മറച്ചുവയ്ക്കാന്‍ ഒന്നുമില്ലി, അന്ന് അടിയായിരുന്നു; രണ്ടാം വിവാഹ വാര്‍ഷികം ഒരാഴ്ച കഴിഞ്ഞ് ആഘോഷിക്കുന്നതിനെ കുറിച്ച് ശ്രിയ അയ്യര്‍
നടിയും അവതാരകയും ബോഡി ബില്‍ഡറുമൊക്കെയായ ശ്രിയ അയ്യരെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കയ്പ്പുനിറഞ്ഞ അനുഭവങ്ങളെ കുറിച്ചെല്ലാം ശ്രിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിനെയെല്ലാം അതിജീവിച്ചാണ് താരം തന്റെ ജീവിതവും കരിയറും പടുത്തുടര്‍ത്തിയത്. ഒന്നും മറച്ചുവയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടു തന്നെ വിവാഹ വാര്‍ഷിക ദിവസം നടന്ന തല്ലിനെ കുറിച്ചും ശ്രിയ മറച്ചുവയ്ക്കുന്നില്ല.
സുഹൃത്തും ബോഡി ബില്‍ഡറുമായ ജെനുവാണ് ശ്രിയ അയ്യരുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ആഗസ്റ്റ് 20 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ രണ്ടാം വിവാഹ വാര്‍ഷികം ഒരാഴ്ച കഴിഞ്ഞ് ഇന്നാണ് ശ്രിയയും ജെനുവും സെലിബ്രേറ്റ് ചെയ്യുന്നത്. ‘ അന്ന് അടിയായതുകൊണ്ട് കോംപ്രമൈസ് ചെയ്ത് ഇന്ന് സെലിബ്രേറ്റ് ചെയ്യുന്നു’ എന്ന് പറഞ്ഞാണ് ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ ശ്രിയ പങ്കുവച്ചിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ ഒരുപാട് ആശംസ കമന്റുകളും വരുന്നുണ്ട്.
ഒരോണാഘോഷ പരിപാടിയില്‍ വച്ചാണ് ഞാനും ജെനുവും കണ്ടുമുട്ടിയത് എന്ന് ശ്രിയ നേരത്തെ പറഞ്ഞിരുന്നു. ജിമ്മിനെ കുറിച്ചും വര്‍ക്കൗട്ടിനെ കുറിച്ചും സംസാരിച്ചു തുടങ്ങി. കുവൈത്തില്‍ ജനിച്ചുവളര്‍ന്ന ജെനുവിന് കേരളത്തില്‍ അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. പ്രണയവും ചുറ്റിക്കളിയൊന്നും ഇല്ലാത്ത ആളാണ് എന്ന് മനസ്സിലായി. രണ്ട് വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് ഞാന്‍ തന്നെയാണ് പ്രണയം പ്രപ്പോസ് ചെയ്തത് എന്നും ശ്രിയ അയ്യര്‍ പറഞ്ഞിട്ടുണ്ട്.
എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചെല്ലാം ജെനുവിന് അറിയാം. പക്ഷേ അതൊന്നും പറഞ്ഞ് ഒരിക്കലും എന്നെ സങ്കടപ്പെടുത്താറില്ല. അടിയും വഴക്കുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അത് അങ്ങനെ കോംപ്രമൈസ് ആകും. അടിയും വഴക്കുമില്ലാത്ത വിവാഹ ജീവിതമുണ്ടോ എന്നാണ് ശ്രിയ ചോദിയ്ക്കുന്നത്. ഏഴ് മാസം കൊണ്ട് പ്രണയിച്ച്, രണ്ട് ദിവസം കൊണ്ട് കല്യാണംതീരുമാനിച്ചവരാണ്.
ജാതിയും മതവും നേരവും കാലവുമൊന്നും നോക്കിയായിരുന്നില്ല വിവാഹം. ജെനു ക്രിസ്ത്യനാണ്. ചേച്ചി കാനഡയില്‍ ആയതിനാല്‍ പെട്ടന്ന് തിരിച്ചു പോകണമായിരുന്നു. അതുകൊണ്ട് രണ്ട് ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത് നടത്തിയ വിവാഹമായിരുന്നു ജെനുവിന്റെയും ശ്രിയയുടെയും.
@All rights reserved Typical Malayali.
Leave a Comment