ഞങ്ങടെ ഇളയമകന്‍.. അവന്‍ പോയി..!! കണ്ണീരടക്കാനാകാതെ ജയറാമും പാര്‍വ്വതിയും..!! പ്രാണനെടുത്ത വേദനയില്‍ താരകുടുംബം..!!

നടന്‍ ജയറാമിന്റെ കുടുംബം മലയാളികള്‍ക്ക് പരിചിതമാണ്. ഭാര്യ പാര്‍വതിയും മക്കളായ കാളിദാസും മാളവികയും ചേര്‍ന്ന ഇവരുടെ വീട്ടിലെ ഒരംഗമായിരുന്നു മെസ്സി എന്ന് വിളിപേരുളള വളര്‍ത്തുനായ. ഓമനകളെ ഏറെ സ്‌നേഹിക്കുന്ന പാര്‍വതി ഹൃദയത്തെ കീറിമുറിച്ച പോലുള്ള അനുഭവം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. ‘എന്റെ വാക്കുകള്‍ മുറിയുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.. ഉപാധികളില്ലാത്ത സ്‌നേഹം നല്‍കി എന്നെ നല്ല മനുഷ്യനായി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടും എനിക്ക് നഷ്ടമാകും…

ദൈവം എന്നെ അനുഗ്രഹിച്ച് നിന്നെ എന്റെ ഇളയ മകനായി തന്നു.. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്.. നിന്റെ അഭാവം.. നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല.. ഒരിക്കലും നീ മതിയാവില്ല…നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും നിന്റെ സന്തോഷവും വികൃതിയും കൈവെടിയരുത്. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മ, അപ്പ, കണ്ണന്‍, ചക്കി എല്ലാവരും നിനക്ക് സ്‌നേഹ ചുംബനങ്ങള്‍ തരട്ടെ,- മെസ്സിയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം പാര്‍വതി കുറിച്ചു. ഒട്ടേറെപ്പേര്‍ പാര്‍വതിക്ക് ആശ്വാസവാക്കുകളുമായി കമന്റ് സെക്ഷനില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.2020ല്‍ സമാനമായ ഒരു അവസ്ഥയിലൂടെ ജയറാമും പാര്‍വതിയും കടന്നു പോയിരുന്നു. അന്ന് ബെന്നി എന്ന വളര്‍ത്തുനായയെ ആണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. കാവലായും കൂട്ടായും വീട്ടില്‍ ഒപ്പമുണ്ടായിരുന്നവനാണ് ബെന്നി എന്ന് അന്നവര്‍ കുറിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *