കാവ്യയുടെ സ്വപ്‌നവീട്.. യാഥാര്‍ത്ഥ്യമാക്കി ദിലീപ്.. കോടികള്‍ വില

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ നീലേശ്വരത്ത് ഏതെങ്കിലും പ്രാന്ത പ്രദേശത്ത് ആരുടെയെങ്കിലും ഭാര്യയായി, രണ്ട് മൂന്ന് മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്ന ഒരു നല്ല വീട്ടമ്മയാകുമായിരുന്നു ഞാന്‍ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞിട്ടുണ്ട്.when kavya madhavan said that god had given her more than she deserved.ഞാന്‍ അര്‍ഹിച്ചതിലും അധികം ദൈവം തന്നിട്ടുണ്ട്, നീലേശ്വരത്ത് ഏതോ ആളിന്റെ രണ്ട് മൂന്ന് മക്കളുടെ അമ്മയായി കഴിയേണ്ടതായിരുന്നു; കാവ്യ അന്ന് പറഞ്ഞത്.കാവ്യ മാധവന്‍ എന്നാല്‍ മലയാള സിനിമയുടെ ഒരു കാലത്തെ സൗന്ദര്യ സങ്കല്‍പ്പമായിരുന്നു. നീ ആരാ കാവ്യ മാധവനോ എന്ന ചോദ്യത്തെ അന്വര്‍ത്ഥമാക്കുന്ന സൗന്ദര്യം അന്നത്തെ പോലെ കാവ്യയ്ക്ക് ഇന്നും ഉണ്ട് എന്നത് സത്യം തന്നെ. പക്ഷെ അന്ന് വിടര്‍ന്ന കണ്ണുകളും, നീണ്ട മുടിയും, നിറഞ്ഞ പുഞ്ചിരിയും ഗോതമ്പ് കതിരിന്റെ നിറവുമായി വന്നവള്‍, മലയാളികളുടെ മനസ്സില്‍ പെട്ടന്ന് ഇടം നേടി. സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജില്‍ കാവ്യ ചെയ്ത റോളുകള്‍ ഭൂരിഭാഗവും വിജയം കാണുകയും ചെയ്തു.ബാലതാരമായി സിനിമയില്‍ എത്തിയതാണ് കാവ്യ. ഒരു പത്രപരസ്യം കണ്ട് അച്ഛന്‍ അയച്ചു കൊടുത്ത ബയോഡാറ്റയിലൂടെ പൂക്കാലം വരവായി എന്ന സിനിമയില്‍ അവസരം ലഭിച്ചു. അവിടെ നിന്നിങ്ങോട്ട് പടിപടിയായി കാവ്യ വളര്‍ന്നു. നായികമാരുടെ കുട്ടിക്കാലവും, അനിയത്തിയായും കാവ്യ ശ്രദ്ധ നേടി. പതിനാലാം വയസ്സിലാണ് ചദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയത്. അവിടെ വച്ച് കാവ്യയ്ക്ക് പഠനം നിര്‍ത്തേണ്ടതായും വന്നു.ഒന്‍പതാം ക്ലാസിലേക്ക് കടന്നപ്പോഴേക്കും കാവ്യയ്ക്ക് സിനിമാ തിരക്കുകള്‍ കൂടി. അതോടെ പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകാന്‍ പറ്റില്ല എന്നായപ്പോള്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ പത്താം ക്ലാസ് പരീക്ഷയും പ്ലസ്ടുവും ഡിഗ്രിയും എഴുതി എടുത്തിവെങ്കിലും സ്‌കൂള്‍ കാലവും, കൊളേജ് പഠന കാലവും തനിക്ക് മിസ്സായി പോയതിനെ കുറിച്ച് കാവ്യ പലപ്പോഴും സംസാരിച്ചിരുന്നു. എന്നാലും സാരമില്ല, പല സിനിമകളിലൂടെയും കോളേജ് കാലം ആസ്വദിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് കാവ്യ ആശ്വസിച്ചു.

ഞാന്‍ അര്‍ഹിച്ചതിലും അധികം സിനിമ എനിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് കാവ്യ മാധവന്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയുമായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍’ എന്നാണ് കാവ്യ പറഞ്ഞത്.’ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ്. സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല. ഒരുപാടുപേര്‍ സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമല്ലേ. സിനിമയില്‍ വന്നു എന്ന് മാത്രമല്ല, ഇത്രയും കാലം നില്‍ക്കാന്‍ സാധിച്ചു, ഒരുപാടു പേരുടെ ഇഷ്ടവും അനുഗ്രഹവുമൊക്കെ നേടാന്‍ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമാണ്’- എന്നാണ് കാവ്യ അന്ന് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *