തൃശ്ശൂരിൽ പറമ്പിലെ കിണറ്റിൽ നിന്നും കിട്ടിയത് കണ്ടോ? വിശ്വസിക്കാനാവാതെ നാട്ടുകാർ

കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ സ്വകാര്യ വ്യക്തി കിണർ വൃത്തിയാക്കാനായി പണിക്കാരെ വിളിച്ചു.നാലു വർഷമായി കിണറ്റിൽ ഇറങ്ങി വൃത്തിയാക്കിയിട്ട്.അടുത്ത മഴക്ക് മുൻപ് കിണർ വൃത്തിയാക്കാൻ ആയിരുന്നു പ്ലാൻ ഇട്ടിരുന്നത്.പണിക്കാർ പതിവ് പോലെ കിണറ്റിൽ ഇറങ്ങി.ചെളി നീക്കി വെള്ളം പുറത്തേക്ക് കളഞ്ഞു.ഇതിനിടെ ചെളിയിൽ അകപ്പെട്ട നിലയിൽ എന്തോ തടയുന്നു.വീണ്ടും ചെളി നീക്കിയപ്പോൾ അതാ ഒരു ലോക്കർ.പണിക്കാർ ആദ്യം പകച്ചു ഇത് എങ്ങനെ ലോക്കർ കിണറ്റിൽ വന്നു.ഉടനെ സ്വകാര്യ വ്യക്തിയോട് പറഞ്ഞു എന്തോ ലോക്കർ കിണറ്റിൽ ഉണ്ട്.തുറക്കാൻ കഴിയുന്നില്ല മുകളിലേക്ക് കയറ്റാൻ പണിപ്പെടണം.സ്വകാര്യ വ്യക്തി അത് മുകളിൽ കയറ്റാൻ നിർദേശം നൽകി.ഉടൻ കുന്നംകുളം ഇൻസ്പെക്റ്ററെ വിവരം അറിയിച്ചു.പോലീസ് പിന്നാലെ എത്തി വെൽഡിങ് മെഷീൻ കൊണ്ട് വന്ന് ലോക്കർ പൊളിക്കാൻ തീരുമാനിച്ചു ഈ ലോക്കർ എങ്ങനെ വന്നു എന്ന് ഉടമക്കും അറിയില്ല.ലോക്കർ പൊളിച്ചു പോലീസ് സൂഷ്മമായി പരിശോദന നടത്തിയപ്പോൾ നോട്ട് കെട്ടുകൾ ആണെന്ന് മനസിലായി.പക്ഷെ കുതിര്ന്ന നിലയിലാണ് പഴയ ആയിരത്തിന്റെ നോട്ട്.പോലീസിന്റെ ഊഹ കണക്ക് പ്രകാരം അൻപത് ലക്ഷം കാണും.

നോട്ട് നിരോധന സമയത്തു കള്ള പണം സൂക്ഷിച്ച ആരെങ്കിലും പിടിക്കപ്പെടും എന്ന് ആയപ്പോൾ കിണറ്റിൽ ഉപേക്ഷിച്ചത് ആകാം.ലോക്കർ ഉടമയെ കണ്ടുപിടിക്കുക പ്രയാസമാണ് കാരണം മൂന്നു വർഷ പഴക്കം ഉണ്ട്.അന്ന് ആരാണ് ഇത് കിണറ്റിൽ ഉപേക്ഷിച്ചത് എന്ന് എങ്ങനെ കണ്ടുപിടിക്കാൻ ആകും.എന്നിരുന്നാലും പോലീസ് അന്വേഷണം ഊർജിതമാക്കി.ആദായ നികുതി ഉദോഗസ്ഥരെ പരിശോദനയിൽ നിന്നും രക്ഷപെടാൻ ലോക്കർ സഹിതം കിണറ്റിൽ ഒഴിവാക്കിയത് ആകാം.ആദായ നികുതി ഉദോഗസ്ഥരോ പൊലീസോ വീട് പരിശോധന നടത്താൻ സാധ്യത ഉണ്ടെന്നു കരുതി ഉപേക്ഷിക്കാനും സാധ്യത ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *