അരമണിക്കൂര്‍ മുമ്പ് സുബിയുടെ അവസാന പോസ്റ്റ്.. നടിയ്ക്ക് സംഭവിച്ചത്

മലയാള സിനിമയെ ആകെ ഞെട്ടിച്ച ഒരു വിയോഗ വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രശസ്ത സിനിമ താരം സുബി സുരേഷ് അന്തരിച്ചു എന്നുള്ള വാർത്തയാണ് അത്.താരത്തിന് 33 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.അപ്രതീക്ഷിത വിട വാങ്ങലിന്റെ ഞെട്ടലിലാണ് താര ലോകം .

റിമി ടോമി,നിർമൽ പാലാഴി,ആസിഫ് അലി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പോസ്റ്റ് ഇട്ടതോടെയാണ് ആരാധകർ ഈ കാര്യം അറിയുന്നത്.സുബിയുടെ ഒഫീഷ്യൽ പേജിലും അഡ്‌മിന് പോസ്റ്റ് ഇട്ടിട്ടുണ്ട്.ഓരോ പുതിയ തുടക്കവും വരുന്നത് മറ്റു ഏതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നുമാണ് എല്ലാവരെയും വീണ്ടും കാണാം.നന്ദി എന്ന കുറിപ്പ് ഫെയ്‌സ്ബുക്കിൽ സുബി അല്ല മറിച്ചു പേജിന്റെ അഡ്മിനാണ് പങ്കു വെച്ചത്.കരൾ രോഗത്തെ തുടർന്ന് ആയിരുന്നു നടിയുടെ അന്ത്യം.165 ദിവസത്തോളം ആയി ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിൽസിച്ചിരുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്.രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ… എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.നടിയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു നിരവധി താരങ്ങൾ രംഗത്തു വന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *