‘ശ്രുതിയുടെ ദാമ്പത്യം തകർന്നു’.. എല്ലാത്തിനും കാരണം ബിഗ്‌ബോസ്.. തുറന്ന് പറഞ്ഞ് താരം..

ശ്രുതി ലക്ഷ്മിയുടെ ദാമ്പത്യം തകരും, ഇനിയെങ്ങനെ ജീവിക്കും എന്ന് പലരും ചോദിച്ചു; പ്രവചനം തെറ്റി, തകരാതെ ശ്രുതിയും അവിനും എട്ടാം വിവാഹ വാര്‍ഷികം!ബിഗ് ബോസ് മലയാളം സീസണ്‍ 5 കഴിഞ്ഞ സമയത്ത് ഒരു ചോദ്യ ചിഹ്നമായിരുന്നു ശ്രുതി ലക്ഷ്മിയുടെ ദാമ്പത്യം. ഷോയില്‍ വച്ചുണ്ടായ സൗഹൃദങ്ങളെ ചിലര്‍ തെറ്റായി വ്യഖ്യാനിച്ചു. ഇന്റസ്ട്രിയില്‍ ഉള്ളവര്‍ തന്നെ ശ്രുതിയെ വിമര്‍ശിച്ചു. എന്നാല്‍ അതൊന്നും ശ്രുതി ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല. എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി ഇപ്പോള്‍.sruthi lakshmi and avin anto celebrating their 8th wedding anniversary.ശ്രുതി ലക്ഷ്മിയുടെ ദാമ്പത്യം തകരും, ഇനിയെങ്ങനെ ജീവിക്കും എന്ന് പലരും ചോദിച്ചു; പ്രവചനം തെറ്റി, തകരാതെ ശ്രുതിയും അവിനും എട്ടാം വിവാഹ വാര്‍ഷികം!റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തുടക്കം കുറിച്ചാണ് ശ്രുതി ലക്ഷ്മി. പിന്നീട് കോളേജ് കുമാരന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായെത്തി. അതിന് ശേഷം ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്ന ശ്രുതി ഏറ്റവുമൊടുവില്‍ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മലയാളം ബിഗ്ഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശ്രുതി. ഇന്ന് ശ്രുതി തന്റെ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബിഗ്ഗ് ബോസ് കാലത്തെ ചില വിവാദങ്ങളാണ് ചര്‍ച്ചയാവുന്നത്.ശ്രുതിയുടെ പോസ്റ്റ്.”ഞങ്ങള്‍ക്ക് എട്ടാം വിവാഹ വാര്‍ഷികം, ഇനിയും പോകാനുണ്ട്. നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനോളം പ്രപഞ്ചത്തില്‍ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ പങ്കിടുന്ന സ്‌നേഹം ഈ ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്. അതെല്ലാം എന്നും തുടരും. ലവ് യു ലൈഫ് ലൈന്‍” എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

ബിഗ്ഗ് ബോസിന് ശേഷം
ബിഗ്ഗ് ബോസ് ഷോയില്‍ വന്ന സമയത്ത് ശ്രുതി ഏറ്റവും അധികം സംസാരിച്ചത് ഭര്‍ത്താവ് അവിനെ കുറിച്ചായിരുന്നു. എന്നാല്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തുമുള്ള ചിലര്‍ ഷോയിലെ ശ്രുതിയുടെ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. റിനോഷ് ജോര്‍ജ്ജുമായുള്ള ശ്രുതിയുടെ സൗഹൃദം വലിയ രീതിയില്‍ നെഗറ്റീവ് പബ്ലിസിറ്റി നേടിയിരുന്നു. മത്സരിച്ച ജിഷ്ണു ജോഷി പോലും ഇതിനെ വളച്ചൊടിച്ചത് ശ്രുതിയ മാനസികമായി തകര്‍ക്കുകയും ചെയ്തു.

ഇന്റസ്ട്രിയിലുള്ളവരും പറഞ്ഞു
ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഈ ബന്ധവും വിവാദവും ശ്രുതിയുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുമെന്ന് നടന്‍ മനോജ് കുമാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. മുന്‍ സീസണുകളില്‍ ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം പല താരങ്ങളുടെയും പ്രണയം ബ്രേക്കപ്പ് ആയിട്ടുണ്ട്. അതുപോലെ ശ്രുതിയ്ക്ക് സംഭവിയ്ക്കും എന്നടക്കം ചിലര്‍ പ്രെഡിക്ട് ചെയ്തു.

എന്നാല്‍ സംഭവിച്ചത്
എന്നാല്‍ അത്തരം കിംവദന്തികള്‍ക്കൊന്നും ശ്രുതിയുടെയും അവിന്റെയും ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ ശ്രുതിയെ ഏറ്റവും അധികം പിന്തുണച്ചതും ചേര്‍ത്തു പിടിച്ചതും അവിന്‍ തന്നെയാണ്. അവിന്റെ കൈ മുറുകെ പിടിക്കുമ്പോള്‍ ഈ ഗോസിപ്പുകളൊന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ല എന്ന് ശ്രുതിയും പ്രതികരിച്ചു. ആ വിവാദങ്ങള്‍ക്ക് ശേഷമുള്ള ശ്രുതിയുടെ ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷമാണിത്. അത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. വിഷ്ണു ജോഷിയടക്കമുള്ളവര്‍ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *