നീ നമ്മുടെ മോൾ അല്ലെ’.. കുഞ്ഞാറ്റയെ കണ്ടതും കെട്ടിപിടിച്ചു.. ഉടനെ മമ്മൂട്ടി ചെയ്തത്..

മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ച് ഉർവശിയുടെ മകൾ കുഞ്ഞാറ്റ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പകർത്താനിടയാക്കി സാഹചര്യത്തെക്കുറിച്ചാണ് കുഞ്ഞാറ്റ പറയുന്നത്. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി.

‘‘ഈ ചിത്രത്തിനൊരു കഥയുണ്ട്. ജീവിതത്തിൽ ആദ്യമായി ഒരു അവാർഡ് ഷോയിൽ പങ്കെടുക്കുന്നതിന്റെ എല്ലാ ത്രില്ലിലുമായിരുന്നു ഞാൻ. മാത്രമല്ല ഞാനിരുന്നത് നമ്മുടെ സ്വന്തം മമ്മൂക്കയ്ക്കൊപ്പം. ഇതിനപ്പുറം സന്തോഷിക്കാൻ മറ്റെന്തുവേണം. കൂടെയുള്ളവരെല്ലാം മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. എനിക്കും ഒന്നു വേണമെന്ന് മനസ്സിലുണ്ടായിരുന്നു.

അപ്പോഴാണ് അദ്ദേഹം തിരിഞ്ഞ് എന്നോട് ചോദിക്കുന്നത്, ‘നിനക്കു ഫോട്ടോ വേണ്ടേ?’…രണ്ടാമതൊരു നിമിഷംപോലും ആലോചിച്ചില്ല. അപ്പോൾ തന്നെ സുവർണാവസരം മുതലാക്കി. ഇതൊക്കെ പറഞ്ഞ സെക്കൻഡുകൾക്കുള്ളിൽ നടന്നു, അതുകൊണ്ട് കാര്യമായ തയാറെടുപ്പൊന്നും ഇല്ലായിരുന്നു. ഫോട്ടോയിൽ ഞാനൽപം ഫണ്ണിയായി തോന്നുന്നുണ്ടെങ്കിലും ഈ ചിത്രം നിധിപോലെ സൂക്ഷിക്കും. ഇതൊരു സ്വപ്നനിമിഷമാണ്.’’–കുഞ്ഞാറ്റയുടെ വാക്കുകൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *