അപര്‍ണയ്‌ക്കൊപ്പം അനിയത്തിയേയും മോഹിച്ചു.. ഒടുക്കം അയാള്‍ ചെയ്തത് കൊലച്ചതി

സെറ്റിൽ എത്തിയാലും മിണ്ടാതെ ഏതെങ്കിലും കോണിൽ ഒതുങ്ങി കൂടുന്ന അപർണ. ജീവിക്കാനുള്ള പെടാപ്പാടിന്റെ ഇടയിൽ ഇടക്ക് വച്ച് പതറിപ്പോയെന്ന് ബന്ധുക്കൾ.ആദ്യവിവാഹം പരാജയം; സഞ്ജിത്തുമായി പുതിയ ജീവിതം തുടങ്ങിയത് നിറയെ സ്വപ്നങ്ങളുമായി; അപർണ്ണ ഓർമായാകുമ്പോൾ മറക്കാനാകാതെ പ്രിയപ്പെട്ടവർ.പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു അപർണ നായർ. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു താരത്തിന്റേത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി. എന്നാൽ എല്ലാവരോടും സ്നേഹമുള്ള വ്യക്തി. പ്രിയപ്പെട്ടവൾക്ക് അപ്പുക്കുട്ടൻ ആയിരുന്നു അപർണ. ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപർണ, ഇന്നല്ലെങ്കിൽ നാളെ തന്റെ ജീവിത പ്രശ്നങ്ങൾ തീരും എന്നാണ് വിശ്വസിച്ചതും. എന്നാൽ തന്നെക്കൊണ്ട് തീരെ ആകില്ല എന്ന് മനസിലായപ്പോഴാണ് അവർ ജീവനൊടുക്കുന്നത്.
​ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടർന്നാണ് അപർണ വീണ്ടും വിവാഹം കഴിക്കുന്നത്. സഞ്ജിത്തുമായി വിവാഹം കഴിക്കുമ്പോൾ അദ്ദേഹവും മറ്റൊരു ബന്ധം വേർപെടുത്തി നിൽക്കുന്ന സമയം ആയിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപർണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു.സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളും ആണ് അപർണയെ കൂടുതൽ തളർത്തിക്കളഞ്ഞത്. വീട്ടുകാർ ഇടപെട്ട് അത് ശരിയാക്കാൻ ശ്രമിക്കുകയും വീണ്ടും അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ ഇളയ മകൾ ജനിച്ചു കുറച്ചു നാൾ കഴിയും മുൻപേ തന്നെ വീണ്ടും വിഷയങ്ങൾ ഉടലെടുത്തു.

സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു എന്നാണ് ആഭിനയ രംഗത്തുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സെൽഫിയോ വീഡിയോയോ എടുക്കാൻ വിളിച്ചാൽ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണിൽ പോയിരിക്കും. പിന്നീട് അപർണയുടെ ടൈം ആകുമ്പോൾ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതി.അഭിനയിക്കാൻ അപർണ പോകുന്നതിലും സഞ്ജിത്തിനു എതിർപ്പ് ഉള്ളതായിട്ടാണ് ബന്ധുക്കൾ നൽകുന്ന സൂചന. എന്നാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള അപർണ അഭിനയത്തിനൊപ്പം തന്നെ ഹോസ്പിറ്റലിൽ റിസെപ്‌ഷനിസ്റ്റ് ആയി ജോലിയും നോക്കി. കുഞ്ഞുങ്ങളെ നോക്കാൻ ആരും ഇല്ലാതെ വന്നതോടെയാണ് അവർ ആ ജോലി രാജിവച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *