അമ്മേ.. എന്നെ ഇവിടെനിന്ന് കൊണ്ടുപോകുമോ’.. സുബിയുടെ അവസാന വാക്ക് ഇതായിരുന്നു.. നെഞ്ച് കീറുന്ന വേദനയിൽ അമ്മ..

അമ്മ എന്നെ കൊണ്ടുപോവണമെന്ന് പറഞ്ഞിരുന്നു! ജീവനോടെ എനിക്ക് കൊണ്ടുപോവാന്‍ കിട്ടിയില്ല! സുബിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതയായി അമ്മ.കരള്‍ മാറ്റിവെക്കല്‍ സര്‍ജറി ചെയ്യാനുള്ള കാര്യങ്ങള്‍ സെറ്റാക്കി വരുന്നതിനിടയിലായിരുന്നു സുബി യാത്രയായത്. സുബിയുടെ അവസ്ഥ മോശമായി വരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്റെ കൈപിടിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചതെന്ന് മുന്‍പ് സുബിയുടെ അമ്മ പറഞ്ഞിരുന്നു.ചാനല്‍ പരിപാടികളും സ്റ്റേജ് ഷോയുമൊക്കെയായി സജീവമായിരുന്നു സുബി സുരേഷ്. തിരക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുബി ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. സുബിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതയായുള്ള അമ്മയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍ അമ്മയും മകളും ഷോയിലേക്ക് എത്തിയപ്പോഴായിരുന്നു അമ്മ മകളെക്കുറിച്ച് വാചാലയായത്.നമുക്കൊരു വീടുണ്ട്. അത് വിറ്റിട്ടാണേലും നിന്നെ ചികിത്സിക്കും. എനിക്ക് നിന്നെ തിരിച്ച് കിട്ടിയാല്‍ മതി. നീ ധൈര്യമായിട്ടിരിക്ക്. നിന്നെ ഞാന്‍ ഇവിടുന്ന് കൊണ്ടുപോയിരിക്കും. കൊണ്ടുപോവാന്‍ എനിക്കങ്ങനെ പറ്റിയില്ലെന്ന് കരയുകയായിരുന്നു അമ്മ. ഇവിടത്തെ നഴ്‌സുമാര്‍ ശരിയല്ല, ഫുഡും പ്രശ്‌നമാണ്. അമ്മ എന്നെ 2 ദിവസത്തിനകം ഇവിടെ നിന്നും കൊണ്ട് പോവണമെന്ന് പറഞ്ഞിരുന്നു. ആ രണ്ടാം ദിവസം വന്നത് നടന്നല്ല, കിടന്നാണ് എന്നായിരുന്നു സുബിയുടെ അമ്മ പറഞ്ഞത്.

അമ്മ എന്റെ ബെസ്റ്റ് ബഡ്ഡിയാണ്. എല്ലാ രീതിയിലും എന്നെ മനസിലാക്കിയ വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അമ്മയോട് തുറന്ന് പറയാറുണ്ട്. നിങ്ങള്‍ ചേച്ചിയും അനിയത്തിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ കേട്ടിട്ടുണ്ട്. കൂട്ടുകാരെപ്പോലെ നടക്കുന്നവരാണ് ഞങ്ങള്‍. ഏത് കാര്യത്തെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കള്ളത്തരം മനസില്‍ വിചാരിച്ചാല്‍ പോലും അമ്മ കണ്ടുപിടിക്കും. എന്തെങ്കിലും ഇന്‍ഫാക്‌ചേഴനോ പ്രേമമോ ഒക്കെ തോന്നിയാലും അമ്മയ്ക്ക് മനസിലാവും. അതെങ്ങനെയാണ് മനസിലാക്കുന്നതെന്ന് മുന്‍പ് അമ്മ സുബിയോട് ചോദിച്ചിരുന്നു. ഫോണ്‍ ഉപയോഗത്തിലൂടെയൊക്കെയായാണ് അത് മനസിലാക്കുന്നത്. പെട്ടെന്ന് ദേഷ്യം വന്ന് മുഖം വീര്‍പ്പിച്ചിരിക്കാറുണ്ടെങ്കിലും അതൊക്കെ പെട്ടെന്ന് തന്നെ മാറും. ഞങ്ങളാരും ആ സമയത്ത് മൈന്‍ഡ് ചെയ്യാന്‍ പോവാറില്ലെന്നും അമ്മ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *