ഞാൻ ഒരിക്കലും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ആളല്ല..വീട്ടുകാര്യങ്ങൾ ഒക്കെയും ഭാര്യ നോക്കിക്കൊള്ളും.

ജീവിതത്തിൽ വളരെ പോസറ്റീവ് ആയ ആളാണ് താനെന്ന് സാബുമോൻ. ഞാൻ ഒരിക്കലും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ആളല്ല. ഇടയ്ക്ക് ഇടക്ക് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പിള്ളേർ ഒക്കെ ആയില്ലേ നിനക്ക് കുറച്ചു ഉത്തരവാദിത്വം ആയിക്കൂടെ എന്ന്. എനിക്ക് എന്താണ് എന്ന് അറിയില്ല എനിക്ക് അങ്ങനെ ഉത്തരവാദിത്വം എന്ന് പറയുന്നത് ഇല്ല. വീട്ടുകാര്യങ്ങൾ ഒക്കെയും ഭാര്യ നോക്കിക്കൊള്ളും. നമ്മൾക്ക് ഇടയിൽ ഒരു വഴക്കോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല; സാബു പറയുന്നു.

എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഒരിക്കലും അത് ഭാര്യക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എന്റെ കൂടെ പഠിച്ച ആളെ ആണ് ഞാൻ വിവാഹം ചെയ്യുന്നത്. എന്നെ എല്ലാം അറിഞ്ഞുകൊണ്ടാണ് വിവാഹം ചെയ്തത്. പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. എന്നെ അത്രയും മനസിലാക്കിയ ആളാണ്. അതുകൊണ്ടുതന്നെ എന്നെ ഇപ്പോഴും ഒന്നിനും ചോദ്യം ചെയ്യാറില്ല. ഞാൻ അങ്ങനെ ഒരു സ്പെഷ്യല് ഡേയും ഓർക്കാറില്ല. കുഞ്ഞുങ്ങളുടെ പിറന്നാൾ പോലും-ഒരുകോടിയിൽ സാബു പറയുന്നു.
ALSO READ: ആരുടെ തലയാണ് പൊട്ടിയത്, ആരാണ് ആശുപത്രിയിൽ; സജിതയും രഞ്ജിനിയും തമ്മിൽ നടന്ന പ്രശ്നത്തിന്റെ യാഥാർഥ്യം

ജീവിതത്തിൽ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഞാൻ. ഒരു മാറ്റവും വന്നിട്ടില്ല. ഞാൻ പൈസക്ക് ബുദ്ധിമുട്ടിയ ഒരു സമയം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു സ്‌കൂട്ടർ ഉണ്ടെങ്കിലും ഞാൻ ജീവിക്കും. എനിക്ക് ഒരുപാട് കാശൊന്നും ആവശ്യമില്ല.

എന്നെ ഇഷ്ടപെടുന്ന മനുഷ്യർ ഉള്ള ഇടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാകും. എന്റെ അളവ് അറിയുന്ന ആളുകൾ എന്നെ വിളിക്കുന്നിടത്തോളം ഞാൻ ഈ ഫീൽഡിൽ കാണും. അത് എന്ന് നിൽക്കുന്നോ ഞാൻ അടുത്ത പണി നോക്കി പോകും. വാർക്കപണിക്കൊന്നും ഞാൻ പോകില്ല. എന്റെ കൈയ്യിൽ അത്യാവശ്യം ഡിഗ്രിയുള്ള, തൊഴിൽ ഉള്ള ആളാണ്. ഞാൻ പണി എടുത്തുജീവിക്കും.ജീവിതത്തിൽ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് അത്രയും കോൺഫിഡൻസ് എനിക്കുണ്ട്. എനിക്ക് ഭയങ്കര അഹങ്കാരം ഉള്ള ആളാണ് ഞാൻ. ഇത് കണ്ടിട്ട് എന്നെ വിളിക്കില്ല, എന്നൊക്കെ ആളുകൾ പറയാറുണ്ട്. ഈ പാരലൽ വേൾഡിലെ ആളുകൾ എന്നെ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്റെ അടുത്ത് നേരിട്ട് എന്ത് വരുന്നു എന്ന് എനിക്ക് നോക്കിയാ മതിയെന്നും സാബു.

ഇപ്പോൾ കുറച്ചു തമിഴ് സിസിനിമകളും ചെയ്തു വരുന്നു എന്ന് സാബു പറയുമ്പോൾ അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റ ചവിട്ട് വാങ്ങിയ സീനിനെക്കുറിച്ചാണ് എസ് കെ എൻ സാബുവിനോട് ചോദിച്ചത്

അയ്യപ്പനും കോശിയിലും ബിജുമേനോൻ എന്നെ ചവിട്ടുന്ന ഒരു സീൻ ഉണ്ട്. ഞാൻ കോയമ്പത്തൂരിൽ നിന്നും ആണ് ആനക്കട്ടിക്ക് പോകുന്നത്. ആദ്യത്തെ സീൻ പൃഥ്വിയും ബിജുമേനോനും ഞാനും ചേർന്നുള്ള സീൻ ആണ്. എന്റെ ഫ്‌ളൈറ്റ് ഡിലെ ആയതാണ്. എല്ലാവരും എന്നെ വെയിറ്റ്റ് ചെയ്‌തിരിക്കുന്നു. അങ്ങനെ സീൻ ക്രിയേറ്റ് ചെയ്തു തുടങ്ങി. ആദ്യത്തെ സീൻ ഇതാണ്. എന്നാൽ പുള്ളിക്ക് അത് ചെയ്യാൻ മടി. ഞാൻ പറഞ്ഞു ചെയ്യ് ചെയ്യ് എന്ന്. ആങ്ങനെ ചവിട്ടുകൊണ്ട് ഞാൻ വീണു. ഷോട്ട് ഓക്കേ ആണ്. എനിക്ക് നല്ല ഇഞ്ച്വറിയും ഉണ്ടായി; ചിരിച്ചുകൊണ്ട് സാബു പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *