എന്നാലും ഇതെങ്ങനെ വിശ്വസിക്കും; അവൻ ചെറുപ്പമല്ലേ, ഇതെങ്ങനെ സംഭവിച്ചു; ഇനി ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

ആമേൻ സിനിമയിലൂടെ സ്റ്റാർ ആയ നടൻ നിർമൽ വി. ബെന്നിയുടെ മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ ആണ് സിനിമ ആരാധകരും സുഹൃത്തുക്കളും.,. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.’’–സഞ്ജയ് പടിയൂരിന്റെ വാക്കുകൾ. പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന വിട ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നുആമേൻ മൂവിയിലെ കൊച്ചച്ചൻ എല്ലാരും ഓർക്കുന്നുണ്ടാകുമല്ലോ എന്നുള്ള വാക്കുകളോടെയാണ് ഒട്ടുമിക്ക ആളുകളും മരണവാർത്ത പങ്കിടുന്നത്. അടുത്തിടെ ആയിരുന്നു ബെന്നിയുടെ പിറന്നാൾ ദിനം. പിന്നാലെയാണ് മരണവാർത്തയും വരുന്നത്.

കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012 -ൽ നവാഗതർക്ക് സ്വാഗതം എന്നസിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തിയ പിന്നീട് ആണ് ആമേൻ, ദൂരം എന്നിവയുൾപ്പെടെ യുള്ള ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *