ഓടിവന്ന് കൈപിടിച്ച് വിശേഷം പറഞ്ഞ് അമ്മ കെട്ടിപ്പിടിച്ച് പുതിയ മരുമകള്‍ വിവാഹ വേദിയില്‍ മീനാക്ഷിയെ സ്നേഹം കൊണ്ട് പൊതിഞ്ഞ് ഡെയിന്റെ വീട്ടുകാര്‍
എനിക്ക് എന്തെങ്കിലും സംഭവിച്ച് പോയാലും സ്വര്ഗ്ഗത്തിലിരുന്നെങ്കിലും നിങ്ങളുടെ കല്യാണം കാണണം; ഡെയിനും മീനാക്ഷിയും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിച്ച അമ്മൂമ്മ എനിക്ക് എന്റെ കണ്ണ് അടയുന്നതിന് മുന്‍പ് നിങ്ങള്‍ രണ്ട് പേരും ഒന്നിയ്ക്കുന്നത് കാണണം. എനിക്കിനി എന്തെങ്കിലും സംഭവിച്ച് പോയാലും സ്വര്‍ഗത്തിലിരുന്ന് എനിക്ക് നിങ്ങളുടെ കല്യാണം കാണണം. അത് എന്റെ ആഗ്രഹമാണ്’ എന്നൊക്കെയാണ് ആ അമ്മൂമ്മ പറഞ്ഞത്.ഉടന്‍ പണം എന്ന ഒറ്റ ഷോ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ജോഡികളാണ് ഡെയിന്‍ ഡേവിഡും മീനാക്ഷി രവീന്ദ്രനും. ഇരുവരുടെയും ബന്ധത്തെ കുറിച്ച് പല കഥകളും ഗോസിപ്പുകളായി പുറത്ത് വന്നിരുന്നു. ഒരിടയ്ക്ക് കേട്ടത് ഡെയിനും മീനാക്ഷിയും അടിച്ചു പിരിഞ്ഞു എന്നാണ്, എന്നാല്‍ ഇപ്പോള്‍ ശക്തമാകുന്നത് രണ്ട് പേരും പ്രണയത്തിലാണ് എന്ന ഗോസിപ്പാണ്. സത്യത്തില്‍ എന്താണ് രണ്ട് പേര്‍ക്കും ഇടയിലെ ബന്ധം.മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് മീനാക്ഷിയും ഡെയിനും തുറന്ന് സംസാരിച്ചു. ഞാനിപ്പോള്‍ എവിടെ പോയാലും, ഏത് പൊതു പരിപാടിയില്‍ പങ്കെടുത്താലും ആളുകള്‍ ചോദിയ്ക്കുന്നത് മീനാക്ഷിയെ കൊണ്ടു വന്നില്ലേ എന്നാണ്. മീനാക്ഷിയെ ക്ഷണിച്ചില്ല, എന്നെ മാത്രമേ ക്ഷണിച്ചുള്ളൂ എന്ന് ഞാന്‍ പറയും. അതേ ചോദ്യം താനും നേരിടാറുണ്ട് എന്ന് മീനാക്ഷി പറയുന്നു.
ഒരു അമ്മൂമ്മ വന്ന് വളരെ വിചിത്രമായ ഒരു കാര്യം തന്നോട് പറഞ്ഞതായും മീനാക്ഷി വെളിപ്പെടുത്തി. ‘എനിക്ക് എന്റെ കണ്ണ് അടയുന്നതിന് മുന്‍പ് നിങ്ങള്‍ രണ്ട് പേരും ഒന്നിയ്ക്കുന്നത് കാണണം. എനിക്കിനി എന്തെങ്കിലും സംഭവിച്ച് പോയാലും സ്വര്‍ഗത്തിലിരുന്ന് എനിക്ക് നിങ്ങളുടെ കല്യാണം കാണണം. അത് എന്റെ ആഗ്രഹമാണ്’ എന്നൊക്കെയാണ് ആ അമ്മൂമ്മ പറഞ്ഞത്.ആ കഥ തന്നോട് മീനാക്ഷി പറഞ്ഞിരുന്നു എന്ന് ഡെയിന്‍ പറയുന്നു. പരസ്പരം എന്തും പങ്കുവയ്ക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. ആളുകള്‍ വെറുതേ കഥ ഉണ്ടാക്കേണ്ടതില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ വന്ന് പറയുന്നതായിരിയ്ക്കും മീനാക്ഷി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment