അമ്മയുടെ പിറന്നാള്‍ ദിവസം കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥന വേദനയോയെ പ്രിയപ്പെട്ടവര്‍

പാത്തുവിനെ വീഡിയോ കോള്‍ ചെയ്യുന്ന ഫോട്ടോയായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. നച്ചുവിനൊപ്പമായാണ് പൂര്‍ണിമ പാത്തുവിനെ വിളിച്ചത്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയയും പ്രാര്‍ത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാത്തുക്കുട്ടാ. എനിക്ക് നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് നിനക്കറിയാമോയെന്നായിരുന്നു പ്രിയ ചോദിച്ചത്.ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടേയും മകളായ പ്രാര്‍ത്ഥന എന്ന പാത്തു പ്രേക്ഷകര്‍ക്കും പരിചിതയാണ്. പാട്ടിലായിരുന്നു പാത്തു താല്‍പര്യം പ്രകടിപ്പിച്ചത്. പ്ലസ് ടുവിന് ശേഷമായി മ്യൂസിക്കില്‍ ഉപരിപഠനം നടത്തുന്നതിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ് പാത്തു. സ്വന്തമായാണ് പ്രാര്‍ത്ഥന അപ്ലിക്കേഷന്‍ അയച്ച് അഡ്മിഷന്‍ ശരിയാക്കിയത്. ഇന്ദ്രനും പൂര്‍ണിമയും ഒരു ബുദ്ധിമുട്ടും അറിഞ്ഞിരുന്നില്ലെന്ന് മല്ലിക സുകുമാരനും പറഞ്ഞിരുന്നു. 18ലേക്ക് കാലെടുത്ത് വെച്ച പ്രാര്‍ത്ഥനയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയറസ്റ്റ് പാത്തൂയെന്നായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്. പ്രാര്‍ത്ഥനയുടെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. താങ്ക് യൂ അച്ഛാ, ഒടുവില്‍ എന്റെ മനോഹരമായ ചിത്രങ്ങള്‍ അച്ഛന്‍ പോസ്റ്റ് ചെയ്തു അല്ലേയെന്നായിരുന്നു പ്രാര്‍ത്ഥന ചോദിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുമായെത്തിയത്. പാത്തുവിന് ആശംസ അറിയിച്ച് അഭയ ഹിരണ്‍മയിയും എത്തിയിരുന്നു.
പൂര്‍ണിമയും പ്രിയയും.പാത്തുവിനെ വീഡിയോ കോള്‍ ചെയ്യുന്ന ഫോട്ടോയായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. നച്ചുവിനൊപ്പമായാണ് പൂര്‍ണിമ പാത്തുവിനെ വിളിച്ചത്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയയും പ്രാര്‍ത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാത്തുക്കുട്ടാ. എനിക്ക് നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് നിനക്കറിയാമോയെന്നായിരുന്നു പ്രിയ ചോദിച്ചത്. എനിക്ക് നിങ്ങളേയും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു പാത്തു പ്രിയയോട് പറഞ്ഞത്. അമ്മൂമ്മയുടെ പാത്തുവിന് ആശംസയെന്നായിരുന്നു മല്ലിക സുകുമാരന്‍ കുറിച്ചത്.

നിഹാലിന്റെ പോസ്റ്റ്.പ്രിയയുടെ ഭര്‍ത്താവായ നിഹാലും പ്രാര്‍ത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. നിന്റെ കഴിവും ലുക്കും മാത്രമല്ല ചുറ്റുമുള്ളവര്‍ക്ക് നീ പകരുന്ന സന്തോഷമാണ് ഏറെ വലുത്. എല്ലാവരും നിന്നെ അവരോട് ചേര്‍ത്തുനിര്‍ത്തും. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ പാത്തു. ഞങ്ങളുടെ ഹൃദയത്തില്‍ നിനക്ക് പ്രത്യേകമായൊരു സ്ഥാനമുണ്ടെന്നുമായിരുന്നു നിഹാല്‍ പറഞ്ഞത്. ഹാപ്പി ബര്‍ത്ത് ഡേ ചിത്തപ്പാ, മിസ് യൂയെന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.പ്രാര്‍ത്ഥനയുടെ മറുപടി.ആശംസ അറിയിച്ചവര്‍ക്കെല്ലാം പ്രാര്‍ത്ഥന മറുപടിയേകിയിരുന്നു. അനിയത്തി അഭിനയത്തില്‍ കഴിവ് തെളിയിച്ചപ്പോള്‍ പാട്ടിലായിരുന്നു പ്രാര്‍ത്ഥന തിളങ്ങിയത്. അച്ഛന്റെ സിനിമയിലുള്‍പ്പടെ പാടിയ ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. പാട്ട് കരിയറാക്കാനാണ് ആഗ്രഹമെന്ന് പ്രാര്‍ത്ഥന അറിയിച്ചപ്പോള്‍ കുടുംബം മുഴുവന്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *