ഈശ്വരാ..!! ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് സംഭവിച്ചത് കണ്ടോ? നടുങ്ങി ആരാധകര്‍

തന്റെ അസുഖം ഭേദമായെന്നും ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയും നടി ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസമാണ് എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചിരുന്നു. ഇതേത്തുടർന്ന് ഭാഗ്യലക്ഷ്മിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് തെറ്റായ രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത വരുകയും ചെയ്തു. അതോടെയാണ് വിഡിയോ പങ്കുവച്ച് പനി മാറിയ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്.പടർന്നു പിടിക്കുന്ന പകർച്ച പനിയുമായി ബന്ധപ്പെട്ട് ആളുകളിൽ അവബോധമുണ്ടാക്കാൻ വേണ്ടിയാണ് ആ ചിത്രം പങ്കുവച്ചതെന്നും തന്റെ അസുഖത്തെ ചില മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റിയെന്നും ഭാഗ്യലക്ഷ്മി വിഡിയോയിലൂടെ പറഞ്ഞു.

‘‘കേരളം മുഴുവന്‍ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനൊരു പോസ്റ്റ് ഇട്ടത്. അതിനെ ഓൺലൈന്‍ മാധ്യമങ്ങളൊക്കെ എടുത്ത് ‘അയ്യോ ആര്‍ക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്നു പറഞ്ഞ് വാര്‍ത്തയാക്കി. തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളേണ്ടേ. എനിക്കിപ്പോ അസുഖം ഒന്നുമില്ല. ക്ഷീണമൊക്കെ മാറി. കുളിച്ചു. ആളുകള്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ വേണ്ടി ഇട്ടതാണ്. പക്ഷേ ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്രയും ആഘോഷമാക്കും എന്നു കരുതിയില്ല’’.–ഭാഗ്യലക്ഷ്മി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *