മഞ്ജു പത്രോസിന് അടിയന്തിര ശസ്ത്രക്രിയ.. പ്രിയപ്പെട്ടവരെല്ലാം അരികെ

ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു. അത് എവിടേക്കായാലും ഞാന്‍ സന്തോഷവതിയാണെന്ന് അടുത്തിടെ മഞ്ജു പങ്കിട്ട പോസ്റ്റിൽ പറയുകയുണ്ടായി!.വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു സുനിച്ചന്‍. മലയാള സിനിമ – ടെലിവിഷന്‍ ലോകത്ത് മുന്‍നിര സഹനടിമാരില്‍ ഒരാളായി മഞ്ജു ഇപ്പോൾ മാറിക്കഴിഞ്ഞു.
സിനിമയിലും സീരിലിലും സജീവമാകുന്നതിനൊപ്പം സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍ വീഡിയോകളും വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവച്ച ചിത്രങ്ങളും റീൽസ് വീഡിയോസും ആണ് ഏറെ ശ്രദ്ധേയമാകുന്നത്.”മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോൾ എന്നെ പിടികൂടിയിട്ടുണ്ട്… അടുത്ത കുറച്ചു ദിവസങ്ങൾ ലൈഫിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആണ്… എല്ലാവരും കൂടെയുണ്ട്, മാതാപിതാക്കൾ.. സഹോദരങ്ങൾ ..മക്കൾ..

സുഹൃത്തുക്കൾ …എല്ലാവരോടും സ്നേഹം മാത്രം”, എന്ന ക്യാപ്‌ഷനിൽ മഞ്ജു പങ്കിട്ട ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ചോദ്യങ്ങൾ പങ്കിട്ടുകൊണ്ടാണ് ചിലർ പോസ്റ്റ് സ്വീകരിച്ചതും. രോഗത്തെ മാത്രം ഭയക്കുക.. മറ്റെല്ലാം നേരിടാവുന്നതേയുള്ളു… സമാധാനമായിരിക്കൂ ഈശ്വരൻ നല്ലത് വരുത്തട്ടെ എന്ന പ്രാർത്ഥനയോടെയും മഞ്ജുവിന്റെ പോസ്റ്റ് സ്വീകരിച്ചവർ ഉണ്ട്.പോസ്റ്റിനു പിന്നാലെ ആശുപത്രി കിടക്കയിൽ നിന്നുള്ള ദൃശ്യങ്ങളും മഞ്ജു പങ്കിടുകയുമായി. ഏതെങ്കിലും ഷൂട്ടിങ് സെറ്റിൽ നിന്നുള്ള സീൻ ആണോ എന്ന് സംശയം ആരാധകർക്ക് ഉണ്ടെങ്കിലും കുടുംബവും മഞ്ജുവിനെ ചേർത്തുനിർത്തി ഫോട്ടോയിൽ പോസ് ചെയ്യുന്നുണ്ട്. എന്തെങ്കിലും ആരോഗ്യപരമായ വിഷയങ്ങൾ ആണെങ്കിൽ എത്രയും വേഗം സുഖം പ്രാപിക്കട്ടെ തങ്ങളുടെ പ്രിയ നടി എന്നാണ് ആരാധകർ ആശംസിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *