ഞങ്ങളെ ഇഷ്ടമല്ല എന്നോ ഞങ്ങളെ പോലെയല്ല എന്നോ; കുഞ്ഞാറ്റ എന്താണ് ഉദ്ദേശിച്ചത്? ആശയുടെയും മനോജ് കെ ജയന്റെയും ഫോട്ടോ പങ്കുവച്ച് താരപുത്രി പറഞ്ഞത്
സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും, വളരെ ചെറുപ്പം മുതലേ ലൈംലൈറ്റല് തന്നെ നില്ക്കുന്ന ആളാണ് മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജസ്വിനി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ്, രണ്ട് ജീവിതത്തിലേക്ക് പോയി എങ്കിലും കുഞ്ഞാറ്റ രണ്ടിടത്തും ഹാപ്പിയാണ്. കൂടുതലും അച്ഛന് മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണ് കുഞ്ഞാറ്റ നില്‍ക്കുന്നത്.
അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ കുഞ്ഞാറ്റ. നല്ല സ്റ്റൈലന്‍ ലുക്കില്‍ നില്ക്കുന്ന മനോജ് കെ ജയനെയും ആശയെയും ചിത്രത്തില്‍ കാണാം. ‘they not like us’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണ് അതുകൊണ്ട് താരപുത്രി ഉദ്ദേശിച്ചത്- ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കണ്‍ഫ്യൂഷനിലാണ് സോഷ്യല്‍ മീഡിയ.
‘ഞങ്ങളെ പോലെ അല്ല’ എന്നത് തന്നെയായിരിക്കാം, കാരണം ചിത്രത്തില്‍ ആശയുടെയും മനോജ് കെ ജയന്റെയും പ്രണയവും സന്തോഷവുമാണ് കാണുന്നത്. ഇരുവര്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിയ്ക്കുന്ന കുഞ്ഞാറ്റ, സന്തോഷത്തോടെ പങ്കുവച്ച ഫോട്ടോയ്ക്ക് ‘ഇഷ്ടമല്ല’ എന്ന ക്യാപ്ഷന്റെ ആവശ്യമില്ലല്ലോ. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്റ്റൈലിന്റെയും കാര്യത്തില്‍ അച്ഛനും ആശ അമ്മയും ഞങ്ങളെ പോലെ അല്ല എന്നാവാം കുഞ്ഞാറ്റ ഉദ്ദേശിച്ചത് എന്നൊരു കൂട്ടര് അഭിപ്രായപ്പെടുന്നു.
2008 ല്‍ ഉര്‍വശിയുമായി വേര്‍പിരിഞ്ഞതിന് ശേഷം 2011 ല്‍ ആണ് ആശ മനോജ് കെ ജയനും കുഞ്ഞാറ്റയ്ക്കും കൂട്ടായി അവരുടെ ജീവിതത്തിലേക്ക് വന്നത്. അന്ന് മുതല്‍ കുഞ്ഞാറ്റയെ സ്വന്തം മകളെ പോലെ തന്നെയാണ് ആശ സ്നേഹിച്ചതും പരിചരിച്ചതും. അമ്മ എന്ന് തന്നെയാണ് കുഞ്ഞാറ്റ ആശയെ വിളിയ്ക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം തന്നെ എത്രമാത്രം സന്തോഷിപ്പിയ്ക്കുന്നു എന്ന് പലപ്പോഴും മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്.
അതേ സമയം മനോജ് കെ ജയനുമായി വേര്‍പിരിഞ്ഞ ഉര്‍വശി 2013 ല്‍ ശിവപ്രസാദിനെ വിവാഹം ചെയ്തിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ചെന്നൈയില്‍ സെറ്റില്‍ഡ് ആയ ഉര്‍വശി നാട്ടില്‍ എത്തുമ്പോഴൊക്കെ മകളെ കാണാറുണ്ട്. അമ്മയ്ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന സമയം കുഞ്ഞാറ്റയും പാഴാക്കാറില്ല.
അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്ന്ന് തനിക്കും അഭിനയത്തിലേക്ക് വരാനാണ് താത്പര്യം, അതിന് വേണ്ടി ശ്രമിക്കുകയാണ് എന്ന് കുഞ്ഞാറ്റ പറഞ്ഞിട്ടുണ്ട്. മീഡിയ സ്റ്റഡീസ് ആന്റ് സൈക്കോളജിയാണ് കുഞ്ഞാറ്റ പഠിച്ചത്. പഠനം പൂര്‍ത്തിയാക്കി കുറച്ച് കാലം ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇനി അതുപേക്ഷിച്ച് സിനിമയിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നല്ല കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് താരപുത്രി. ദൈവം അനുഗ്രഹിച്ചാല്‍ ഉടനെ സിനിമയില്‍ കാണാം എന്ന് കുഞ്ഞാറ്റ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment