വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം സന്തോഷ വാര്‍ത്ത അറിയിച്ച് ആലീസ് ക്രിസ്റ്റി ഭര്‍ത്താവിനൊപ്പം ആഘോഷിച്ച് നടി
അമ്മയോട് അത് ചെയ്തതില്‍ കുറ്റബോധം ഉണ്ട്, ഓരോ ദിവസവും ഞാന്‍ മനസ്സില്‍ ക്ഷമ ചോദിയ്ക്കുന്നു; ആലീസ് ക്രിസ്റ്റി പറയുന്നു.എത്രത്തോളം ബുദ്ധിമുട്ടുകള്‍ അമ്മ നേരിട്ടിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. അമ്മയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് ഒന്നും അമ്മയ്ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ എനിക്ക് വലിയ കുറ്റബോധം തോന്നുന്നുണ്ട്. അപ്പോള്‍ ഞാന്‍ വളരെ സ്വാര്‍ത്ഥയായിരുന്നു. അങ്ങനെയൊക്കെ അപ്പോള്‍ ചെയ്തു പോയതില്‍ മനസ്സ് കൊണ്ട് എല്ലാ ദിവസവും ഞാന്‍ അമ്മയോട് മാപ്പ് പറയാറുണ്ട്.തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നടിയാണ് ആലീസ് ക്രിസ്റ്റി. താരത്തിന്റെ ഏറ്റവും പുതിയ വ്ളോഗ് 2022 എന്ന വര്‍ഷം തനിയ്ക്ക് സംഭവിച്ച നല്ല കാര്യങ്ങളെ കുറിച്ചും, ചീത്ത കാര്യങ്ങളെ കുറിച്ചും, തനിക്ക് കുറ്റബോധം തോന്നുന്ന ചില കാര്യങ്ങളെ കുറിച്ചും ഒക്കെ തുറന്ന് പറഞ്ഞുകൊണ്ടാണ്. ഈ വീഡിയോ പങ്കുവയ്ക്കണോ എന്ന് ഞാന്‍ ആദ്യം ആലോചിച്ചു, പിന്നെ തോന്നി ഇത് നിങ്ങളുമായി തീര്‍ച്ചയായും പങ്കുവയ്ക്കണം എന്ന്. അത് കൊണ്ടു പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആലീസ് ക്രിസ്റ്റി തുടങ്ങുന്നത്.2022 എന്ന വര്‍ഷം എന്നെ സംബന്ധിച്ച് വളരെ നല്ല ഒരു വര്‍ഷം ആയിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല കാര്യങ്ങളാണ് ഈ വര്‍ഷം എനിക്ക് ദൈവം തന്നത്. 2021 ല്‍ കല്യാണം കഴിക്കുമ്പോള്‍ ജീവിതം എങ്ങിനെയായിരിയ്ക്കും എന്തായിരിയ്ക്കും എന്നൊക്കെയുള്ള ടെന്‍ഷനും പേടിയും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ദൈവം സഹായിച്ച് അത്തരം പ്രശ്നങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായില്ല. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു ജീവിതം. സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്നത് പോലെ സാധാരണമായ ചെറിയ ചില പ്രശ്നങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു.
സ്വയംപര്യാപ്തത കൈവരിച്ചു.കല്യാണത്തിന് മുന്‍പ് ഉള്ള ഫാന്റസി ലൈഫില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തെ തിരിച്ചറിയുന്നതിനുള്ളത് കൂടെയായിരുന്നു എനിക്ക് ഈ ഒരു വര്‍ഷം. കല്യാണ ശേഷം എന്തൊക്കെ സാക്രിഫൈസ് ചെയ്യണം, അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ നമ്മള്‍ക്ക് മനസ്സിലാവുന്നത് കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഒരു വര്‍ഷം ആണ്. കല്യാണത്തിന് ശേഷം ഞാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈ വരിച്ചു എന്ന് വേണം പറയാന്‍.പലതും മാറി.കല്യാണത്തിന് മുന്‍പ് എല്ലാ പെണ്‍കുട്ടികളെയും പോലെ അമ്മയെ ആശ്രയിച്ച് ജീവിക്കുന്ന പെണ്‍കുട്ടി തന്നെയായിരുന്നു ഞാനും. എന്നാല്‍ കല്യാണത്തിന് ശേഷം എനിക്ക് ഒത്തിരി മാറ്റങ്ങള്‍ വന്നു. വീട്ടിലെ എല്ലാ ജോലികളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. പണ്ടൊക്കെ എനിക്ക് ചിക്കനും മീനും ഒക്കെ കഴുകി വൃത്തിയാക്കുന്നത് ഞാന്‍ തന്നെയാണെങ്കില്‍ അത് കഴിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍ എല്ലാം എടുത്ത് മാറ്റുന്നത് എല്ലാം വലിയ പ്രയാസം ആയിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി.
ചില സന്തോഷങ്ങള്‍.ഇച്ചായന്റെ പിറന്നാളിന് സര്‍പ്രൈസ് കൊടുത്തതും, ഞങ്ങള്‍ ബിഎംഡബ്ല്യു കാര്‍ എടുത്തതും എന്റെ ബേര്‍ത്ത് ഡേയ്ക്ക് ഇച്ചായന് സര്‍പ്രൈസ് തന്നതും എല്ലാം 2022 എന്ന വര്‍ഷം എനിക്ക് മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ്. ഗോവയില്‍ പോകണം എന്നത് കല്യാണത്തിന് മുന്‍പുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഈ വര്‍ഷം അതിന് സാധിച്ചു. അത് പോലെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് മാലിദ്വീപില്‍ പോകാന്‍ സാധിച്ചതും ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷം ആണ്.വിഷമിച്ച കാര്യങ്ങള്‍
2022 ല്‍ ഏറ്റവും വിഷമിച്ച കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍, ആദ്യം വന്നത് യൂട്യൂബ് ചാനല്‍ സംബന്ധിച്ച വിഷയം ആയിരുന്നു. അന്ന് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ മാനസികമായി ഞാന്‍ ഒരുപാട് വിഷമിച്ചിരുന്നു. ആ ഒരു വിഷമത്തില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് കുറച്ച് സമയങ്ങള്‍ വേണ്ടി വന്നിരുന്നു. ഭീകരമായി എന്നെ തളര്‍ത്തിയ ഒരു സംഭവമാണ് അത്. കേള്‍ക്കുന്നവര്‍ക്ക് അത് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല. പക്ഷെ ആ അവസ്ഥ എന്നെ സംബന്ധിച്ച് എന്റെ തൊഴിലാണ്, എന്റെ പ്രൊഫഷനാണ്.വല്യപ്പച്ചന്റെ മരണം
കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ സങ്കടം ആയിരുന്നു വല്യപ്പച്ചന്റെ മരണം. അതൊരു വലിയ നഷ്ടമായിരുന്നു. വല്യപ്പച്ചന് മരിച്ചപ്പോള്‍ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് വല്യമ്മച്ചിയുടെ ഒറ്റപ്പെടലാണ്. അവര്‍ക്ക് രണ്ട് മക്കളാണ്, ചേട്ടന് കാനഡയില്‍ സെറ്റില്‍ഡ് ആണ്, ചേച്ചി കല്യാണം കഴിഞ്ഞ് പോയി. വല്യപ്പച്ചനും വല്യമ്മയും മാത്രമായിരുന്നു ആ വീട്ടില്‍. കൂടെ ഉള്ള ഒരാള്‍ പോയാല്‍ എങ്ങിനെ നമ്മള് അതിജീവിയ്ക്കും എന്നത് എന്നെ സംബന്ധിച്ച് വലിയ വേദനയുള്ള കാര്യമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment