19-ാം വയസ്സിലാണ് വിവാഹം ,മോളുടെ മരണം എന്നെ തളർത്തി; സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴും ഏട്ടൻ ഒരുപങ്ക് മറ്റുളവർക്ക് കൊടുത്തു.ഇടയ്ക്ക് എനിക്ക് വിഷമം തോന്നും, എങ്കിലും ഏട്ടന്റെ സന്തോഷത്തിന് എതിര് നിൽക്കാറില്ല- രാധിക പറയുന്നു

19-ാം വയസ്സിലാണ് വിവാഹം ,മോളുടെ മരണം എന്നെ തളർത്തി; സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴും ഏട്ടൻ ഒരുപങ്ക് മറ്റുളവർക്ക് കൊടുത്തു.ഇടയ്ക്ക് എനിക്ക് വിഷമം തോന്നും, എങ്കിലും ഏട്ടന്റെ സന്തോഷത്തിന് എതിര് നിൽക്കാറില്ല- രാധിക പറയുന്നു.എത്രയോ സിനിമകൾ ഏട്ടൻ ചെയ്തിട്ടുണ്ട് എങ്കിലും എന്റെ മനസ്സിൽ ആദ്യം വരുന്നത് ഡോ. നരേന്ദ്രൻ തന്നെയാണ്. ചേട്ടൻ അഭിനയിച്ച ഏറ്റവും നല്ല സോങ് എന്ന് പറയാൻ ഒരുപാട് എങ്കിലും പെട്ടെന്ന് മനസിലേക്ക് എത്തുന്നത് എത്രയോ ജന്മമായി, മറന്നിട്ടും എന്തിനോ, അങ്ങനെയാണ്. മനസ്സിൽ എപ്പോഴും മൂളി നടക്കാൻ പറ്റുന്ന ഒരുപാട് ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്ന് ഓർക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം. അത് ഭാഗ്യമായി കരുതുന്നു. താര പത്നി മനസ്സ് തുറക്കുന്നു.രണ്ടുസിനിമകളിൽ ആണ് എനിയ്ക്ക് പാടാൻ സാധിച്ചത്. അതിൽ ഒന്നിൽ ചൈൽഡ് വോയ്‌സ് ആയിരുന്നു. മനഃപൂർവ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. ആ വര്ഷം കഴിഞ്ഞപ്പോൾ തന്നെ മോളും ആയി. അപ്പോഴേക്കും മൂന്നാം വര്ഷം ആയി.

മോളെ ഒക്കെ നോക്കി പോയ്കൊണ്ടിരുന്നതുകൊണ്ട് പഠിത്തം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിന്റെ അടുത്ത വര്ഷം തന്നെ ആ അപകടവും സംഭവിച്ചു. അതോടെ ഞാനും കംപ്ലീറ്റ് ഡൌൺ ആയി. അങ്ങനെ ഓരോ സാഹചര്യങ്ങളും വന്നു. പിന്നെ കുട്ടികൾ ആയി. അടുത്തടുത്താണ് അവർ ജനിച്ചതും.നാലുമക്കൾ വന്നതോടെ അവരെ വളർത്തേണ്ടി വന്നു. അങ്ങനെ പതിനനഞ്ചുവര്ഷം അങ്ങുപോയി. പറയാൻ വളരെ എളുപ്പം ആയിരുന്നുവെങ്കിലും മക്കളെ ഇത്രത്തോളം എത്തിക്കാൻ നല്ല കഷ്ടപ്പാടാണല്ലോ. അമ്മമാർക്ക് അറിയാമല്ലോ മക്കളെ വളർത്തുന്നതിന്റെ കാര്യം. അങ്ങനെ പാട്ട് പഠനം നിർത്തേണ്ടി വന്നു.ഇതെല്ലം ചെയ്യുന്നവരും പാടുന്നുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ കഴിഞ്ഞിട്ട് മതി എന്ന് അങ്ങ് കരുതി. പിന്നെ കുഞ്ഞുങ്ങൾ കോളേജിൽ ഒക്കെ എത്തിയപ്പോൾ കുറച്ചും കൂടി സമയം കിട്ടി. എനിക്ക് അങ്ങനെ കൃത്യമായ റൊട്ടീൻ എന്നൊന്നും പറയാൻ ആകില്ല. എന്നാൽ ഏട്ടൻ ഉണ്ടെങ്കിൽ കംപ്ലീറ്റ് തിരക്ക് ആയിരിക്കും.എംപി ആയിരുന്നപ്പോഴത്തെ കാര്യം നല്ല തിരക്കായിരുന്നു. രണ്ടുതരം ലൈഫാണ് എംപി ആകുമ്പോഴും നടൻ ആകുമ്പോഴും. ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ രണ്ടിനും അതിൻേറതായ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. രണ്ട് ആകുമ്പോഴും അതിന്റെതായ തിരക്ക് ഉണ്ടല്ലോ.സാർ ഇങ്ങനെ സഹായം ചെയ്യുമ്പോൾ എന്തുകൊണ്ട് രാധികചേച്ചി പിടിച്ചുനിർത്തുന്നില്ല എന്ന് അവതാരക ചോദിക്കുമ്പോൾ ഏട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ആളുകളെ സഹായിക്കുക എന്നുള്ളത്. നമ്മള്ക്ക് മറ്റു ബിസിനസ്സോ കാര്യങ്ങളോ ഒന്നും തന്നെയില്ല. ഈ അധ്വാനിക്കുന്നതിൽ നിന്നുമാണ് കൊടുക്കുന്നത്.ഏട്ടൻ ഉണ്ടാക്കുന്നതിന്റെ ഒരംശം കൊടുക്കുമ്പോൾ അത് ഏട്ടന്റെ സന്തോഷമാണ്. ഏട്ടൻ അത് കൊടുക്കുമ്പോൾ കൊടുക്കണ്ട എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കൊടുക്കുന്നതിനോട് എനിയ്യ്ക്ക് യാതൊരു വിയോജിപ്പും ഇല്ല. പിന്നെ നമ്മുക്കും കാര്യങ്ങൾ ഉണ്ടല്ലോ.കുട്ടികളുടെയും പഠിത്തം, വീട്ടിലെ ജോലിക്കാർ, മറ്റ് ആവശ്യങ്ങൾ ഒക്കെകയും ഏട്ടന്റെ ഈ വരുമാനത്തിൽ നിന്നുമാണ് പോകുന്നത്. ചില സമയത്ത് നമുക്കും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്, ആ സമയത്തും ഏട്ടൻ കൊടുക്കാൻ പറ്റുന്നത് പോലെ ചെയ്തിട്ടുണ്ട്. അപ്പോൾ മാത്രമേ വിഷമം തോന്നിയിട്ടുള്ളൂ.എല്ലാം ഭഗവാൻ കാണുന്നുണ്ട് എന്ന ഒറ്റകാര്യമാണ് എന്റെ മനസ്സിൽ. നമ്മൾ കിട്ടുന്നത് നമ്മുടെ മക്കൾക്ക് കിട്ടും എന്നല്ലേ നമ്മുടെ കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അപ്പോൾ നമ്മൾ ചെയ്യുന്നതിന്റെ പുണ്യം നമ്മുടെ മക്കൾക്കും വന്നുഭവിക്കും.ഭാഗ്യ സൈക്കോളളജി കഴിഞ്ഞത് കാനഡയിൽ നിന്നുമാണ്. ഭാവ്നി യുകെയിൽ ഇന്റീരിയർ ആണ് പഠിക്കന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *