പപ്പ മരിച്ച ശേഷം മമ്മിയുടെ ജീവിതം കണ്ണീരില് സങ്കടം കണ്ടുനില്ക്കാനാകാതെ റിമി ടോമി ചെയ്തത് ശരിക്കും ഇതൊക്കെയാണ് മക്കള് ചെയ്യേണ്ടത്
പല വിഷയങ്ങൾ ഉണ്ടായിട്ടും തളർന്നില്ല റിമിക്ക് അത്ര താത്പര്യം ഇല്ലാതിരുന്നിട്ടും സോഷ്യൽമീഡിയയിൽ സജീവം ഇത് റാണിയുടെ ജീവിതം.ഇച്ചായൻ പോയിട്ട് വർഷം 9 മക്കൾ ഒക്കെ വലുതായി, അവർക്ക് ജോലിയുമായി കല്യാണവും കഴിഞ്ഞു, തളർന്നിരിക്കാൻ ആണേൽ അതിനേ പറ്റൂ, ഒറ്റയ്ക്കുള്ള ജീവിതത്തിൽ സന്തോഷം നൽകുന്നത് ഇതൊക്കെ ,സോഷ്യൽ മീഡിയയുടെ റാണി ആയി റിമിയുടെ അമ്മ.റിമിയുടെ ഭാഷയിൽ പറഞ്ഞാൽ മമ്മിക്ക് എന്നും ഒരു വയസ്സാണ് ഞങ്ങൾ കാണുന്നത്. അത് ശരി തന്നെയാണ് മൂന്നു കൂട്ടികളുടെ അമ്മ ആയിട്ടും, പ്രായം 55 നു മുകളിൽ ആയിട്ടും റിമിയെക്കാളും മുക്തയെക്കാളും ചുറുചുറുക്കോടെയാണ് അമ്മ റാണി ടോമി സോഷ്യൽ മീഡിയയിൽ തകർക്കുന്നത്. അടുത്തിടെയാണ് റാണി ഇൻസ്റ്റയിൽ സജീവം ആകുന്നത്. നൃത്തത്തിലും പാട്ടിലും തന്റെ ഉള്ളിൽ കിടന്നുറങ്ങുന്ന കലാ കാരിയെ റാണി പുറത്തെടുക്കാറുണ്ട്. മക്കൾ മരുമക്കൾ വ്യത്യാസം ഇല്ലാതെ തന്നെയാണ് റാണി കുടുംബത്തെ പരിപാലയ്ക്കുന്നതും. റിമിയുടെ കംപ്ലീറ്റ് എനർജി ഇപ്പോൾ എവിടെ നിന്നും വന്നു എന്ന് മനസിലാകുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. റാണിയുടെ വിശേഷങ്ങൾ വായിച്ചറിയാം.
മലയാളത്തിന്റെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ അമ്മയാണ് റാണി ടോമി. റാണിയുടെ ക്ലാസിക്കൽ നൃത്ത വിഡിയോ അടുത്തിടെ ഏറെ വൈറലായിരുന്നു . ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ലക്ഷകണക്കിന് ആളുകൾ ആണ് കണ്ടത്. റിമിയുടെ അനിയത്തി റീനു ടോമിയാണ് യൂ ട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പ്രേക്ഷകരാണ് റാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയതും.
സോഷ്യൽ മീഡിയയുടെ റാണി.സോഷ്യൽ മീഡിയയുടെ റാണിയമ്മയാണ് ഇപ്പോൾ റിമിയുടെ അമ്മ. 9,085 followers ആണ് റാണിക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. മക്കളുടെയും മരുമക്കളുടെയും ഒപ്പം യൂ ട്യൂബ് വീഡിയോയിലും എത്തുന്ന റാണി അടുത്തിടെ മുക്തയുടെ പിറന്നാൾ ആഘോഷത്തിലും പങ്കെടുക്കാൻ എത്തിയിരുന്നു. മരുമകൾ മുക്തയെ കുറിച്ച് പറയാൻ നൂറുനാവാണ് റാണിക്ക്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്റെ നെടും തൂൺ കൂടിയാണ് റാണി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.ഞാൻ ആലോചിച്ചിട്ടുണ്ട് എന്തിനാണ് എന്ന്.അമ്മ എന്തിനാണ് ഈ റീൽസൊക്കെ ചെയ്യുന്നത് എന്ന് ഇടക്ക് ഞാൻ ആലോചിച്ചിട്ടുണ്ട് എന്ന് ഇടയ്ക്ക് റിമി ടോമി അമ്മയെ കുറിച്ച് പറയുകയുണ്ടായി. എന്നാൽ ഞാൻ ചിന്തിച്ചപ്പോൾ അത് തെറ്റാണു എന്ന് മനസിലായി. ഞാനും ഈ പ്രായം എത്തുമ്പോൾ ചിന്തിക്കും. മക്കൾ എല്ലാം വളർന്നു, അവർക്ക് ജോലി ആയി കല്യാണം കഴിച്ചു, പപ്പാ മരിച്ചു. പിന്നെ മമ്മിക്ക് എന്തെങ്കിലും ഒരു നേരം പോക്കും കാര്യങ്ങളും വേണ്ടേ. എനിക്ക് തോനുന്നു മമ്മിയെ ജീവിപ്പിക്കുന്നത് ഇതൊക്കെ ആണ് എന്ന്. പക്ഷേ ഒരു ലിമിറ്റ് ഉണ്ട് കേട്ടോ എന്നും റിമി അടുത്തിടെ ഒരു വീഡിയോയിൽ പറയുകയുണ്ടായി.തളർന്നിരിക്കാൻ കിട്ടില്ല
ജീവിതത്തിൽ അത്യാവശ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് റിമി കടന്നു പോയത്. അതെ വസത്തയിൽ തന്നെയാണ് റിമിയുടെ അമ്മയും പ്രതിസന്ധികളെ അതിജീവിച്ചത്. റിമിയുടെ പപ്പ 9 വർഷം മുമ്പേയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അതിൽനിന്നും മുക്ത ആയിട്ടാണ് റാണി നൃത്തത്തിലേക്കും മറ്റും റാണി എത്തിയത്. ഞങ്ങളുടെ റിമിയെ ഇങ്ങനെ ബോൾഡ് ആക്കിയതിൽ മമ്മിക്കും പങ്കുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.ഇച്ചായൻ പോയിട്ട് വർഷം 9.ഇച്ചായൻ പോയിട്ട് വർഷം 9 വര്ഷം ആയില്ലേ. പഴയതൊക്കെ ഓർത്തു സങ്കടപ്പെട്ടിരിക്കാതെ മറ്റുളവർക്ക് കൂടി പ്രചോദനം ആകുന്ന റാണി അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒറ്റയ്ക്കുള്ള ജീവിതത്തിനു അവർക്ക് പാട്ടും ഡാൻസും സന്തോഷം നൽകുന്നു എങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം ഞങ്ങൾ കട്ട സപ്പോർട്ടിനുണ്ട് എന്നാണ് സോഷ്യൽ മീഡിയ റാണി അമ്മയോടായി പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment