ജയസൂര്യ കെട്ടിപ്പിടിച്ചത് പിഗ്മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍,വേഷവും സ്വഭാവവും കണ്ടിട്ടാണ് കെട്ടിപ്പിടിച്ചതെന്ന് താരം പറഞ്ഞെന്നും നടി

നടന്‍ ജയസൂര്യ തന്നെ കെട്ടിപ്പിടിച്ചത് തൊടുപുഴയില്‍ പിഗ്മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് നടി.തന്റെ വേഷവും സ്വഭാവവും കണ്ടിട്ടാണ് കെട്ടിപ്പിടിച്ചത് എന്നാണ് താരം വെളിപ്പെടുത്തിയതെന്നും തിരുവനന്തപുരം സ്വദേശിനി നടി പറഞ്ഞു.

ജയസൂര്യയ്‌ക്കെതിരെ തൊടുപുഴ പൊലീസിലാണ് പരാതി നല്‍കിയത്. ശുചിമുറിയില്‍ പോയ തന്നെ പിന്നിലൂടെ വന്ന് ബലമായി പിടിക്കുകയായിരുന്നു എന്നാണ് നടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.താന്‍ രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നടി പറഞ്ഞു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ സാധാരണ വലിയ വിലയൊന്നും നല്‍കാറില്ല. എന്നാല്‍ തനിക്ക് സാമൂഹ്യ പ്രവര്‍ത്തക എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനം കിട്ടിയിരുന്നു.ശുചിമുറിയിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ കയറിപ്പിടിച്ചു. താല്‍പ്പര്യമില്ലെന്നു മനസിലായപ്പോള്‍ മാപ്പ് പറഞ്ഞു- നടി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *