“ഈ സത്യം ഇതുവരെ അവളുടെ അമ്മയ്ക്ക് അറിയില്ല”! ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയിൽ വൃത്തികെട്ട കോളേജ് ബാഗും; ദിവ്യയെ കുറിച്ച് വിനീത്!
പാട്ടുകാരനായെത്തി നടനായും സംവിധായകനായും തിരക്കഥാകൃത്തയുമെല്ലാം മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടൻ ശ്രീനിവാസന്റെ മൂത്ത മകനായ വിനീത് ശ്രീനിവാസൻ. കൈവച്ച എല്ലാ മേഖലകളിലും തിളങ്ങി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാൻ വിനീതിന് സാധിച്ചു. സിനിമാ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നയാളാണ് വിനീത്. വിനീതിന്റെ ഭാര്യ ദിവ്യയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. ദിവ്യയും ഗായികയാണ്. സാറാസ് എന്ന ചിത്രത്തിലും വിനീതിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം തുടങ്ങിയ സിനിമകളിൽ ദിവ്യ പാടിയിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് വിനീത് കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“ഞാൻ സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ ഞാൻ ദിവ്യയെ വിവാഹം ചെയ്തിരുന്നില്ല. അന്ന് അവൾ അവളുടെ അമ്മയോട് തിരുവാൻമിയൂരിലെ സുഹൃത്തിൻ്റെ സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞു, ഓട്ടോ പിടിച്ച് എയർപോർട്ടിൽ എത്തി കൊച്ചിയിലേക്ക് പറന്നു. അവിടെ നിന്നും എൻ്റെ സുഹൃത്ത് നോബിൾ അവളെ കൂട്ടി പത്മ തിയേറ്ററിൽ കൊണ്ടുവന്നു. ബാൽക്കണി ബോക്സിൽ ഇരുന്നു ഞങ്ങൾ ഒരുമിച്ച് എന്റെ സിനിമ കണ്ടു. സിനിമ കഴിഞ്ഞയുടനെ അവൾ ഫ്ളൈറ്റിൽ കയറി വൈകുന്നേരത്തോടെ വീട്ടിലെത്തി. ഇന്നുവരെ അവളുടെ അമ്മ ഇത് അറിഞ്ഞിട്ടില്ല.
ഞങ്ങളുടെ ജീവിതത്തിലെ നിരവധി സുപ്രധാന നിമിഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയിൽ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവൾ 2004 ൽ എന്നോടൊപ്പം പുറത്തിറങ്ങി. 20 വർഷങ്ങൾക്ക് ശേഷം, ഞാൻ ഇത് പോസ്റ്റ് ചെയ്യുമ്പോൾ അവൾ എൻ്റെ അടുത്ത് തന്നെ കിടക്കുന്നു.
“എന്റെയും 10 വർഷത്തെ കാത്തിരിപ്പ് വിഫലമായില്ല”! കുറവുകൾ ആണ് ആദ്യം നോക്കുന്നത്; ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര!
നമ്മൾ അതിജീവിച്ചു ദിവ്യാ. നിന്നോടൊപ്പം ജീവിക്കുന്നത് ശരിക്കും അതിശയകരമായിരുന്നു. വാർഷിക ആശംസകൾ!” എന്നാണ് ഭാര്യ ദിവ്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്. 2012 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളാണ് ഇവർക്കുള്ളത്. വിഹാൻ, ഷനയ എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹശേഷവും പഴയ പ്രണയം അതുപോലെ തന്നെ നിലനിർത്തുന്നവരാണ് വിനീതും ദിവ്യയും.
@All rights reserved Typical Malayali.
Leave a Comment