സുനിച്ചനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നോ, വിവാഹ മോചനം കഴിഞ്ഞോ; ചോദ്യത്തിന് മഞ്ജു പത്രോസിന്റെ മറുപടി, മഞ്ജുവിന്റെ വളര്‍ച്ചയില്‍ സുമിയ്ക്ക് അസൂയയോ?

സുനിച്ചനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നോ, വിവാഹ മോചനം കഴിഞ്ഞോ; ചോദ്യത്തിന് മഞ്ജു പത്രോസിന്റെ മറുപടി, മഞ്ജുവിന്റെ വളര്‍ച്ചയില്‍ സുമിയ്ക്ക് അസൂയയോ?.കാലം കുറേയായി കേള്‍ക്കാന്‍ തുടങ്ങിയ ചോദ്യമാണ്, മഞ്ജു പത്രോസും ഭര്‍ത്താവ് സുനിച്ചനും വേര്‍പിരിഞ്ഞോ എന്നത്. എത്ര തവണ അതിനോട് മഞ്ജു പ്രതികരിച്ചിട്ടും കാര്യമുണ്ടായില്ല. ഇപ്പോഴും നടി പറയുന്നു, നിലവില്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. ഇതുവരെ വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചിട്ടുമില്ല എന്ന്.blackies latest vlog manju patros and simi sabu with qa video.സുനിച്ചനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നോ, വിവാഹ മോചനം കഴിഞ്ഞോ; ചോദ്യത്തിന് മഞ്ജു പത്രോസിന്റെ മറുപടി, മഞ്ജുവിന്റെ വളര്‍ച്ചയില്‍ സുമിയ്ക്ക് അസൂയയോ?
വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് എന്ന അഭിനേത്രി പുറത്തേക്ക് വന്നത്. അതേ ഷോയിലൂടെയാണ് സിമി സാബുവുമായുള്ള സൗഹൃദം ആരംഭിച്ചതും. ഇരുവരുടെയും സൗഹൃദത്തിന്റെ പുറത്ത് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും സംഭവിച്ചു. ബ്ലാക്കീസീലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സുമിയും മഞ്ജു പത്രോസും പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഒരു ക്യു ആന്റ് എ വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്.
സുനിച്ചനുമായി പ്രശ്‌നമോ?
ക്യു ആന്റ് എ യില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നല്‍കി. നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും എന്നും മഞ്ജു പറയുന്നുണ്ട്. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത് എന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

സൗഹൃദത്തെ കുറിച്ച്
ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സിമി എന്ന് മഞ്ജു പറഞ്ഞു. സാമ്പത്തികമായിട്ടൊക്കെ ആദ്യം ഒരുപാട് സഹായിച്ചിരുന്നു. ആ കടങ്ങളൊന്നും ഇതുവരെ വീട്ടിയിട്ടില്ല. മാനസികമായി രണ്ടു പേരും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്ന് സിമി പറയുന്നു. ശബ്ദം ഒന്ന് മാറിയാല്‍ രണ്ടാള്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കും. അങ്ങനെയുള്ള സൗഹൃദങ്ങള്‍ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ അനുഗ്രഹമാണെന്നാണ് ബ്ലാക്കീസിന്റെ അഭിപ്രായം

​സുമിയ്ക്ക് അസൂയയാണോ?
വെറുതേ അല്ല ഭാര്യ എന്ന ഷോയിലൂടെ വന്ന് മഞ്ജു പത്രോസിന് ഒരു കരിയര്‍ ആയി, അങ്ങനെ ഇല്ലാത്തതില്‍ സുമിയ്ക്ക് അസൂയയുണ്ടോ എന്ന ചോദ്യത്തിനും രണ്ടുപേരും മറുപടി പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു മേഖല ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് മഞ്ജുവിന് വര്‍ക്കില്ല എന്ന് പറയുമ്പോള്‍ അങ്കലാപ്പാണ്. അവള്‍ക്കെന്നും വര്‍ക്ക് ഉണ്ടാവണം, അവള്‍ ഹാപ്പിയായിരിക്കണം എന്നാണ് എന്നും എന്റെ ആഗ്രഹം എന്ന് സുമി പറയുന്നു.

നെഗറ്റീവ് കമന്റുകള്‍
സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിക്കാറുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തീര്‍ച്ചയായും ഉണ്ടായിരുന്നു. ഒരാള്‍ നിങ്ങളുടെ മുഖത്ത് നോക്കി, കോളനി, തടിച്ചി എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നില്ലേ. അങ്ങനെയൊക്കെ ആദ്യം ഉണ്ടായിരുന്നു. പിന്നെ ദേഹത്ത് ആദ്യം വെള്ളം വീവുമ്പോഴല്ലേ തണുക്കൂ, പിന്നെ ശീലമാവും എന്ന് പറഞ്ഞത് പോലെ, ഇപ്പോള്‍ ആ കമന്റുകള്‍ എല്ലാം ശീലമായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *