പേര്‍ളി മാണിയുടെ വീട്ടില്‍ പൊലീസ് പരിശോധന..!! ശ്രീനിഷ് വീട്ടിലില്ല.. ഓടിയെത്തി ഡാഡിയും മമ്മിയും

പേര്‍ളി മാണി ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. യൂട്യൂബില്‍ നിന്ന് വലിയ വരുമാനം ലഭിച്ചിട്ടും അതിനനുസരിച്ചുള്ള നികുതി അടച്ചില്ലെന്ന് കണ്ടെത്തലിലാണ് പരിശോധന നടക്കുന്നത്.അഭിനേത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേര്‍ളിമാണി, സജുമുഹമ്മദ്, സെബിന്‍, അടക്കമുള്ള പത്തോളം വീടുകൡലാണ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന.
വ്യാഴാഴ്ച രാവിലെ മുതല്‍ ആണ് പരിശോധന നടക്കുന്നത്. പല യൂട്യൂബര്‍മാര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായ നികുതി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *