എന്തോ മനസ് ശരിയാവുന്നില്ല! വയനാട്ടിലെ വിഷമാവസ്ഥക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യുക! അഭിരാമി സുരേഷിന്റെ കുറിപ്പ് വൈറല്‍

അഭിനയവും പാട്ടും ബിസിനസുമൊക്കെയായി സജീവമാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിലൂടെയായും അഭി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായി പോസ്റ്റുകളോ വീഡിയോകളോ ഒന്നും പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. അതിന് പിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണിപ്പോള്‍.

എല്ലാരും സുഖമായി തന്നെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. വീഡിയോസ് ഒക്കെ ഇടണം എന്നുണ്ട്. മുൻപ് എടുത്ത കുറെ വീഡിയോസ് ഒക്കെയും ഉണ്ട് ഷെയർ ചെയ്യാൻ. വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാവുന്നില്ല. പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ മേഖലയിലെ ജോലികൾ ചെയ്ത് മുന്നോട്ട് പോയല്ലേ കഴിയൂ. അതുകൊണ്ട് മെല്ലെ, എല്ലാം എഡിറ്റ് ഒക്കെ ചെയ്തുതുടങ്ങാം എന്ന് കരുതുന്നു. എല്ലാർക്കും സുഖല്ലേ?

എല്ലാരോടും എന്റെ എല്ലാവിധ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു. വയനാട്ടിലെ വിഷമാവസ്ഥക്ക് നമ്മളാൽ കഴിയുന്നതെന്തോ, ചെറുതോ, വലുതോ ഇനിയും ചെയ്യുക. ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ആ നന്മയെ എല്ലാർക്കും ഷെയർ ചെയ്യുക. എല്ലാർക്കും എന്റെ സ്നേഹവും പ്രാർഥനകളും. സ്നേഹം മാത്രം എന്നുമായിരുന്നു ആമി കുറിച്ചത്.

എല്ലാം ശരിയാകും, ഒരു ഇരവിന് ഒരു പകലുണ്ട്. ഒരു അസ്തമയത്തിന് ഒരു ഉദയമുണ്ട്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന ഫുക്രു വിളിക്കാറുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിളിക്കാറുണ്ട്, അവന്‍ നല്ലൊരു സുഹൃത്തും സഹോദരനുമാണെന്നായിരുന്നു അഭിരാമിയുടെ മറുപടി. എല്ലാം ശരിയാവും എന്നേ പറയാന്‍ പറ്റുന്നുള്ളൂ. മനസ് ഓക്കയെല്ല, എങ്കിലും ഓക്കെയാവട്ടെ എന്ന് പറയുന്നു എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. പോസ്റ്റിന് താഴെയായി നിരവധി പേരാണ് സ്നേഹം അറിയിച്ചത്.

ഇതിനിടയില്‍ ആരാ എന്ന് ചോദിച്ചയാള്‍ക്കും അഭിരാമി മറുപടി നല്‍കിയിരുന്നു. ഒരാളുടെ അക്കൗണ്ടില്‍ കയറി ആരാ എന്ന് ചോദിക്കുന്നത് ഒരാളുടെ വോട്ടേഴ്‌സ് ഐഡി ആരാ എന്ന് ചോദിക്കുന്നത് പോലെയാണ്. അത്യാവശ്യം ഫോളോവേഴ്‌സിനെ ഒക്കെ കാണാമല്ലോ ചേട്ടന്. വലിയ ആരുമല്ല, പക്ഷേ, എന്റേതായ കുറച്ച് ഫെയിം കരിയര്‍ ബില്‍ഡ് ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്നെക്കുറിച്ച് അറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. അറിയാവുന്നവരുടെ പോസ്റ്റില്‍ പോയി കമന്റ് ചെയ്യാന്‍ ശ്രദ്ധിക്കുക. അറിയാത്തവരുടെ അക്കൗണ്ടില്‍ പോയി ആരാ എന്ന് ചോദിക്കുന്നത് മോശമാണെന്നുമായിരുന്നു അഭിരാമിയുടെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *