നാട്ടുകാർ നോക്കി നിൽക്കെ ക്ഷേത്ര കുളത്തിൽ പെൺകുട്ടി ചെയ്തത്, നടുങ്ങി നാട്

ഭിന്ന ശേഷിക്കാരായ മാതാപിതാക്കൾക്ക് കൈത്താങ്ങ് ആവാൻ ഉണ്ണിയപ്പം വില്പന നടത്തി കൊണ്ട് പണം സ്വരൂപിച്ചു കൊണ്ടിരുന്ന പതിനേഴുകാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു.ചെട്ടികുളങ്ങര മേനാമ്പളി വിജയന്റെ മകൾ വിഷ്ണു പ്രിയയാണ് മരിച്ചത്.പതിനേഴ് വയസ്സ് ആയിരുന്നു.വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ പെൺകുട്ടി ആളുകൾ നോക്കി നിൽക്കെ ക്ഷേത്ര കുളത്തിൽ ചാടി മരിക്കുകയായിരുന്നു.എരുവ ക്ഷേത്ര കുളത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിക്കാണ് സംഭവം.വീട്ടുകാരുമായി വഴക്ക് ആയതിനെ തുടർന്ന് പെൺകുട്ടി സ്വയം മരിച്ചു എന്നതാണ് പ്രാഥമിക വിവരം.കുളത്തിൽ ചാടിയ പെൺകുട്ടിയെ നാട്ടുകാർ ഉടൻ പുറത്തെടുത്തു കായംകുളം ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.പ്ലസ് ട്ടു പഠനം കഴിഞ്ഞു എൽ എൽ ബി പ്രവേശനത്തിന് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.കുളക്കടവിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിട്ടുണ്ട്.

ഭിന്ന ശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാൻ അഞ്ചാം ക്‌ളാസുകാരനായ സഹോദരൻ ശിവ പ്രിയന് ഒപ്പം തെരുവിൽ ഉണ്ണിയപ്പം വില്പന നടത്തുന്ന വിഷ്ണു പ്രിയ സാമൂഹ്യ മാധ്യമത്തിൽ ഏറെ വൈറൽ ആയിരുന്നു.അച്ഛന് എപ്പോഴും ജോലി കാണില്ല അത് കൊണ്ട് തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കി തരും.ഞങ്ങൾ അത് വിൽക്കും വിഷ്ണു പ്രിയ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *