എന്നെ മുറിയില്‍ തനിച്ചാക്കി അവര്‍ രണ്ടു പേരും പുറത്തിറങ്ങി, ചെന്നു നോക്കിയപ്പോള്‍ കണ്ടത്? ഗോസിപ്പുകള്‍ സത്യമാണ്, നേരിട്ട് കണ്ട കാര്യം തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

തനിക്ക് പറയേണ്ടത് എവിടെയാണെങ്കിലും തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത ആളാണ് ശ്വേത മേനോന്‍. അതിനെ ചുറ്റിപ്പറ്റി പിന്നീട് വരുന്ന വിവാദങ്ങളൊന്നും നടിയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. അങ്ങനെ ഒരു കാര്യമാണ് ഇപ്പോള്‍ ശ്വേത വെളിപ്പെടുത്തിയിരിക്കുന്നത്. അമൃത ടിവിയിലെ കോമഡി സ്റ്റാര്‍സ് എന്ന ഷോയില്‍ ഒരു ഗെയിമിന്റെ ഭാഗമായി സിനിമയ്ക്കകത്തെ ഗോസിപ്പുകള്‍ പലതും സത്യമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഒരു വ്യക്തി എന്ന നിലയില്‍ ഗോസിപ്പുകള്‍ കേള്‍ക്കാനും അറിയാനും എല്ലാം താത്പര്യമുള്ള ആളാണ് ഞാന്‍. ഒഫിഷ്യലായി തന്നെ ഞാന്‍ പറയാം എനിക്കിഷ്ടമാണ് ഗോസിപ്പുകള്‍. അവന് ഇവളോട് പ്രണയം, ഇവള്‍ക്ക് അവനോട് പ്രണയം എന്ന സ്വകാര്യ സംഭാഷണങ്ങളൊക്കെ ഞാന്‍ കേള്‍ക്കാറുണ്ട്. അങ്ങനെ ചിലതിന് സാക്ഷിയായതായും ശ്വേത പറയുന്നു.

ഞാനൊരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന കാലം. അമേരിക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആരാണ് നടിയും നടനും എന്ന് ഞാന്‍ പറയില്ല, ആ നടന്‍ വളരെ സീനിയര്‍ ആയിട്ടുള്ള ആളാണ്. ഞാന്‍ ആ സിനിമയില്‍ സെക്കന്റ് ഹീറോയിനായിട്ടാണ് അഭിനയിക്കുന്നത്. ഷൂട്ടിങ് ഇടവേളയില്‍ ഞാനും നടിയും നടനും എല്ലാം നടന്റെ മുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവര്‍ പരസ്പരം ഒരു കോഡ് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോള്‍ നടി മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ഒരു പതിനിഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ നടനും ഇറങ്ങി പോയി. എനിക്കെന്തോ ഒരു വല്ലായ് തോന്നി. അതെന്താ അങ്ങനെ, ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ അല്ലേ ഇരിക്കുന്നത്. ഞാനല്ലേ ഇറങ്ങി പോകേണ്ടത്, അവരെന്താ ഇറങ്ങിപ്പോയത് എന്ന് എനിക്കൊരു സംശയം. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനും മുറിയില്‍ നിന്ന് ഇറങ്ങി. മെല്ലെ മുന്നോട്ട് നടടന്നു, ലിഫ്റ്റു ഉള്ള ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് അവര്‍ രണ്ടു പേരും ഉമ്മ വച്ചു നില്‍ക്കുന്നതാണ്- ശ്വേത മേനോന്‍ ചിരിയോടെ പറഞ്ഞു.

മലയാള സിനിമയില്‍ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും, സംവിധായകന്‍ രഞ്ജിത്തിന് എതിരെയുള്ള ലൈംഗിക ആരോപണവുമെല്ലാം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഈ എപ്പിസോഡും പുറത്തുവന്നിരിയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ച ശ്വേത മേനോന്‍ മലയാള സിനിമയില്‍ പവര്‍ ടീം ഉണ്ടെന്ന് പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. കരാറ് ചെയ്ത ഒന്‍പതോളം സിനിമകളില്‍ നിന്ന് ഒഴിവാക്ക് തനിക്ക് അദൃശ്യ വിലക്കേര്‍പ്പെടുത്തി എന്നാണ് ശ്വേത പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *