ പറന്നാള്‍ ദിനം ആഘോഷമാക്കിയിരുന്നു. എന്നാല്‍ കണ്ണു നനഞ്ഞല്ലാതെ ആ വീഡിയോ കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല. ആശുപത്രി കിടക്കയില്‍ നിന്നാണ് സുബി അമ്മയ്ക്കുവേണ്ടി വീട്ടില്‍ എത്തിയത്. തുടക്കം മുതല്‍ വീഡിയോ കാണുമ്പോള്‍ ആരുടേയും മുഖത്തെന്താ അത്ര സന്തോഷമില്ലാത്തത് എന്നൊക്കെ പലര്‍ക്കും സംശയം തോന്നിയേക്കാം. എന്നാല്‍ വീഡിയോയുടെ അവസാനമാണ് തന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് താരം പറയുന്നത്. അമ്മ്ക്കുവേണ്ടി കാത്തുവെച്ച ഈ ദിവസം സന്തോഷമാക്കാനാണ് തന്‍െര തീരുമാനമെന്നും താരം പറഞ്ഞിരുന്നു.

‘ഒരുപാട് കുട്ടി കുട്ടി വേദനകള്‍ക്കിടയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ഒരു സന്തോഷത്തിലേയ്ക്ക് കടക്കുകയാണ്’, എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. കേക്ക് മുറിച്ചും സദ്യ വിളമ്പിയും ഗിഫ്റ്റ് നല്‍കിയുമൊക്കെയാണ് പിന്നാള്‍ ആഘോഷിച്ചത്. വീട്ടിലെ പൊന്നോമനയായ ആന്‍ഡ്രിയയുടെ മകളും വീഡിയോയില്‍ ശ്രദ്ധേയമായിരുന്നു. കുഞ്ഞിന്റെ കൈകൊണ്ടാണ് പിറന്നാള്‍ സമ്മാനം ആദ്യം കൊടുക്കുന്നത്. അമ്മയ്ക്ക് സാരിയുടുക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് റെഡി ടു വെയര്‍ സാരി പ്രത്യേകമായി ഡിസൈന്‍ ചെയ്താണ് സുബി സമ്മാനിച്ചത്. അപ്പോഴും അമ്മയ്ക്ക് സമ്മാനിക്കാന്‍ ഇത്രയേ പറ്റിയുള്ളൂ എന്ന വേദനയാണ് സുബിയ്ക്ക് പങ്കുവെയ്ക്കാന്‍ ഉണ്ടായിരുന്നത്.പ്രേക്ഷകരാണ് സുബിയ്ക്ക് എല്ലാം. നാലോ അഞ്ചോ ദിവസം കൂടുമ്പോള്‍ യൂട്യൂബിലൂടെയെങ്കിലും സുബി പ്രേക്ഷകര്‍ക്കരികിലേയ്ക്ക് എത്താറുണ്ട്. എന്നാല്‍ പിറന്നാള്‍ ദിവസം താരം എത്തുന്നത് നീണ്ട നാളുകള്‍ക്ക് ശേഷമാണ്. ശരീരം വേദനയും ചില അസ്വസ്ഥതകളും നേരിട്ടതോടെ ആശുപത്രിയില്‍ ആയതോടെയാണ് ഒന്നും സാധിക്കാതെ വന്നത്. പത്ത് ദിവസമാണ് ആശുപത്രിയില്‍ മാത്രമായി ചിലവഴിക്കേണ്ടിവന്നത്. കൃത്യമായി ഭക്ഷണവും മരുന്നും കഴിക്കണമെന്നും അത് ഒരുകാരണവശാലും മുടക്കാന്‍ സാധിക്കില്ല എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു സുബിയ്ക്ക്. പക്ഷേ അഭിനയത്തോടുള്ള പാഷനാണ് ഇവയ്ക്ക് മുന്നിലെല്ലാം എക്‌സ്‌ക്യൂസ് പറയാന്‍ താരത്തെ പ്രേരിപ്പിച്ചത്.സമയത്ത് ഭക്ഷണം കഴിക്കുക, അതും കൃത്യമായി കഴിക്കുക എന്ന ശീലങ്ങള്‍ ഒന്നും തനിക്കില്ല എന്നാണ് സുബി തന്നെ പറയുന്നത്. ചിരിച്ചുകൊണ്ടാണ് ഇത് പറയുന്നതെങ്കിലും അത് തനിക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല എന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് താരം. ഒരു ദിവസം ഷൂട്ടിംഗിനിടയ്ക്ക് ഛര്‍ദ്ദില്‍ തുടങ്ങി. പിന്നീട് നിര്‍ത്താന്‍ കഴിയാതെ ഛര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ വന്നതോടെ പെട്ടെന്ന് അവശയാകുകയും തുടര്‍ന്ന് ആശഉപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടിവരികയുമായിരുന്നു.പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കല്ലുണ്ടായതിനെ തുടര്‍ന്ന് സുബി ചികിത്സയിലായിരുന്നു. ഇതോടൊപ്പം ശരീരത്തിലെ അവശ്യമൂലകങ്ങളുടെ കുറവും താരത്തിന്റെ ആരോഗ്യനിലയെ സാരമായി ബാധിച്ചിരുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിങ്ങനെയുള്ള തന്റെ ശരീത്തില്‍ കുറവാണെന്നും ഇത് കാരണം ഇടയ്ക്കിടയ്ക്ക് ശരീരം കോച്ചിപ്പിടിക്കുന്നത് പോലെയും തോന്നുമായിരുന്നു. ഇതോടെ ഡ്രിപ്പിട്ട് ആവശ്യമായ മൂലകങ്ങള്‍ ശരീരത്തില്‍ കയറ്റേണ്ടിവന്നിരുന്നതായും സുബി പറഞ്ഞു. തന്നെ ബാധിച്ച മടിയാണ് ജീവിതത്തില്‍ ഇത്രയേറെ ബുദ്ധിമുട്ടികള്‍ നേരിടാന്‍ കാരണമായത്. ഈ വീഡിയോ താന്‍ പങ്കുവെയ്ക്കുന്നത് ഒരിക്കലും തന്റെ രോഗവിവരങ്ങളെക്കുറിച്ച് പ്രേക്ഷകരെ അറിയിക്കാനല്ല എന്നും മറിച്ച് തന്നെപ്പോലെ ജീവിതത്തില്‍ അലസത ആരും കാണിക്കരുത് എന്ന് പറയാന്‍ വേണ്ടിയാണ് ഇത്രയും കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും താരം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *