വിവാഹിതയായിട്ട് രണ്ട് വര്‍ഷം! എന്റെ എല്ലാം അദ്ദേഹം! പ്രിയതമനെക്കുറിച്ച് ആതിര മുരളി! പോസ്റ്റ് വൈറല്‍
ആതിര മുരളിയും ജയേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. സംഗീതമായിരുന്നു ഇവരെ ചേര്‍ത്ത് നിര്‍ത്തിയത്. കുട്ടിക്കാലം മുതലേ തന്നെ ആതിര പാട്ടില്‍ സജീവമായിരുന്നു. റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് സിനിമയും സ്റ്റേജ് പരിപാടികളുമായി മുന്നേറുകയായിരുന്നു. ഗാനമേളകളിലും മറ്റുമായി ജയേഷും സജീവമാണ്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, മകളുടെ വരവിനെക്കുറിച്ചുമെല്ലാം സോഷ്യല്‍മീഡിയയിലൂടെയും വാചാലയായിരുന്നു ആതിര.
കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത്. തുണി മാറ്റാനൊക്കെ ജയേഷേട്ടന് അറിയാം. പാട്ടൊക്കെ പാടി അവളെ ഉറക്കാറുണ്ടെന്നും ആതിര പറഞ്ഞിരുന്നു. ആതിര പ്രാക്ടീസ് ചെയ്യുമ്പോള്‍ ജയേഷിനൊപ്പമായി ജാനിയും ഉണ്ടാവാറുണ്ട്. കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഗര്‍ഭിണിയായിരുന്നു ആതിര. മകള്‍ വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. ഈ ജീവിതം മൊത്തത്തില്‍ അടിപൊളിയാണ്. തുടക്കത്തില്‍ കുറച്ച് വിഷമിച്ചുവെങ്കിലും ഇപ്പോള്‍ എല്ലാം ആസ്വദിച്ചാണ് മുന്നോട്ട് പോവുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
അമ്മയായിരുന്നു ആദ്യം കുഞ്ഞിന്റെ കാര്യങ്ങള്‍ ചെയ്തിരുന്നത്. ജയേഷേട്ടനും അമ്മയ്ക്കൊപ്പം ചേര്‍ന്ന് കാര്യങ്ങളെല്ലാം മനസിലാക്കുകയായിരുന്നു. കുഞ്ഞ് ഉണര്ന്നാലൊക്കെ അപ്പോള്‍ തന്നെ ചാടിയെഴുന്നേല്ക്കാറുണ്ട്. തലവേദന വന്ന് ആശുപത്രിയില്‍ പോയ സമയത്തായിരുന്നു കുഞ്ഞതിഥി വരാന്‍ പോവുന്നതിനെക്കുറിച്ച് അറിഞ്ഞത്. പോസിറ്റീവ് വാര്‍ത്ത കേട്ടപ്പോള്‍ കുടുംബത്തിലെല്ലാവര്‍ക്കും സന്തോഷമായിരുന്നു. അയ്യോ, ആ കൊച്ച് പെട്ടെന്ന് പ്രഗ്നന്റായോ, ഇത്ര പെട്ടെന്ന് കുഞ്ഞോ എന്നായിരുന്നു എന്നെ അറിയാത്തവരുടെ ചോദ്യം. കല്യാണം കഴിഞ്ഞ് ഇവര്‍ക്ക് ആഘോഷിക്കാനൊന്നും സമയം കിട്ടിയില്ലല്ലോ, യാത്രകളൊന്നും പോയില്ലല്ലോ എന്ന് പറഞ്ഞായിരുന്നു അവരുടെ സങ്കടം, എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും വിഷയമായിരുന്നില്ലെന്നും ആതിര പറഞ്ഞിരുന്നു.
പെട്ടെന്ന് കുഞ്ഞ് വന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ലായിരുന്നു. ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട് എല്ലാം. ജാനിമോളേയും കൂട്ടി കറങ്ങാനൊക്കെ പോവാറുണ്ടെന്നായിരുന്നു അന്ന് ആതിര മറുപടിയേകിയത്. ഇപ്പോഴിതാ വിവാഹ ജീവിതം രണ്ടാം വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തിന്റെ രണ്ട് മനോഹരമായ വര്‍ഷങ്ങള്‍. ഹാപ്പി ആനിവേഴ്സറി, മൈ എവരിതിംഗ് എന്നായിരുന്നു ആതിര കുറിച്ചത്. വിവാഹ ദിവസത്തെ ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ആതിരയ്ക്കും ജയേഷിനും ആശംസ അറിയിച്ചിട്ടുള്ളത്.
@All rights reserved Typical Malayali.
Leave a Comment