എന്റെ മനസ്സിൽ എനിക്ക് ലവർ ആയിരുന്നു ലാലേട്ടൻ; മമ്മൂക്ക എനിക്ക് എന്റെ വല്യേട്ടൻ ആണ്; തന്റെ സൂപ്പർ ഹീറോസിനെക്കുറിച്ച് മീര പറഞ്ഞത്
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ എന്ന സിനിമയിലെ നായിക മീര ജാസ്മിനാണ്. സിനിമയില്‍ 33 വയസ്സുകാരിയായ സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. കഥയുടെ ഒരു ഭാഗത്തുള്ള 23-കാരിയായ സുമിയെയാണ് എ.ഐ.യിലൂടെയാണ് അവതരിപ്പിച്ചതും. മലയാള സിനിമയില്‍ ഇതാദ്യമായാണ് എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ വേളയിൽ മമ്മുക്കയെയും മോഹൻ ലാലിനെക്കുറിച്ചും മീര പറഞ്ഞവാക്കുകൾ ആണ് വൈറലായി മാറുന്നത്
അത് വേറെ ഒരു അഫെക്ഷന്
അത് വേറെ ഒരു അഫെക്ഷന്
ചെറിയ വയസ്സിൽ തുടങ്ങിയ ഇഷ്ടമാണ് അവരോട്. കുഞ്ഞുപ്രായത്തിൽ ത്തന്നെ അദ്ദേഹത്തെ കാണുമ്പൊൾ ഒരു വൗ ഫീൽ ആയിരുന്നു. എന്നാൽ മമ്മുക്കയോട് മറ്റൊരു ഇഷ്ടമായിരുന്നു വാത്സല്യം, അമരം ഒക്കെ കണുമ്പോൾ ഒരു പ്രൊട്ടക്ഷൻ ഫീൽ ആയിരുന്നു. ഒരു വല്യേട്ടൻ ഫീൽ ആയിരുന്നു; അത് വേറെ ഒരു അഫെക്ഷന് ആയിരുന്നു. എനിക്ക് മനസിൽ ഒരു ലവർ ആണെന്ന തോന്നൽ ആയിരുന്നു ലാലേട്ടനോട് തോന്നിയത്. ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ വളരെ വല്യ ഞെട്ടൽ ആയിരുന്നു.
ദൈവത്തിന്റെ തീരുമാനം
ദൈവത്തിന്റെ തീരുമാനം
രസതന്ത്രത്തന്റെ ആദ്യ ദിവസങ്ങൾ ഒക്കെ നല്ല രസമായിരുന്നു. വീട്ടിൽ പണിക്ക് വരുന്ന സീൻ ഒക്കെ ആയിരുന്നു ആദ്യമായി ഷൂട്ട് ചെയ്യന്നത്. സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നതിനെ കുറിച്ചും മീര സംസാരിക്കുന്നുണ്ട്.
ശരിക്കും ഗുഡ് പെർഫോമേഴ്സിന് ബ്രേക്ക് ഇല്ല അവർ മാറി നിൽക്കുമ്പോൾ പോലും വളരുകയാണ്, ചിന്തിക്കുകയാണ്, ഏതു മേഖല ആയാലും അങ്ങനെ തന്നെയാണ്. ഈ ബ്രേക്ക് എടുക്കുന്നു എന്ന് കേൾക്കുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല. ഒരു ബ്രേക്ക് നല്ലതാണു. അത് ദൈവം പ്ലാൻ ചെയ്തു തരുന്നതാണ്. ദൈവം തന്നെ തീരുമാനിക്കുന്നതാണ്ഇത് ഇങ്ങനെ വേണം എന്ന്.
വല്യ ഒരു റീഫ്രഷ്മെന്റ്
വല്യ ഒരു റീഫ്രഷ്മെന്റ്
ടാലന്റഡ് ആയ ഒരു ആക്ടറിന് ബ്രേക്ക് വേണം എന്നതും ദൈവത്തിന്റെ തീരുമാനം ആണ്. നമ്മൾക്ക് ഒരുപാട് എക്സ്പീരിയൻസ് കിട്ടി കഴിയുമ്പോൾ അതിൽ നിന്നെല്ലാം ഒരു പാഠം കിട്ടുന്നു. അത് ഒരു അഭിനേതാവിനെ സംബന്ധച്ചിടത്തോളം വളരെ വലിയ കാര്യമാണ്. അത് മാനസികമായി കിട്ടുന്ന വളരെ വല്യ ഒരു റീഫ്രഷ്മെന്റ് ആണ്.
എനിക്ക് ശാന്തിചേച്ചി
എനിക്ക് ശാന്തിചേച്ചി
എനിക്ക് ശാന്തിചേച്ചിയെ ഒരു സുഹൃത്തിനെ പോലെയാണ്. എനിക്ക് എന്തും വിളിക്കാം. പാലും പഴത്തിന്റെ പ്രമോഷന് എത്തിയപ്പോഴാണ് മീര ഇക്കാര്യങ്ങൾ പറയുന്നത്.
മീര ജാസ്മിൻ നായികയായ വികെ പ്രകാശിൻ്റെ ‘പാലും പഴവും’ അഞ്ച് ദിവസം കൊണ്ട് ആഗോളതലത്തിൽ 43 ലക്ഷം രൂപയാണ് നേടിയത്.
ഭാവനയുടെ ‘വേട്ട’, മഞ്ജു വാര്യരുടെ ‘ഫൂട്ടേജ്’ എന്നിവയും ഈ സിനിമക്ക് ഒപ്പമാണ് റിലീസിന് എത്തിയത് ‘നുണക്കുഴി’യും ‘വാഴ’യും മാത്രമാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment