ഇങ്ങനെയിരുന്ന ആളാണ്, ഒരു നടനാവാനുള്ള ഒരു സൗന്ദര്യവും ഇല്ല എന്ന് പറഞ്ഞ് കുത്തി നോവിച്ചവരുണ്ട്; പഴയകാല ചിത്രങ്ങള്‍ പങ്കുവച്ച് വിജയ്

ഇളയദളപതി വിജയ്

ഇളയദളപതി വിജയ് എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വികാരം ആണ്. ഭാഷാഭേദമന്യേ വിജയ് യുടെ ആക്ടിങും സ്‌റ്റൈലും ഇഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്.

രാഷ്ട്രീയത്തിലേക്ക്

തമിഴ് സിനിമാ ലോകത്തെ ചരിത്രനായകന്മാരെ പിന്‍തുടര്‍ന്ന് ഇപ്പോള്‍ വിജയ് യും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. അതിന്റെ ചര്‍ച്ചകളാണ് നാലു ദിക്കിലും കേള്‍ക്കുന്നത്.

വൈറലാവുന്ന ചിത്രങ്ങള്‍

അതിനിടയില്‍ വിജയ് യുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ബാല്യ കാല ചിത്രങ്ങള്‍ വൈറലാവുന്നു. ഇതുവരെ അധികം പുറത്തുവരാത്ത പല ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

ബാല്യത്തെ കുറിച്ച് പറയുമ്പോള്‍

വിജയ് യുടെ ബാല്യത്തെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം ചര്‍ച്ചയാകുന്നത് സഹോദരിയുടെ മരണമാണ്. ചെറുപ്രായത്തില്‍ തന്നെ സഹോദരിയെ നഷ്ടപ്പെട്ട വേദനയുടെ ഭാരവും പേറിയാണ് താരപുത്രന്‍ വളര്‍ന്നത്.

സംസാരം കുറയാന്‍ കാരണം

സഹോദരിയുടെ മരണത്തിന് മുന്‍പ് വരെ വളരെ ആക്ടീവായ, നിര്‍ത്താതെ സംസാരിക്കുന്ന കുട്ടിയായിരുന്നത്രെ വിജയ്. എന്നാല്‍ ആ മരണം വലിയ ഷോക്കായി. അതിന് ശേഷം സംസാരം കുറഞ്ഞു, പലയിടങ്ങളില്‍ നിന്നും ഉള്‍വലിയുന്ന ശീലമായി.

അഭിനയത്തിലേക്ക് വന്നത്

വലുതായപ്പോള്‍ അഭിനയ മോഹം വന്നു. നിര്‍മാതാവും സംവിധായകനുമായ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ മകന്റെ ആഗ്രഹത്തിന് കൂട്ടുനിന്നു, സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു.

വിമര്‍ശനങ്ങള്‍

എന്നാല്‍ തുടക്കകാലത്ത് ഒരുപാട് അപമാനങ്ങളും റിജക്ഷനും നേരിടേണ്ടി വന്നിരുന്നു. ഈ ലുക്കൊക്കെ മതിയോ നായക നടന്, ഇത് കാണാനാണോ ടിക്കറ്റ് എടുക്കേണ്ടത് എന്നൊക്കെ ചോദിച്ചവരുണ്ട്.

ബ്രേക്ക് കിട്ടിയത്

എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാത്ത എസ് എ ചന്ദ്രശേഖര്‍, തുടരെ സിനിമകള്‍ ചെയ്ത് മകന്റെ കരിയര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. പക്ഷെ വിജയ്ക്ക് ബ്രേക്ക് ആയത് അനിയത്തിപ്രാവിന്റെ റീമേക്കുമായി ഫാസില്‍ തമിഴില്‍ എത്തിയപ്പോഴാണ്. കാതലക്ക് മര്യാദെ എന്ന ചിത്രം വന്‍ ഹിറ്റായി

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *