എത്ര നാളായി ഞാന്‍ കാത്തിരിക്കുന്നു! മുടിയന് ചേട്ടന്റെ കല്യാണത്തെക്കുറിച്ച് ശിവാനി! വൈറലായി വീഡിയോ
ഉപ്പും മുളകിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ശിവാനി മേനോന്. അഭിനയം മാത്രമല്ല ഡാന്‍സും അവതരണവുമെല്ലാം വഴങ്ങുമെന്നും ശിവാനി തെളിയിച്ചിരുന്നു. ചെറുപ്രായം മുതലേ ഉപ്പും മുളകിലെത്തിയതാണ് ശിവാനി. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയാണ് ശിവാനിക്കെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു. ഉപ്പും മുളകിലുള്ളവരെല്ലാം എന്റെ ഫാമിലിയാണെന്ന് ശിവാനി പറഞ്ഞിരുന്നു. സ്വന്തം ചേട്ടനാണ് വിഷ്ണു എന്ന മുടിയന്. കല്യാണമാണെന്ന് ചേട്ടന് പറഞ്ഞപ്പോള്‍ മുതല്‍ ശിവാനിയും സന്തോഷത്തിലാണ്. ചേട്ടനും അമ്മയും കല്യാണം വിളിക്കാന്‍ വന്നതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വ്ളോഗിലൂടെയായി പങ്കുവെച്ചത്.
എന്റെ കല്യാണമാണ് സെപ്റ്റംബര്‍ അഞ്ചിന്, ആറിന് റിസപക്ഷനാണ്. നിങ്ങളെ കുടുംബസമേതം കല്യാണത്തിന് ക്ഷണിക്കുന്നു എന്നായിരുന്നു റിഷി പറഞ്ഞത്. ഞങ്ങളെ വിളിച്ചതില്‍ സന്തോഷം, 10 ദിവസം മുന്‍പ് കല്യാണത്തിന് വരണോ എന്നായിരുന്നു മുടിയനോട് ചോദിച്ചത്. ശിവ ഓടി വരുമെന്നായിരുന്നു കരുതിയത്. ഇതെന്ത് കോലമാണെന്നായിരുന്നു പുതപ്പ് മൂടി വന്ന ശിവാനിയോട് റിഷി ചോദിച്ചത്. മഴ നനഞ്ഞിട്ട് വന്ന പനിയാണ്. നിന്നെ കല്യാണത്തിന് ക്ഷണിക്കേണ്ട കാര്യമുണ്ടോയെന്നും റിഷി ചോദിക്കുന്നുണ്ടായിരുന്നു.
ചേട്ടന്റെ കല്യാണത്തിനും റിസപ്ക്ഷനുമുള്ള ഡ്രസൊക്കെ ഞാന്‍ നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട്്. കാത്ത് കാത്തിരുന്ന കല്യാണമാണ് ഇതെന്നും ശിവാനി പറയുന്നുണ്ടായിരുന്നു. ഹല്ദിയൊക്കെ നമുക്ക് കളറാക്കണം. അതൊക്കെ സെറ്റാക്കി വെച്ചിട്ടുണ്ടെന്നും റിഷി ശിവാനിയോട് പറഞ്ഞിരുന്നു. ഡ്രസ് കോഡ് പറഞ്ഞാല്‍ അതനുസരിച്ച് സെറ്റാക്കാമല്ലോ. പച്ച കളര്‍ നോക്കാം നമുക്കെന്നായിരുന്നു അമ്മ പറഞ്ഞത്. ചേട്ടനെ കിട്ടിയപ്പോള്‍ കൈയ്യോടെ കോസ്റ്റിയൂമിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്, ഇനിയിപ്പോള്‍ തിരക്കൊക്കെയായിരിക്കുമല്ലോയെന്നായിരുന്നു ശിവാനിയുടെ അമ്മ പറഞ്ഞത്. അഭിനയമല്ലെങ്കിലും വ്ളോഗിലൂടെയായി അമ്മ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.
എല്ലാം അടിപൊളിയായി വരട്ടെ എന്ന് പറഞ്ഞായിരുന്നു ശിവാനിയും അമ്മയും മുടിയനെ യാത്രയാക്കിയത്്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. മുടിയന്റെ വ്ളോഗില്‍ ശിവാനിയുടെ അമ്മ വീഡിയോ എടുക്കുന്നത് കണ്ടിരുന്നു, ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നതാണ്. ഈ ബന്ധം എന്നും കാത്ത് സൂക്ഷിക്കണമെന്നായിരുന്നു ആരാധകര്‍ ശിവാനിയോട് പറഞ്ഞത്. നിഷ സാരംഗിന്റെ വീട്ടിലേക്കായിരുന്നു മുടിയനും അമ്മയും ആദ്യം പോയത്. നിഷാമ്മയെ ആദ്യം കല്യാണം ക്ഷണിക്കണമെന്നായിരുന്നു മകന് ആഗ്രഹിച്ചതെന്ന് അമ്മയും പറഞ്ഞിരുന്നു. ഉപ്പും മുളകും ലൊക്കേഷനില്‍ പോയി ബാക്കിയുള്ളവരെയും മുടിയന് കല്യാണം ക്ഷണിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment