ഒരു പെണ്‍കുഞ്ഞിനെയാണ് ആഗ്രഹം ഞങ്ങള്‍ കാത്തിരിക്കുകയാണ് സന്തോഷവാര്‍ത്ത അറിയിച്ച് അപ്‌സരയും ആല്‍ബിയും

ഇനി എല്ലാം തുറന്നു പറയാം ഒരു കുഞ്ഞൊക്കെ വേണ്ടേ എന്നാണ് ഒരുപാട് ആളുകൾ ചോദിച്ചത്; എല്ലാം പറയാൻ സമയമായെന്ന് അപ്സര.ഇത് വല്ലാത്ത ഇടപാടായിപ്പോയി, ഇത്ര സമയം കാത്തിരുന്നിട്ട് ഇതെന്ത് പോക്കാണ് പോയതെന്നാണ് ആരാധകർ ചോദിക്കുന്നത്.മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് നടി അപ്‌സര. സൂപ്പർഹിറ്റ് സീരിയലുകളിൽ ശ്രദ്ധേയമായ വേഷത്തിലാണ് അപ്‌സര അഭിനയിക്കുന്നത്. പൗര്‍ണമി തിങ്കള്‍ സീരിയലിനു ശേഷമാണു ജയന്തി കഥാപാത്രമായി അപ്സര സാന്ത്വനത്തിലേക്ക് എത്തിയത്. കുശുമ്പും, ഏഷണിയും കൂട്ടുന്ന കഥാപാത്രമാണ് അപ്സര അവതരിപ്പിക്കുന്നത് എങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി അപ്സര മാറി കഴിഞ്ഞു. അപ്സരയുടെ ജീവിതത്തിലെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.ജയന്തി എന്ന ക്യാരക്ടറിനെ കുറിച്ച് മോശം കമന്റുകൾ വന്നാൽ വിഷമം തോന്നാറില്ല. പുറത്തൊക്കെ പോകുമ്പോൾ ജയന്തി അല്ലെ നിക്കുന്നത്, എന്ന രീതിയിൽ ആളുകൾ തുറിച്ചു നോക്കാറുണ്ട്. എന്നാൽ ഞാൻ അവരെ നോക്കി ചിരിക്കുമ്പോൾ എന്റെ അടുത്ത് വന്നു ഓ ഇത്രയും പാവം ആണോ എന്നും ചോദിക്കാറുണ്ട് അപ്സര പറയുന്നു. ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ആൽബി ചേട്ടൻ ആണ് എന്റെ ആ ഇഷ്ടങ്ങൾ എല്ലാം സാധിച്ചു തന്നത്. ഫുഡിങ്ങിന്റെ കാര്യത്തിൽ ഞങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ള ആളാണ്- അപ്സര പറയുന്നു.ഉത്തരവാദിത്വം അപ്സരയ്ക്ക്.പ്ലസ് റ്റു കഴിഞ്ഞ ശേഷം ഡിപ്ലോമ കോഴ്സ് ആണ് ചെയ്തത്. പക്ഷെ പഠിച്ച പ്രൊഫെഷനുമായി ബന്ധപ്പെട്ട വർക്ക് അല്ല ഞാൻ ചെയ്യുന്നത് എന്ന് മാത്രം. ചെയ്യുന്ന ജോലി എവിടെയും പോയി പഠിച്ചിട്ടില്ല. എന്ന് ആൽബിൻ പറയുന്നു. ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് അപ്സര പറഞ്ഞത്. ഞങ്ങള് രണ്ടുപേർക്കും കോമൺ ആയി ഇഷ്ടം ഉള്ള സംഭവം സിനിമ കാണുന്നതാണ്. വീഡിയോ എടുക്കുമ്പോൾ മാത്രമാണ് കോമഡി. അല്ലാത്ത സമയം വളരെ സീരിയസ് ആണ്. കുടുംബജീവിതത്തിൽ ഏറ്റവും അധികം ഉത്തരവാദിത്വം അപ്സരയ്ക്കാണ്. അതിൽ എല്ലാ വീട്ടിലും അങ്ങനെ തന്നെയാണ്.സ്ത്രീയ്ക്കാണ് അതിൽ കഴിവേറെയുള്ളത്ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കാൻ ആകുന്നത് സ്ത്രീയ്ക്കാണ്.

എന്റെ വീട്ടിൽ അമ്മയായിരുന്നു എല്ലാം നോക്കിയിരുന്നത്. പിന്നെ എന്റെ സ്വാതന്ത്ര്യത്തിൽ ചില കൈ കടത്തലുകൾ കടത്താറുണ്ട് എന്ന് ആൽബി പറയുമ്പോൾ അത് മറ്റൊന്നുമല്ല, കൂട്ടുകാരുടെ ഒപ്പം എവിടെ എങ്കിലും പോകുമ്പോൾ എപ്പോ വരും എപ്പോ വരും എന്ന ചോദ്യം മാത്രമാണ് ഞാൻ ചോദിക്കാറുള്ളതെന്ന് അപ്സര പറയുന്നു. ഇപ്പോൾ ആ ശീലമായതുകൊണ്ട് ആ ചോദ്യം തന്നെ ഒഴിവാക്കി എന്നും നടി പറഞ്ഞു.
അത് മോശമായിപ്പോയി.വീഡിയോ തുടങ്ങുമ്പോൾ, ഒരു കുഞ്ഞൊക്കെ വേണ്ടേ എന്നാണ് ഒരുപാട് ആളുകൾ ചോദിക്കുന്നത്. അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറയാം എന്ന് ഇരുവരും പറയുന്നുണ്ട് എങ്കിലും, അതേ കുറിച്ചൊന്നും ഇവർ സംസാരിക്കുന്നില്ല. അതേസമയം ഇത്രയും കാത്തിരുന്നിട്ടും അത് പറയാതെ പോയത് ശരി ആയില്ല എന്നാണ് ആരാധകരുടെ പക്ഷം.കാണുന്നതിനേക്കാൾ പാവമാണ് അപ്സര. രണ്ടുപേരും കൊല്ലത്തേക്ക് വരാറില്ലേ. എന്നുള്ള ചോദ്യങ്ങളും ചിലർ പങ്കിടുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *