ഒരേ സീരിയലിൽ ജോഡികളായി അഭിനയിച്ചു വർഷങ്ങളുടെ നീണ്ട പ്രണയം ഒടുവിൽ വിവാഹം അവസാനം 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ആൺകുട്ടി

പ്രണയത്തിലൂടെ ഒന്നായവർ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യ കണ്മണി എത്തി പ്രൊമോഷൻ ലഭിച്ചെന്ന് സെന്തിൽ.തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.മലയാള ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായതോടെയാണ് ശ്രീജ എന്ന നടിയോട് പ്രേക്ഷകരുടെ ഇഷ്ടം കൂടിയത്. സിനിമാരംഗം ഉപേക്ഷിച്ചെത്തിയ താരത്തിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ മലയാളം ടെലിവിഷൻ മേഖലയിൽ മുൻ നിര നായികമാർക്കൊപ്പം നിറഞ്ഞു നില്കുന്നതിനിടയിലാണ് താരം വേഗം അപ്രത്യക്ഷ ആയത്. തമിഴ് സാന്നിധ്യമായിരുന്ന ശ്രീജ, നടൻ സെന്തിലിനെയാണ് വിവാഹം ചെയ്തത്. ഇപ്പോഴിതാ ജീവിതത്തിലെ പുതുസന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് കുടുംബം.അടുത്തിടെയാണ് ശ്രീജയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറലായത്. ഞങ്ങൾ ഉടൻ മാതാപിതാക്കളാകാൻ പോകുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സെന്തിൽ സന്തോഷം അറിയിച്ചെത്തിയത്. നടനും റേഡിയോ ജോക്കിയും ടിവി അവതാരകനുമായ സെന്തിൽ കുറച്ച് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശരവണൻ മീനാച്ചി എന്ന സീരിയലിൽ സെന്തിലും ശ്രീജയും ആയിരുന്നു ജോഡികൾ.​ഉണ്ണിയെത്തി.കഴിഞ്ഞദിവസം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. ഞങ്ങൾ അച്ഛനും അമ്മയുമായി എന്നാണ് ഇരുവരും ഇന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സ്ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും പകർത്തുകയായിരുന്നു. സെന്തിൽ കുമാറും ശ്രീജ ചന്ദ്രനുമാണ് സീരിയലിന്റെ ആദ്യ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശരവണൻ എന്ന കഥാപാത്രത്തെ സെന്തിൽ കുമാർ അവതരിപ്പിച്ചപ്പോൾ മീനാച്ചിയായിട്ടാണ് ശ്രീജ ചന്ദ്രൻ എത്തിയത്.​രഹസ്യവിവഹം.
തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. ടെലിവിഷനിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇവർ പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ വർന്നിരുന്നു. സഹോദരന്‍ സഹദേവന്‍, പകല്‍ എന്നീ സിനിമകളിലൂടെയാണ് ശ്രീജ കൂടുതൽ അറിയപ്പെട്ടത്.​ഭർത്താവിനൊപ്പം മാത്രം
ഇനി അഭിനയിക്കാൻ എത്തിയാൽ അത് ഭർത്താവിന്റെ ഒപ്പം മാത്രം ആയിരിക്കുമെന്നും ശ്രീജ കുറച്ചു നാൾ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ശ്രീജ ജീവിതത്തിൽ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നതായും ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വന്നാൽ മുഖത്തെ മേക്കപ്പൊക്കെ കളഞ്ഞു തരും. ഞാൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ഉള്ളതാണെന്നായിരുന്നു സെന്തിൽ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *